web analytics

കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് പൊലീസ് കസ്റ്റഡിയിൽ

കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷിനെ മുളവുകാട് പൊലീസ് കസ്റ്റഡിയിലെടുത്തു. പനമ്പുകാട് പ്രദേശത്തുനിന്നാണ് അനീഷിനെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

ഒരു സ്ത്രീയിൽ നിന്ന് ചില രേഖകൾ കൈപ്പറ്റിയ ശേഷം തിരികെ നൽകാതെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയെന്ന് പൊലീസ് ഔദ്യോഗികമായി വിശദീകരിച്ചു.

അതേസമയം, തമിഴ്നാട്ടിലെ ഒരു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് അനീഷിനെ കസ്റ്റഡിയിലെടുത്തതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

ഹണിട്രാപ്പ് കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘം അനീഷിനെ അവിടെയുണ്ടായിരുന്ന സാഹചര്യത്തിലാണ് കസ്റ്റഡിയിൽ എടുത്തതെന്നും റിപ്പോർട്ടുകളുണ്ട്.

നിലവിൽ അനീഷ് കരുതൽ തടങ്കലിലാണെന്നും, ഇയാൾക്കെതിരെ വിവിധ കേസുകളിൽ വാറന്റുകളുണ്ടോ എന്നത് പൊലീസ് പരിശോധിച്ചുവരികയാണെന്നും അറിയിച്ചു.

ഇക്കഴിഞ്ഞ നവംബറിൽ കൊച്ചിയിലെ അധോലോക സംഘങ്ങളെ കുറിച്ച് മരട് അനീഷ് നടത്തിയ വെളിപ്പെടുത്തലുകൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

കൊച്ചിയിലെ കുപ്രസിദ്ധ ക്രിമിനൽ സംഘങ്ങളുടെ പ്രധാന വരുമാന മാർഗം ലഹരി കച്ചവടമാണെന്നും, വിവിധ ഗ്യാങ്ങുകൾ ‘എഫ് കമ്പനി’ എന്ന പേരിൽ ഒരൊറ്റ ശൃംഖലയായി പ്രവർത്തിക്കുന്നുവെന്നുമാണ് അനീഷ് വെളിപ്പെടുത്തിയത്.

ലഹരി കച്ചവടത്തെ എതിർത്തതിനാലാണ് തന്നെ കേരളത്തിന് പുറത്തുവെച്ച് എൻകൗണ്ടറിലൂടെ കൊല്ലാൻ ശ്രമം നടന്നതെന്നും, ഇതിന് ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടായിരുന്നുവെന്നും അനീഷ് ആരോപിച്ചിരുന്നു.

തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി ഇത്തരം നീക്കങ്ങൾ നടന്നുവെന്നും, വിയ്യൂർ ജയിലിൽവെച്ചും തന്നെ കൊല്ലാൻ ക്വട്ടേഷൻ നൽകിയെന്നുമായിരുന്നു അവകാശവാദം.

കൊച്ചിയുടെ അധോലോകത്തെക്കുറിച്ചും ലഹരിമരുന്ന് വ്യാപാര ശൃംഖലകളെക്കുറിച്ചും തുറന്നുപറഞ്ഞ ഗുണ്ടാനേതാവെന്ന നിലയിലാണ് മരട് അനീഷ് ഏറെ ശ്രദ്ധേയനായത്.

തായ്‍വാനിൽ നിന്നടക്കം വൻതോതിൽ ലഹരിമരുന്നുകൾ നഗരത്തിലേക്ക് എത്തുന്നതായും, അതിന് പിന്നിൽ കൊച്ചിയിലെ അധോലോക സംഘങ്ങളാണെന്നും അനീഷ് നേരത്തെ ആരോപിച്ചിരുന്നു.

English Summary

Notorious gangster Maradu Anish has been taken into custody by Mulavukad Police from Panampukad in Kochi. Police stated that the arrest was based on a complaint alleging that Anish collected documents from a woman and threatened her without returning them. There are also indications that the custody is linked to investigations in Tamil Nadu, possibly connected to a honey trap case. Anish is currently under preventive detention, and police are verifying whether there are pending warrants against him. Previously, Anish had made sensational revelations about Kochi’s underworld, claiming that drug trafficking is the main source of income for criminal gangs operating under the banner of an “F Company.”

maradu-anish-taken-into-police-custody-kochi

Maradu Anish, Kochi Crime, Gangster Arrest, Kerala Police, Underworld, Drug Mafia, Mulavukad Police, Crime News

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

ഫ്‌ളാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; ഷിബു ബേബി ജോണിനെതിരെ പൊലീസ് കേസ്

ഫ്‌ളാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; ഷിബു ബേബി...

അച്ഛൻ ഉപേക്ഷിച്ചു, അമ്മയ്ക്ക് വീട്ടുജോലി, സ്വപ്നം അടക്കിവെക്കാൻ മനസ്സില്ലാതിരുന്ന മാളവിക, യൂട്യൂബിനെ ഗുരുവാക്കി…

അച്ഛൻ ഉപേക്ഷിച്ചു, അമ്മയ്ക്ക് വീട്ടുജോലി, സ്വപ്നം അടക്കിവെക്കാൻ മനസ്സില്ലാതിരുന്ന മാളവിക, യൂട്യൂബിനെ...

കോനെൻകി…ആർത്തവവിരാമത്തെ ആഘോഷമാക്കുന്നവർ

കോനെൻകി…ആർത്തവവിരാമത്തെ ആഘോഷമാക്കുന്നവർ ആർത്തവവിരാമത്തെ പല സമൂഹങ്ങളും ദുഃഖവും മടുപ്പും നാണക്കേടും നിറഞ്ഞ ഒരു...

നടിയെ അക്രമിച്ച കേസ്:മെമ്മറി കാർഡ് തുറന്ന 2 പേർക്കെതിരെ നടപടി വന്നേക്കും

നടിയെ അക്രമിച്ച കേസ്:മെമ്മറി കാർഡ് തുറന്ന 2 പേർക്കെതിരെ നടപടി വന്നേക്കും കൊച്ചി:...

മകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിൽ വിരോധം; അയൽവാസിയുടെ വെട്ടേറ്റ് പാലക്കാട് കുടുംബനാഥൻ കൊല്ലപ്പെട്ടു

മകളുമായുള്ള ബന്ധം ചോദ്യം ചെയ്തു; അയൽവാസിയുടെ വെട്ടേറ്റ് പാലക്കാട് കുടുംബനാഥൻ കൊല്ലപ്പെട്ടു പാലക്കാട്:...

ഭാര്യാമാതാവിന്റെ ചരമ വാര്‍ഷികത്തിനായി നാട്ടിലെത്തിയ യുകെ മലയാളി അന്തരിച്ചു; ജേക്കബ് ജോര്‍ജ്ജിന്റെ മരണം ഹൃദയാഘാതം മൂലം

ഭാര്യാമാതാവിന്റെ ചരമ വാര്‍ഷികത്തിനായി നാട്ടിലെത്തിയ യുകെ മലയാളി അന്തരിച്ചു സ്റ്റീവനേജ്: ഭാര്യാമാതാവിന്റെ ചരമ...

Related Articles

Popular Categories

spot_imgspot_img