കൊച്ചിയിൽ സ്ത്രീകൾ തമ്മിൽ സംഘർഷം; പതിമൂന്നു വയസുകാരിക്ക് വെട്ടേറ്റു
കൊച്ചി ∙ കൊച്ചിയിൽ സ്ത്രീകൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പതിമൂന്നു വയസുകാരിയായ പെൺകുട്ടിക്ക് വെട്ടേറ്റു.
കാക്കനാട് പ്രദേശത്ത് താമസിക്കുന്ന സൈബ അക്താര എന്ന പെൺകുട്ടിക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സൈബ അന്യസംസ്ഥാന സ്വദേശിനിയാണ്.
തലയ്ക്ക് ഗുരുതരമായ വെട്ടേറ്റ സൈബയെ ഉടൻ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. അന്യസംസ്ഥാന തൊഴിലാളികളായ രണ്ട് സ്ത്രീകൾ തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
വാക്കത്തി ഉപയോഗിച്ച് ഒരുസ്ത്രീ മറ്റൊരുസ്ത്രീയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സൈബ അക്താരയ്ക്ക് വെട്ടേറ്റത്. ആക്രമണം തടയാൻ ശ്രമിച്ച വ്യക്തിക്കാണ് മറ്റൊരു പരിക്ക് സംഭവിച്ചത്.
എന്താണ് തർക്കത്തിന് കാരണമെന്നതോ, എങ്ങനെയാണ് പെൺകുട്ടി ഈ സംഘർഷത്തിനിടയിൽപ്പെട്ടതെന്നതോ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary
A 13-year-old girl was seriously injured in Kochi after being attacked during a clash between two women migrant workers. The incident occurred in Kakkanad when one woman allegedly attempted to attack another with a machete. The girl, Saiba Akhtar, sustained severe head injuries and was admitted to Kalamassery Medical College Hospital. Another person who tried to intervene was also injured. Police have launched an investigation.
kochi-women-clash-13-year-old-girl-injured-kakkanad
Kochi, Kakkanad, Migrant workers, Women clash, Child injured, Knife attack, Kerala crime news, Kalamassery Medical College









