മകളെ ഡോക്ടറെ കാണിച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; യുവതിക്ക് ദാരുണാന്ത്യം
നെടുമങ്ങാട് (തിരുവനന്തപുരം): കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. ഇവരുടെ രണ്ട് മക്കൾക്ക് പരുക്കേറ്റു.
അരുവിക്കര പാണ്ടിയോട് മുത്തലത്ത് പുത്തൻവീട്ടിൽ ബാദുഷയുടെ ഭാര്യ ഹസീന (40) ആണ് മരിച്ചത്. നിലവിൽ ആനാട് താഴേ പുനവക്കുന്ന് റോഡരികിലെ വീട്ടിൽ വാടകയ്ക്കാണ് കുടുംബം താമസിച്ചിരുന്നത്.
ഹസീനയുടെ മക്കളായ ഷംന (16), റംസാന (7) എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്.
ഇന്നലെ വൈകിട്ട് പഴകുറ്റി പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. മകൾ റംസാനയെ ഡോക്ടറെ കാണിച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നന്ദിയോട് ഭാഗത്ത് നിന്ന് എത്തിയ കാർ സ്കൂട്ടറിൽ ഇടിച്ചത്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെയും നാട്ടുകാർ ഉടൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹസീനയുടെ ജീവൻ രക്ഷിക്കാനായില്ല. മക്കൾ ചികിത്സയിൽ തുടരുകയാണ്. ഹസീനയുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
English Summary:
A woman died and her two children were injured after a car hit their scooter at Nedumangad in Thiruvananthapuram. The accident occurred while the woman was returning home with her children after a hospital visit. The injured children are undergoing treatment, and the body has been shifted to the district hospital mortuary.
nedumangad-car-hits-scooter-woman-killed
Nedumangad, Thiruvananthapuram, Road Accident, Scooter Accident, Woman Killed, Kerala News









