തിയേറ്റർ യാത്രയ്ക്ക് വിരാമം; ‘ദി രാജ സാബ്’ ഫെബ്രുവരി 6 മുതൽ ഒടിടിയിൽ
പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്ത ‘ദി രാജ സാബ്’ ഒടിടി റിലീസിനൊരുങ്ങുന്നു.
ഫെബ്രുവരി 6 മുതൽ ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. മാരുതിയും പ്രഭാസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ശക്തിമരുന്ന് തീർന്നു; വെള്ളി വില കുത്തനെ ഇടിയിന്നു
ബോക്സ് ഓഫീസിൽ മികച്ച പ്രകടനം
ഹൊറർ-ഫാന്റസി-കോമഡി വിഭാഗത്തിൽ എത്തിയ ചിത്രം ആദ്യ ദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടി.
റിലീസ് ദിനത്തിൽ തന്നെ 100 കോടി കളക്ഷൻ നേടി ചിത്രം ശ്രദ്ധേയ നേട്ടം സ്വന്തമാക്കി.
കോമഡിയിലേക്ക് പ്രഭാസിന്റെ തിരിച്ചുവരവ്
ആക്ഷൻ ഹൊറർ കോമഡി ശൈലിയിൽ ഒരുക്കിയ ചിത്രം വഴി ഏറെക്കാലത്തിന് ശേഷം കോമഡി ജോണറിലേക്ക് പ്രഭാസ് മടങ്ങിയെത്തുന്നു.
മാളവിക മോഹനൻ നായികയായി എത്തുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, നിധി അഗർവാൾ, റിദ്ധി കുമാർ, സമുദ്രക്കനി, ബ്രഹ്മാനന്ദം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബ്രഹ്മാണ്ഡ നിർമ്മാണവും ദൃശ്യ വൈഭവവും
സംവിധായകൻ മാരുതിയുടെ അവതരണ ശൈലി, ദൃശ്യങ്ങൾ, ക്ലൈമാക്സ് രംഗങ്ങൾ എന്നിവ സിനിമയുടെ പ്രധാന ആകർഷണങ്ങളായി മാറി.
ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച ചിത്രത്തിന്റെ ഉയർന്ന നിർമ്മാണ മൂല്യവും സ്ക്രീനിൽ ശ്രദ്ധേയമാണ്.
അടുത്ത ചിത്രം ‘സ്പിരിറ്റ്’
അതേസമയം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ‘സ്പിരിറ്റ്’ ആണ് പ്രഭാസിന്റെ പുതിയ പ്രോജക്ട്.
പോലീസ് കഥാപാത്രമായാണ് താരം ചിത്രത്തിൽ എത്തുന്നത്.
English Summary:
Prabhas-starrer The Raja Saab, directed by Maruthi, is set for its OTT release on Jio Hotstar starting February 6. The horror-fantasy-comedy received strong audience response in theatres and reportedly crossed ₹100 crore on its opening day. Marking Prabhas’s return to the comedy genre, the film features Malavika Mohanan alongside an ensemble cast including Sanjay Dutt and Boman Irani. Meanwhile, Prabhas is gearing up for his next film Spirit, directed by Sandeep Reddy Vanga.









