അമിതവിലയും പഴകിയ ഭക്ഷണവും; സന്നിധാനത്തെ കടകളിൽ വൻ പരിശോധന
തിരുവനന്തപുരം: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ക്കായി 3,64,000 രൂപ പിഴ ഈടാക്കി.
ജനുവരി ഒന്നുമുതല്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
എന്തൊക്കെ നിയമലംഘനങ്ങള്‍ കണ്ടെത്തി?
പരിശോധനയില്‍ അമിതവില ഈടാക്കല്‍, പരമാവധി വിലയെക്കാള്‍ അധികം വാങ്ങല്‍, തൂക്കത്തില്‍ കുറച്ച് വില്‍പന, മായം ചേര്‍ന്ന ജ്യൂസ് വില്‍പന, കേടായ ഭക്ഷണസാധനങ്ങളുടെ വില്‍പന, പഴകിയ ഭക്ഷണം വില്‍ക്കല്‍, ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാര്‍, അനുമതിയിലധികം ഗ്യാസ് സിലിണ്ടര്‍ സൂക്ഷിക്കല്‍, അളവ്–തൂക്ക് ഉപകരണങ്ങള്‍ പുന:പരിശോധന നടത്താതെ ഉപയോഗിക്കല്‍ തുടങ്ങിയ ഗുരുതര വീഴ്ചകള്‍ കണ്ടെത്തി.
മൂന്ന് സ്‌ക്വാഡുകള്‍, 24 മണിക്കൂര്‍ പരിശോധന
ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ.ആര്‍ മനോജ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് രത്‌നേഷ് എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകളായി പരിശോധന നടത്തി.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക സംഘവും നിയോഗിച്ചു.
ആരോഗ്യം, റവന്യൂ, ലീഗല്‍ മെട്രോളജി, സപ്ലൈകോ, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും പരിശോധനയില്‍ പങ്കാളികളാകുന്നുണ്ട്.
English Summary:
During inspections conducted at Sabarimala from January 1 as part of the Makaravilakku festival, authorities collected ₹3.64 lakh in fines from hotels and shops for violations such as overcharging, selling spoiled food, using faulty weighing instruments, and operating without health cards. The checks were carried out by multiple squads led by duty magistrates to ensure food safety and fair pricing for pilgrims.









