പൊതുവെ നമ്മൾ മലയാളികൾ പറയാറുണ്ട് ഒരാളുടെ വൃത്തി അറിയണമെങ്കിൽ അയാളുടെ മുഖം നോക്കിയാൽ മതിയെന്ന്. ഓരോരുത്തരുടെയും നഖങ്ങൾക്ക് നിങ്ങളുടെ ഭാഗ്യം പറയാൻ കഴിയാറുണ്ട് എന്ന് വരെ പറയാറുണ്ട് . നഖങ്ങൾ കൃത്യമായി സംരക്ഷിച്ചില്ലെങ്കിൽ അതിന്റെ ആരോഗ്യം വേഗത്തിൽ തന്നെ നശിക്കുന്നതാണ്. പലരുടെയും ചിന്ത ബ്യൂട്ടിപാർലറിൽ പോയാൽ മാത്രമാണ് നഖങ്ങളുടെ ആരോഗ്യം കാത്ത് സൂക്ഷിക്കൻ സാധിക്കുകയുള്ളൂ എന്ന് . എന്നാൽ, വീട്ടിൽ ഇരുന്നുകൊണ്ടും നമ്മൾക്ക് നഖങ്ങളെ പരിചരിക്കം. ചിലർ നഖങ്ങൾ ശരിയായ രീതിയിൽ നോക്കാത്തത് മൂലം പല പ്രശ്‌നങ്ങളും നഖങ്ങളിൽ ഉണ്ടാകാറും ഉണ്ട്. ഇത്തരത്തിൽ നഖങ്ങൾക്ക് സംരക്ഷണം ആവശ്യമായി വരുന്നതിന്റെ സൂചനയായി നഖങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങൾ നോക്കാം.
നഖങ്ങൾ പൊളിയുന്നത്
ചിലരുടെ നഖങ്ങൾ ചിലപ്പോൾ വേഗത്തിൽ പൊട്ടിപോകുന്നതും അതുപോലെ തന്നെ നഖങ്ങൾ പൊളിഞ്ഞ് ഇരിക്കുന്നതും കാണാൻ സാധിക്കും. നമ്മളുടെ നഖങ്ങളിൽ അമിതമായി ഈർപ്പം നിലനിൽക്കുന്ന അവസ്ഥ വരുമ്പോഴാണ് നഖങ്ങൾ പൊട്ടുന്നതും പൊളിയുന്നതും. പ്രത്യേകിച്ച് അമിതമായി അടുക്കള പണി ചെയ്യുന്നവർ, പാത്രം കഴുകുന്നവർ, അല്ലെങ്കിൽ വെള്ളത്തിൽ പണി എടുക്കുന്നവരുടെ കൈകൾ ശ്രദ്ധിച്ചാൽ അവരുടെ നഖത്തിന്റെ ആരോഗ്യം നശിച്ചിരിക്കുന്നത് കാണാൻ സാധിക്കുന്നതാണ്. നഖത്തിൽ അമിതമായി വെള്ളത്തിന്റെ അംശം ഇരിക്കുന്നത് നഖങ്ങൾ ജീർണിക്കുന്നതിന് കാരണമാണ്. അതിനാൽ, വെള്ളം അമിതമായി കൈകളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. നിങ്ങൾക്ക് പാത്രം അമിതമായി കഴുകാനുണ്ടെങ്കിൽ ഗ്ലൗസ് ഉപയോഗിക്കാവുന്നതാണ്. ഇത് നഖങ്ങളെ സംരക്ഷിക്കാൻ സഹായിക്കും.
അഗ്രഭാഗം പൊളിയുന്നത്
നഖങ്ങളുടെ അഗ്രഭാഗം പൊളിഞ്ഞിരിക്കുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. ചിലർ ഇത് കടിച്ച് പൊളിച്ച് കളയുന്നതും കാണാം. ചിലപ്പോൾ ഇത് കട്ടി വെച്ച് ഇരിക്കാനും കാരണമാണ്. ഇത്തരത്തിൽ നങ്ങളുടെ ഇരുവശത്ത് അല്ലെങ്കിൽ ഒരു വശത്ത് നഖം ചെറിയ ചീളുകൾ പോലെ പൊളിഞ്ഞിരി്ക്കുന്നുണ്ടെങ്കിൽ അതിനർത്ഥം നഖം പഴയതായിത്തുടങ്ങി എന്നാണ്. അതിനാൽ, നഖങ്ങൾ വെട്ടി നല്ല വൃത്തിയിൽ പരിപാലിക്കുക. അതുപോലെ നഖങ്ങൾ ഡ്രൈ ആകാതെ നല്ല ഹെൽത്തിയാക്കി നിലനിർത്താനും ശ്രമിക്കുക.
പോഷകങ്ങൾ
നഖങ്ങളുടെ ആരോഗ്യത്തിന് നല്ല പോഷക സമ്പന്നമായ ആഹാരം കഴിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് ബയോട്ടിൻ അടങ്ങിയ ആഹാരങ്ങൾ കഴിക്കണം. നഖങ്ങളുടെ ആരോഗ്യത്തിന് ബയോട്ടിൻ അനിവാര്യമാണ്. അതുപോലെ പ്രോട്ടീൻ അടങ്ങിയതും അയേൺ, സിങ്ക്, വിറ്റമിൻ എ, വിറ്റമിൻ സി, വിറ്റമിൻ ഡി എന്നിവ അടങ്ങിയ ആഹാരങ്ങൾ കഴിക്കണം. ഇവ ലഭിക്കാൻ മീറ്റ്, എഗ്ഗ്, നട്‌സ്, സീഡ്‌സ് എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
നഖം വളരാതിരിക്കുന്നത്
നഖത്തിന്റെ ആരോഗ്യം ക്ഷയിച്ചു എന്നതിന് മറ്റൊരു ഉദ്ദാഹരണമാണ് നഖം വളരാതിരിക്കുന്നത്. ഇത് മാത്രമല്ല, നഖം വളരാത്തത് മൂലം അതിന്റെ അടുത്തുള്ള ചർമ്മത്തിന് നല്ല വേദന അനുഭവപ്പെടാം. ചിലപ്പോൾ നീര് വരാം. അതുപോലെ തന്നെ റെഡ്‌നെസ്സ് എന്നിവയെല്ലാം കാണുന്നതാണ്. ഇത്തരത്തിൽ നഖത്തിനും അതിന്റെ ചുറ്റമുള്ള ചർമ്മത്തിലും വീക്കം സംഭവിച്ചാൽ അതിനർത്ഥം നിങ്ങളുടെ നഖത്തിന് ഇനി പരിചരണം വേണം എന്നാണ്.
Read Also : ഡെങ്കിപ്പനിയ്ക്കു ശേഷവും സന്ധിവേദനകൾ മാറുന്നില്ലേ ? ഇതാ പരിഹാരം !