രാജരാജ ചോളൻ തമിഴനല്ലെങ്കിൽ സ്റ്റാലിൻ റഷ്യക്കാരനാണോ?
ചെന്നൈ: രാജരാജ ചോളനും രാജേന്ദ്ര ചോളനും തമിഴ് ഭാഷയുടെയും സംസ്‌കാരത്തിന്റെയും നാശത്തിന് വഴിയൊരുക്കിയെന്ന വിടുതലൈ ചിറുത്തൈകൾ കക്ഷി (വി.സി.കെ) നേതാവും ഡി.എം.കെ മുന്നണിയിലെ എം.പിയുമായ തോൽ തിരുമാവളവന്റെ പരാമർശം തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കി.
ഒരു പൊതുചടങ്ങിൽ സംസാരിക്കവെയാണ് തിരുമാവളവൻ ഈ വിമർശനം ഉന്നയിച്ചത്. ചോള, പാണ്ഡ്യ, ചേര, പല്ലവ ഭരണകാലങ്ങളിൽ തമിഴ് സമൂഹം സംസ്‌കൃതവൽക്കരിക്കപ്പെട്ടുവെന്നും പിന്നീട് അത് ഹിന്ദുത്വമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളിലെ ശ്രീകോവിലുകളിൽ ഉണ്ടായിരുന്ന തമിഴ് ലിപികളും എഴുത്തുകളും അന്നത്തെ ഭരണകാലത്ത് നീക്കം ചെയ്യപ്പെട്ടതായും ആരോപിച്ചു.
യാഗ–യജ്ഞങ്ങൾ നടത്തിയവർ സ്വന്തം തമിഴ് പേരുകൾ ഉപേക്ഷിച്ച് വടക്കൻ സ്വാധീനമുള്ള പേരുകൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
രാജരാജൻ, രാജേന്ദ്രൻ എന്നീ പേരുകൾ തമിഴ് പേരുകളാണോയെന്നും തിരുമാവളവൻ ചോദ്യം ചെയ്തു.
ഏതുതരം രാജാക്കന്മാരായാലും അവർ തമിഴ് ഭാഷയുടെയും സംസ്‌കാരത്തിന്റെയും തകർച്ചയ്ക്ക് കാരണമായെന്നാണ് താൻ മനസ്സിലാക്കിയതെന്നും അതുകൊണ്ട് അവരെ ‘ആണ്ടപരമ്പരൈ’ (പ്രാചീന തമിഴ് ഭരണപാരമ്പര്യം) എന്നുപറയുന്നതിൽ അഭിമാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുമാവളവന്റെ പരാമർശങ്ങൾ വിവരക്കേടിൽ നിന്നുള്ളതാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ പ്രതികരിച്ചു.
മഹാന്മാരായ ചോള–പാണ്ഡ്യ രാജാക്കന്മാരെ പത്ത് നൂറ്റാണ്ടുകൾ പിന്നിലേക്ക് പോയി അപകീർത്തിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അവരുടെ ഭരണകാലത്താണ് ഇന്നത്തെ തമിഴ്‌നാടിന്റെ ഭൗഗോള അതിരുകൾക്കപ്പുറത്തേക്കും തമിഴ് ഭാഷ വ്യാപിച്ചതെന്നും അണ്ണാമലൈ പറഞ്ഞു.
രാജരാജൻ, രാജേന്ദ്രൻ എന്നീ പേരുകൾ തമിഴ് പേരുകളാണോയെന്ന് ചോദിക്കുന്നുവെങ്കിൽ, കരുണാനിധി, സ്റ്റാലിൻ, ഉദയനിധി, ദയാനിധി, കലാനിധി തുടങ്ങിയ പേരുകളും ഗോപാലപുരം കുടുംബത്തിലെ മറ്റ് പേരുകളും തമിഴ് പേരുകളാണോയെന്ന് കൂടി ചോദിക്കണമെന്ന് അണ്ണാമലൈ കൂട്ടിച്ചേർത്തു.
English Summary
VCK leader and DMK alliance MP Thol Thirumavalavan triggered a controversy in Tamil Nadu by stating that Chola-era kings, including Rajaraja Chola and Rajendra Chola, contributed to the decline of Tamil language and culture through Sanskritisation. BJP leader K. Annamalai strongly criticised the remarks, saying the Chola rulers helped spread Tamil beyond present-day Tamil Nadu.
thirumavalavan-remarks-on-chola-kings-trigger-tamil-nadu-controversy
Thol Thirumavalavan, Rajaraja Chola, Rajendra Chola, Tamil culture, Tamil Nadu politics, VCK, DMK alliance, Annamalai, BJP, political controversy









