web analytics

പ്രധാനമന്ത്രി പ്രഖ്യാപിക്കുമോ ആ എട്ട് പദ്ധതികള്‍; കാത്തിരിപ്പില്‍  തലസ്ഥാനം

പ്രധാനമന്ത്രി പ്രഖ്യാപിക്കുമോ ആ എട്ട് പദ്ധതികള്‍; കാത്തിരിപ്പില്‍  തലസ്ഥാനം

തിരുവനന്തപുരം:

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത് എത്തുന്ന സാഹചര്യത്തിൽ വമ്പൻ വികസന പ്രഖ്യാപനങ്ങൾക്കായി നഗരം കാതോർത്തിരിക്കുകയാണ്. 

നഗര വികസനത്തിനായി തിരുവനന്തപുരം മേയറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സമഗ്ര പദ്ധതിയുടെ ബ്ലൂപ്രിന്റ് പുത്തരിക്കണ്ടം മൈതാനത്തെ പൊതുസമ്മേളന വേദിയിൽ പ്രധാനമന്ത്രി പ്രകാശനം ചെയ്യും. 

ഇതോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് ‘മിഷൻ 2026’ പരിപാടിയുടെ പ്രഖ്യാപനവും നടത്തും.

ഒരു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത് എത്തുന്നത്. നഗരത്തെ ആധുനികവും സുസ്ഥിരവുമായ വികസന പാതയിലേക്ക് നയിക്കുന്ന നിരവധി നിർദേശങ്ങളാണ് ബ്ലൂപ്രിന്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

🔹 ബ്ലൂപ്രിന്റിലെ പ്രധാന നിർദേശങ്ങൾ:

ഇൻഡോർ മാതൃകയിൽ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റ്

ഓരോ വാർഡിലും 40 വീതം വീടുകൾ; പ്രതിവർഷം 4,000 വീടുകൾ

വെള്ളക്കെട്ട് ഒഴിവാക്കാൻ സൂറത്ത് മാതൃകയിൽ 101 വാർഡുകളിലെയും സമഗ്ര ഡ്രെയിനേജ് പദ്ധതി

പദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം, ബീമാപ്പള്ളി, വെട്ടുകാട് പള്ളി എന്നിവ കേന്ദ്രീകരിച്ച് തീർത്ഥാടന ടൂറിസം പദ്ധതി

മെട്രോ പദ്ധതിക്ക് അതിവേഗ നടപടികൾ

കടലാക്രമണം നേരിടുന്ന തീരപ്രദേശങ്ങൾക്കായി പ്രത്യേക വികസന പദ്ധതി

നഗരത്തിലുടനീളം ജൻഔഷധി മെഡിക്കൽ സ്റ്റോറുകളുടെ ശൃംഖല

ഗംഗാ മിഷൻ മാതൃകയിൽ കരമനയാർ, കിള്ളിയാർ, ആമയിഴഞ്ചാൻ തോട്, പാർവതി പുത്തനാർ എന്നിവ ശുദ്ധീകരിക്കുന്ന പദ്ധതി

പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനം രാവിലെ 11.30ന് പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിക്കും. പൊതുജനങ്ങൾക്ക് വേദിയിലേക്ക് പ്രവേശനം രാവിലെ 10 മണിവരെ മാത്രമായിരിക്കും. 

പ്രവേശനത്തിനായി തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. കുപ്പികളും മറ്റ് നിരോധിത വസ്തുക്കളും വേദിയിലേക്ക് അനുവദിക്കില്ല.

 English Summary

Prime Minister Narendra Modi will visit Thiruvananthapuram today, sparking expectations of major development announcements. At a public meeting at Putharikandam Maidan, he will unveil a comprehensive urban development blueprint prepared under the leadership of the city mayor and announce the BJP’s ‘Mission 2026’ programme. The blueprint includes proposals such as centralized waste management, large-scale housing projects, flood mitigation through advanced drainage systems, pilgrimage tourism development, metro expansion, coastal protection plans, Jan Aushadhi medical stores, and river rejuvenation projects. The public meeting is scheduled for 11:30 AM with restricted entry guidelines.

pm-modi-thiruvananthapuram-visit-development-blueprint-mission-2026

Narendra Modi, Thiruvananthapuram, Kerala Development, Mission 2026, Urban Development, BJP, PM Visit, Putharikandam Meeting

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

സഞ്ജു സാംസണും ഇഷാൻ കിഷനും നിർണായകം; ഇന്ത്യ- ന്യൂസിലൻഡ് രണ്ടാം ടി20 ഇന്ന്

സഞ്ജു സാംസണും ഇഷാൻ കിഷനും നിർണായകം; ഇന്ത്യ- ന്യൂസിലൻഡ് രണ്ടാം ടി20...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

കുപ്പിപ്പാലും അരച്ച പഴക്കുറുക്കും; അമ്മയുടെ ജഡത്തിനരികിൽനിന്ന് കണ്ടെത്തിയ കുട്ടിക്കുരങ്ങനെ പൊന്നുപോലെ നോക്കി വനപാലകർ

കുപ്പിപ്പാലും അരച്ച പഴക്കുറുക്കും; അമ്മയുടെ ജഡത്തിനരികിൽനിന്ന് കണ്ടെത്തിയ കുട്ടിക്കുരങ്ങനെ പൊന്നുപോലെ നോക്കി...

‘എന്തായാലും ​ഗില്ലി ബാലയുടെ അത്ര കോമാളി ആയിട്ടില്ല വാൾട്ടർ’

'എന്തായാലും ​ഗില്ലി ബാലയുടെ അത്ര കോമാളി ആയിട്ടില്ല വാൾട്ടർ' കൊച്ചി: അർജുൻ അശോകൻ,...

Related Articles

Popular Categories

spot_imgspot_img