46-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്തു
ഇരുമ്പുപാലത്ത് വീട്ടിൽ അതിക്രമിച്ചു കയറി 46-കാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ ഇരുമ്പുപാലം ഒഴുകത്തടം ചൂരക്കുഴിയിൽ ദിനൂപിനെ (38) കർണാടകയിലെ ഷിമോഗയിൽ നിന്ന് പോലീസ് പിടികൂടി.
2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുമ്പുപാലം സ്വദേശിനിയായ വീട്ടമ്മയെ അവരുടെ വീട്ടിൽ അതിക്രമിച്ചു കയറി പ്രതി ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
കൃത്യത്തിന് ശേഷം കേരളം വിട്ട പ്രതി, പോലീസിനെ വെട്ടിച്ച് വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു ഐ.പി.എസ്-ന്റെ നിർദ്ദേശം പ്രകാരം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രാജൻ കെ അരമനയുടെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർമാരായ സന്തോഷ് സി ആർ, സന്തോഷ് ബാബു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മനു മോഹൻ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, ഷെമീർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.









