web analytics

ഒരു വീട്ടിൽനിന്നും വിലപിടിപ്പുള്ള ഒന്നും കിട്ടിയില്ല, സിസിടിവി മോഷ്ടിച്ചു; മറ്റൊരു വീട്ടിൽ നിന്നും മൂന്ന് പവൻ തൂക്കം വരുന്ന സ്വർണ മോതിരവും; പുല്ലുവഴിയിൽ മോഷണം; പ്രതി പിടിയിൽ

ഒരു വീട്ടിൽനിന്നും വിലപിടിപ്പുള്ള ഒന്നും കിട്ടിയില്ല, സിസിടിവി മോഷ്ടിച്ചു; മറ്റൊരു വീട്ടിൽ നിന്നും മൂന്ന് പവൻ തൂക്കം വരുന്ന സ്വർണ മോതിരവും; പുല്ലുവഴിയിൽ മോഷണം; പ്രതി പിടിയിൽ

പുല്ലുവഴിയിൽ നടന്ന മോഷണക്കേസിൽ പ്രതിയെ പൊലീസ് പിടികൂടി. പെരുമ്പാവൂർ തണ്ടേക്കാട് താമസക്കാരനും മൂവാറ്റുപുഴ തട്ടുപറമ്പ് ചക്കുങ്ങൽ വീട്ടിലുമായ നൗഷാദ് (45) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

ജനുവരി 10നാണ് കുറുപ്പംപടി കർത്താവുംപടി, പുല്ലുവഴി മേഖലകളിൽ മോഷണങ്ങൾ നടന്നത്. പുല്ലുവഴി കർത്താവുംപടിയിലെ ഒരു വീട്ടിന്റെ വാതിൽ പൊളിച്ച് അകത്ത് കടന്ന പ്രതിക്ക് അവിടെ വിലപിടിപ്പുള്ള വസ്തുക്കൾ ലഭിക്കാതിരുന്നതിനെ തുടർന്ന് സിസിടിവി ക്യാമറ മോഷ്ടിച്ചു.

ഇതേ ദിവസം തന്നെ പുല്ലുവഴി ജയകേരളം സ്കൂളിന് സമീപമുള്ള മറ്റൊരു വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ തൂക്കം വരുന്ന സ്വർണ മോതിരം മോഷ്ടിച്ചു. രണ്ടു വീടുകളിലും സംഭവസമയത്ത് ആരും ഉണ്ടായിരുന്നില്ല.

പ്രതിയെ ചോദ്യം ചെയ്തതിൽ 11 മോഷണക്കേസുകളിൽ പങ്കുണ്ടെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടർ ഉപയോഗിച്ചാണ് വിവിധ സ്ഥലങ്ങളിൽ കറങ്ങി മോഷണങ്ങൾ നടത്തിയിരുന്നത്.

മൂവാറ്റുപുഴ, അങ്കമാലി, ആലുവ, ചെങ്ങമനാട്, നെടുമ്പാശ്ശേരി, എറണാകുളം സൗത്ത്, എറണാകുളം നോർത്ത് തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ പൂട്ടിക്കിടന്ന ആളില്ലാത്ത വീടുകളിൽ കയറി സ്വർണവും പണവും മോഷ്ടിച്ചതായി പൊലീസ് വ്യക്തമാക്കി.

മോഷണത്തിലൂടെ ലഭിച്ച പണം ഗോവയിലേക്കുള്ള യാത്രകൾക്കും ആഡംബര ജീവിതത്തിനും ചൂതാട്ടത്തിനുമാണ് ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്. മോഷണം നടന്നതിന് അഞ്ച് ദിവസത്തിനുള്ളിൽ തന്നെ പ്രതിയെ പിടികൂടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു.

റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ സ്റ്റെപ്റ്റോ ജോൺ, സബ് ഇൻസ്‌പെക്ടർ ബി. എം. ചിത്തുജി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി. എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി. എ. അഫ്സൽ, ബെന്നി ഐസക് എന്നിവർ അംഗങ്ങളായിരുന്നു.

English Summary

Police arrested a burglary suspect in connection with thefts reported from Kuruppampady. The accused, Naushad (45) of Perumbavoor, confessed to committing 11 thefts across multiple police station limits, including Muvattupuzha, Aluva, Angamaly, and Ernakulam. He targeted locked houses using a stolen scooter and used the stolen money for an extravagant lifestyle, gambling, and trips to Goa. The arrest was made within five days of the crime following a scientific investigation.

kuruppampady-theft-case-accused-naushad-arrested

Kuruppampady theft, Naushad arrest, Kerala crime news, burglary case, police investigation, Ernakulam rural police, house breaking

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

മന്ത്രിസ്ഥാനം വേണ്ടെന്നുവെച്ച് ജില്ല നേടിയ നേതാവിന്റെ അപൂർവ രാഷ്ട്രീയം; പത്തനംതിട്ടയുടെ ശിൽപി കെ.കെ. നായർ

മന്ത്രിസ്ഥാനം വേണ്ടെന്നുവെച്ച് ജില്ല നേടിയ നേതാവിന്റെ അപൂർവ രാഷ്ട്രീയം; പത്തനംതിട്ടയുടെ ശിൽപി...

ഇസ്രയേൽ ആക്രമണം: ഇറാൻ സുരക്ഷാ നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇസ്രയേൽ ആക്രമണം: ഇറാൻ സുരക്ഷാ നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട് ജറുസലം:...

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ കൊല്ലം: കൊട്ടാരക്കര താലൂക്ക്...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

വിവാഹ വിരുന്നിൽ രസഗുള വില്ലനായി; 41കാരന് ദാരുണാന്ത്യം

വിവാഹ വിരുന്നിൽ രസഗുള വില്ലനായി; 41കാരന് ദാരുണാന്ത്യം ജംഷഡ്പുര്‍: വിവാഹ സല്‍ക്കാരത്തിനിടെ രസഗുള...

പട്ടിണിയിലായി ഹോസ്റ്റൽ വിദ്യാർത്ഥികൾ; പാചകവാതക ക്ഷാമം രൂക്ഷം,ക്ലാസുകൾ ഓൺലൈനിലേക്ക്!

പട്ടിണിയിലായി ഹോസ്റ്റൽ വിദ്യാർത്ഥികൾ; പാചകവാതക ക്ഷാമം രൂക്ഷം,ക്ലാസുകൾ ഓൺലൈനിലേക്ക്! കോഴിക്കോട്: ജില്ലയിൽ പാചകവാതക...

Related Articles

Popular Categories

spot_imgspot_img