ഡോണ്ട് ഡിസ്റ്റർബ് ചേട്ടാ… എല്ലാവരും മാറൂ… വഴികൊടുക്കൂ… നോ ഫോട്ടോസ്…നാട്ടില്‍ സഞ്ജുവിന്‍റെ വഴി ‘ക്ലിയര്‍’ ചെയ്ത് സൂര്യ; വീഡിയോ
തിരുവനന്തപുരം: ട്വന്റി20 മത്സരത്തിന്റെ ആവേശം ഉയർത്തി ഇന്ത്യയും ന്യൂസിലൻഡും ഉൾപ്പെടുന്ന ടീമുകൾ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് എത്തി.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന മത്സരത്തിനായാണ് ഇരു ടീമുകളും നഗരത്തിലെത്തിയത്.
വിമാനത്താവളത്തിൽ ആരാധകർ വൻ ആവേശത്തോടെ താരങ്ങളെ വരവേറ്റു.
സഞ്ജു സാംസൺ പുറത്തേക്ക് വന്നപ്പോൾ ആരാധകരുടെ കയ്യടി-വിളികൾ ഉച്ചത്തിലെത്തി. ഇതിനിടെ സഞ്ജുവിന് മുന്നിലൂടെ വഴിയൊരുക്കി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നടത്തിയ രസകരമായ പരാമർശം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
“ഡോണ്ട് ഡിസ്റ്റർബ് ചേട്ടാ… എല്ലാവരും മാറൂ… വഴികൊടുക്കൂ… നോ ഫോട്ടോസ്… ദൈവത്തിന്റെ സ്വന്തം നാട്ടിൽ ലാൻഡ് ചെയ്തിരിക്കുന്നു” എന്നാണ് സൂര്യകുമാർ പറയുന്നത്.
സ്വന്തം നാട്ടിലെത്തുമ്പോൾ എങ്ങനെയാണ് അനുഭവമെന്ന് സൂര്യകുമാർ ചോദിക്കുമ്പോൾ, “എല്ലാ സമയവും നല്ല അനുഭവമാണ്… പക്ഷേ ഇത്തവണത്തേത് സ്പെഷ്യൽ” എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.
ഇരു ടീമുകളിലെയും താരങ്ങളും പരിശീലകരും പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിയത്. പ്രിയതാരങ്ങളെ ഒരുനോട്ടം കാണാൻ നിരവധി ആരാധകർ വിമാനത്താവള പരിസരത്ത് തടിച്ചുകൂടിയിരുന്നു.
കനത്ത സുരക്ഷാ വലയത്തിലാണ് താരങ്ങളെ പുറത്തേക്ക് എത്തിച്ചത്.
ഇന്ത്യൻ ടീമിന് കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലൻഡ് ടീമിന് ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, ഹോട്ടലുകൾ, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ENGLISH SUMMARY
India and New Zealand teams arrived in Thiruvananthapuram ahead of the T20 match at Greenfield Stadium. Fans gave an enthusiastic welcome at the airport, especially for local star Sanju Samson. Captain Suryakumar Yadav was seen making way for Sanju with a humorous remark, which has gone viral. Tight security arrangements have been made at the airport, hotels and stadium.
india-newzealand-t20-teams-arrive-thiruvananthapuram-suryakumar-sanju
Thiruvananthapuram, India vs New Zealand, T20 match, Sanju Samson, Suryakumar Yadav, Greenfield Stadium, Kerala cricket, Airport reception, Team arrival, Sports news









