സാരിയുടുത്ത് എത്തിയത് സ്ത്രീയല്ല; മലപ്പുറത്ത് എസ്‌ഐആർ പരിശോധനയുടെ പേരിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണക്കവർച്ച
മലപ്പുറം: മലപ്പുറം വെട്ടിച്ചിറയിൽ എസ്‌ഐആർ (Special Intensive Revision) പരിശോധനയുടെ പേരിൽ വീട്ടിലെത്തി സ്ത്രീയെ ആക്രമിച്ച് സ്വർണം കവർന്നു.
സാരിയുടുത്ത് സ്ത്രീ വേഷത്തിലെത്തിയ പ്രതി വീട്ടമ്മയെ മർദിച്ച ശേഷം സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.
കോടതി ലോക്കറിൽ സ്വർണ്ണത്തിന് പകരം മുക്കുപണ്ടം; 23 വർഷം മുൻപ് മരിച്ച യുവതിയുടെ എട്ടര പവൻ എവിടെ?
നട്ടുച്ചയ്ക്ക് വീടിനുള്ളിൽ കവർച്ച
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിൽ ഞെട്ടിക്കുന്ന സംഭവം നടന്നത്.
വീട്ടിലെ പുരുഷന്മാർ പള്ളിയിൽ പോയ സമയത്താണ് പ്രതി എത്തിയത്. വീട്ടിൽ ഹംസ ഹാജിയുടെ ഭാര്യ നഫീസ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
എസ്‌ഐആർ പരിശോധനയെന്ന് പറഞ്ഞ് അതിക്രമം
എസ്‌ഐആർ പരിശോധനയ്ക്കാണെന്ന് പറഞ്ഞാണ് പ്രതി നഫീസയെ സമീപിച്ചത്. ആധാർ കാർഡ് ആവശ്യപ്പെട്ട പ്രതി, അത് എടുക്കാൻ വീട്ടമ്മ അകത്തേക്ക് കയറിയ തക്കം നോക്കി വീട്ടിനകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.
മർദിച്ച് സ്വർണം കവർന്നു
വീട്ടിനകത്ത് കയറിയ പ്രതി നഫീസയെ മർദിച്ചു. തുടർന്ന് കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും കൈയിലെ സ്വർണവളയും കവർന്ന ശേഷം അതിവേഗം രക്ഷപ്പെട്ടു.
ആക്രമണത്തിൽ നഫീസയുടെ കഴുത്തിനും കൈക്കും പരിക്കേറ്റിട്ടുണ്ട്.
പൊലീസ് അന്വേഷണം; സിസിടിവി കുറവ് വെല്ലുവിളി
സംഭവത്തിൽ കൽപകഞ്ചേരി പൊലീസ് കേസെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
എന്നാൽ പ്രദേശത്ത് സിസിടിവി ക്യാമറകൾ കുറവായതും പ്രതിയെ കുറിച്ച് വ്യക്തമായ സൂചനകളില്ലാത്തതും അന്വേഷണത്തിന് വെല്ലുവിളിയാകുന്നു.
പ്രദേശത്ത് ഇത്തരമൊരു തട്ടിപ്പും കവർച്ചയും ആദ്യമാണെന്ന് പൊലീസ് പറഞ്ഞു.
English Summary:
A man disguised as a woman allegedly robbed a house in Vettichira, Malappuram, by posing as an official conducting an SIR (Special Intensive Revision) check. He assaulted the housewife after asking for her Aadhaar card and fled with gold jewellery. Police have registered a case and launched an investigation based on CCTV footage, though limited camera coverage poses a challenge.









