web analytics

വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയതല്ല…ഒരാൾ അറസ്റ്റിൽ

വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയതല്ല…ഒരാൾ അറസ്റ്റിൽ

കൊച്ചി: കൊച്ചി എളമക്കരയിൽ വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയെന്നു കരുതിയ അപകടത്തിൽ നിർണായക വഴിത്തിരിവ്. ആദ്യം അപകടത്തിന് കാരണമായത് കാറാണെന്നായിരുന്നു നിഗമനം.

സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കറുത്ത കാർ അപകടം ഉണ്ടാക്കിയെന്ന ആരോപണം ഉയർന്നത്. ദൃശ്യങ്ങളിൽ കാർ കടന്നുപോകുന്നതും പിന്നാലെ വിദ്യാർഥിനി സൈക്കിളിൽ നിന്ന് വീഴുന്നതുമാണ് കാണപ്പെട്ടത്.

എന്നാൽ അന്വേഷണത്തിൽ അപകടം ഉണ്ടാക്കിയത് സിസിടിവിയിൽ കാണുന്ന കാർ അല്ലെന്നതാണ് വ്യക്തമായത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു വാനിന്റെ വാതിൽ അപ്രതീക്ഷിതമായി തുറന്നതോടെ വിദ്യാർഥിനിയുടെ സൈക്കിളിൽ ഇടിക്കുകയും ഇതാണ് കുട്ടി വീഴാൻ കാരണമാകുകയും ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 3.40ഓടെയാണ് ദേശാഭിമാനി റോഡിൽ അപകടം നടന്നത്. എളമക്കര ഭവൻസ് വിദ്യാമന്ദിർ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ ദീക്ഷിതയ്ക്കാണ് അപകടത്തിൽ ഗുരുതര പരുക്കേറ്റത്. സ്കൂളിൽ നിന്ന് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

അപകടത്തിൽ കുട്ടിക്ക് ആന്തരിക രക്തസ്രാവമുണ്ടായതായും കരളിലാണ് ഗുരുതരമായി പരുക്കേറ്റതെന്നും ഡോക്ടർമാർ അറിയിച്ചു. വിദ്യാർഥിനി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വാൻ ഡ്രൈവറായ സുഭാഷ് നഗർ സ്വദേശി രാജിയെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു.

English Summary

A road accident involving a school student in Elamakkara, Kochi, has taken a turn after police confirmed that the vehicle seen in CCTV footage was not responsible. Investigations revealed that the accident occurred when the door of a parked van suddenly opened and hit the student’s bicycle, causing her to fall. The Class 11 student sustained serious internal injuries and is currently undergoing treatment. The van driver was arrested and later released.

kochi-elamakkara-student-accident-cctv-new-findings

Kochi, Elamakkara, Road Accident, Student Injury, CCTV Footage, Kerala News

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

ഐഎസ് ഭീകരന്റെ ഭാര്യ ഷമീമ ബീഗം ഉൾപ്പെടെ രക്ഷപെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്; ആശങ്ക

ഐഎസ് ഭീകരന്റെ ഭാര്യ ഷമീമ ബീഗം ഉൾപ്പെടെ രക്ഷപെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്;...

ഡിജിപി കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും ചെയ്തത് സഹപ്രവർത്തകയെ; ഒളിക്യാമറ വെച്ച് പകർത്തിയത്…

ഡിജിപി കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും ചെയ്തത് സഹപ്രവർത്തകയെ; ഒളിക്യാമറ വെച്ച് പകർത്തിയത്… ബെംഗളൂരു: അശ്ലീലദൃശ്യ...

മൂന്നു ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പഞ്ചായത്ത്, ജീവനോടെ ഹാജരായി “പരേതൻ”

മൂന്നു ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പഞ്ചായത്ത്, ജീവനോടെ ഹാജരായി "പരേതൻ" പത്തനംതിട്ട:...

ശബരിമലയിലുണ്ടായ ക്രമക്കേടുകൾ ‘സിസ്റ്റം ഫെയ്ലിയർ’; കെ ജയകുമാർ

ശബരിമലയിലുണ്ടായ ക്രമക്കേടുകൾ 'സിസ്റ്റം ഫെയ്ലിയർ'; കെ ജയകുമാർ കൊച്ചി: ശബരിമല സ്വർണക്കള്ളക്കേസുമായി ബന്ധപ്പെട്ട...

കുറത്തി കോഴി കഴിക്കാൻ പതിരാത്രിക്ക് എത്തിയ സൂപ്പർതാരം; അമ്പരന്ന് ഹോട്ടൽ ജീവനക്കാർ

കുറത്തി കോഴി കഴിക്കാൻ പതിരാത്രിക്ക് എത്തിയ സൂപ്പർതാരം; അമ്പരന്ന് ഹോട്ടൽ ജീവനക്കാർ രുചിവിസ്മയത്തിലൂടെ...

Related Articles

Popular Categories

spot_imgspot_img