web analytics

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത; തിങ്കളാഴ്ച മുതൽ എല്ലാ ജില്ലകളിലും മഴ

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത; തിങ്കളാഴ്ച മുതൽ എല്ലാ ജില്ലകളിലും മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത; തിങ്കളാഴ്ച മുതൽ എല്ലാ ജില്ലകളിലും മഴ

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. 

ബംഗാൾ ഉൾക്കടലിനു മുകളിൽ കിഴക്കൻ കാറ്റ് രൂപപ്പെട്ടതോടെയാണ് കേരളത്തിലെ അന്തരീക്ഷ സാഹചര്യങ്ങളിൽ മാറ്റം പ്രതീക്ഷിക്കുന്നത്. 

ഇതിന്റെ സ്വാധീനഫലമായി തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് പ്രവചനം.

തിങ്കളാഴ്ച ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നൽ മനുഷ്യർക്കും മൃഗങ്ങൾക്കും അപകടകാരിയായതിനൊപ്പം വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ ഇടയുള്ളതാണെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. 

അതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശം.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നലിന്റെ ആദ്യ സൂചന ലഭിച്ചാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് അപകടസാധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടണം. വാതിലുകളുടെയും ജനലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുകയും കെട്ടിടത്തിനകത്ത് തന്നെ തുടരുകയും വേണം.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഇടിമിന്നൽ സമയത്ത് വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടകരമല്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികൾ ഉൾപ്പെടെ ആരും തുറസ്സായ സ്ഥലങ്ങളിലും ടെറസുകളിലും കളിക്കാൻ പോകരുതെന്നും നിർദേശമുണ്ട്.

English Summary:

The India Meteorological Department has forecast the return of rainfall across Kerala from Monday, following the formation of easterly winds over the Bay of Bengal. Isolated thunderstorms with lightning are expected in several areas. Authorities have issued safety advisories warning of the dangers posed by lightning, urging people to stay indoors, avoid open spaces, disconnect electrical appliances, and follow precautionary measures.

kerala-rain-alert-easterly-winds-thunderstorm-warning

Kerala weather, rain forecast, thunderstorm alert, lightning warning, IMD forecast, Bay of Bengal winds

spot_imgspot_img
spot_imgspot_img

Latest news

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

ആംബുലന്‍സ് റോഡിലെ ഗട്ടറില്‍ ചാടി, മസ്തിഷ്‌ക മരണം സംഭവിച്ച വീട്ടമ്മ കണ്ണു തുറന്നു, പുതുജീവന്‍

ആംബുലന്‍സ് റോഡിലെ ഗട്ടറില്‍ ചാടി, മസ്തിഷ്‌ക മരണം സംഭവിച്ച വീട്ടമ്മ കണ്ണു...

കേരള രാഷ്ട്രീയത്തിൽ കയറ്റിറക്കങ്ങളുടെ വർഷം… വാണവരും വീണവരും

കേരള രാഷ്ട്രീയത്തിൽ കയറ്റിറക്കങ്ങളുടെ വർഷം… വാണവരും വീണവരും കേരളത്തിൽ രാഷ്ട്രീയം പലപ്പോഴും അവസരങ്ങളുടെ...

കുറഞ്ഞെന്ന് കരുതിയപ്പോൾ വീണ്ടും കൂടി… സ്വർണവിലയിൽ ഇന്നത്തെ അപ്രതീക്ഷിത മാറ്റം

കുറഞ്ഞെന്ന് കരുതിയപ്പോൾ വീണ്ടും കൂടി… സ്വർണവിലയിൽ ഇന്നത്തെ അപ്രതീക്ഷിത മാറ്റം കൊച്ചി: സംസ്ഥാനത്ത്...

തന്നേക്കാൾ 16 വയസ്സ് പ്രായക്കുറവുള്ള സഹോദരിയുടെ ചിത്രങ്ങൾ പങ്കുവെച്ച് രശ്മിക മന്ദാന

തന്നേക്കാൾ 16 വയസ്സ് പ്രായക്കുറവുള്ള സഹോദരിയുടെ ചിത്രങ്ങൾ പങ്കുവെച്ച് രശ്മിക മന്ദാന കൊച്ചി:...

പാചകവാതകത്തിന് ക്ഷാമമുണ്ടാകുമോ? പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രം; വിലക്കയറ്റത്തിലും ആശ്വാസ വാർത്ത

ന്യൂഡല്‍ഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ പുകയുന്ന യുദ്ധസമാനമായ സാഹചര്യം ഇന്ത്യയിലെ അടുക്കളകളെ ബാധിക്കുമോ...

പശ്ചിമേഷ്യ സംഘർഷം: അബുദാബിയിലേക്കുള്ള സർവീസുകൾ വർഷാവസാനം വരെ നിർത്തി ബ്രിട്ടീഷ് എയർവേസ്

പശ്ചിമേഷ്യ സംഘർഷം: അബുദാബിയിലേക്കുള്ള സർവീസുകൾ വർഷാവസാനം വരെ നിർത്തി ബ്രിട്ടീഷ് എയർവേസ് ബ്രിട്ടൻ:...

Related Articles

Popular Categories

spot_imgspot_img