web analytics

ശബരിമലയിലുണ്ടായ ക്രമക്കേടുകൾ ‘സിസ്റ്റം ഫെയ്ലിയർ’; കെ ജയകുമാർ

ശബരിമലയിലുണ്ടായ ക്രമക്കേടുകൾ ‘സിസ്റ്റം ഫെയ്ലിയർ’; കെ ജയകുമാർ

കൊച്ചി: ശബരിമല സ്വർണക്കള്ളക്കേസുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ.

സത്യം കണ്ടെത്തുന്നതിനുള്ള ഏത് അന്വേഷണത്തോടും ദേവസ്വം ബോർഡ് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിൽ ഉണ്ടായതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ വ്യക്തികളുടേതല്ല, മറിച്ച് സിസ്റ്റത്തിന്റെ പരാജയമാണ് എന്നാണ് തന്റെ നിലപാടെന്ന് ജയകുമാർ പറഞ്ഞു.

ഇത്തരമൊരു സാഹചര്യം ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോടതി നിർദേശപ്രകാരം നടക്കുന്ന അന്വേഷണമായതിനാൽ ഇതുസംബന്ധിച്ച് അഭിപ്രായ പ്രകടനം നടത്തില്ലെന്നും, എന്നാൽ അന്വേഷണത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കേണ്ടതുണ്ടെന്നും ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശ്വാസികൾക്കിടയിൽ നിലനിൽക്കുന്ന സംശയങ്ങൾ അകറ്റാൻ ശക്തമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ശബരിമലയിൽ പരിശോധന നടത്തുന്നതിനായി എസ്‌ഐടി സംഘം സന്നിധാനത്തേക്ക് തിരിച്ചിട്ടുണ്ട്.

വിദഗ്ധ സംഘം പമ്പയിൽ നിന്ന് യാത്ര ആരംഭിച്ചുവെന്നും, ഒരു സംഘം ഇതിനകം തന്നെ സന്നിധാനത്ത് എത്തിയതായും വിവരമുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി എസ്പി ശശിധരനും സന്നിധാനത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

English Summary

Travancore Devaswom Board President K. Jayakumar has stated that the board will fully cooperate with the Enforcement Directorate in the Sabarimala gold smuggling case. He said the alleged irregularities point to systemic failures rather than individual wrongdoing and assured corrective measures to prevent recurrence. Meanwhile, a Special Investigation Team has proceeded to Sabarimala to conduct inspections following court directives.

sabarimala-gold-smuggling-ed-probe-devaswom-board-cooperation

Sabarimala, Gold Smuggling Case, ED Investigation, Travancore Devaswom Board, Kerala News, Temple Administration, SIT Probe

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇവിടെ വന്നാൽ… തല്ലും, തല്ലും, തല്ലും..’; പെരുമ്പാവൂരിൽ സഹികെട്ട് കടുത്ത നടപടിയുമായി നാട്ടുകാർ

പെരുമ്പാവൂരിൽ സഹികെട്ട് കടുത്ത നടപടിയുമായി നാട്ടുകാർ കേരളത്തിൽ ഏറ്റവും കൂടുതൽ ഇതര സംസ്ഥാന...

ഐഎസ് ഭീകരന്റെ ഭാര്യ ഷമീമ ബീഗം ഉൾപ്പെടെ രക്ഷപെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്; ആശങ്ക

ഐഎസ് ഭീകരന്റെ ഭാര്യ ഷമീമ ബീഗം ഉൾപ്പെടെ രക്ഷപെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്;...

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചു; യുവതിയുടെ ദൃശ്യം പുറത്ത് വിട്ട് പൊലീസ്

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചു സൗത്ത് യോർക്ഷർ: പീഡിപ്പിച്ചതായി...

46-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്തു കേരള പോലീസ്

46-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്തു ...

ഹൃദയം തകർക്കുന്ന ക്രൂരത! മുക്കത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച 22-കാരൻ പിടിയിൽ;

കോഴിക്കോട്: മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ക്രൂരത കൂടി കോഴിക്കോട് മുക്കത്ത് റിപ്പോർട്ട്...

പാർട്ടിയുടെ പരമോന്നത സ്ഥാനത്ത് ഇനി യുവരക്തം; ബിജെപി 12-ാമത് ദേശീയ അധ്യക്ഷനായി ചുമതലയേറ്റു നിതിൻ നബിൻ

ബിജെപി 12-ാമത് ദേശീയ അധ്യക്ഷനായി ചുമതലയേറ്റു നിതിൻ നബിൻ ന്യൂഡൽഹി ∙...

Related Articles

Popular Categories

spot_imgspot_img