രാജപാളയത്ത് മത്സരിക്കാൻ ഒരുങ്ങി നടി ഗൗതമി
ചെന്നൈ: വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ രാജപാളയം മണ്ഡലത്തിൽ നിന്ന് മത്സരിക്കാനുള്ള ആഗ്രഹം നടി ഗൗതമി പരസ്യമായി അറിയിച്ചതായി റിപ്പോർട്ട്.
ഏറെക്കാലമായി തെരഞ്ഞെടുപ്പ് രംഗത്തേക്ക് കടക്കണമെന്ന മോഹം മനസ്സിലുണ്ടായിരുന്നുവെന്നും, ആ ആഗ്രഹം അണ്ണാ ഡിഎംകെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഗൗതമി മാധ്യമങ്ങളോട് പറഞ്ഞു.
രാജപാളയം മണ്ഡലത്തിൽ നിന്ന് ജനവിധി തേടണമെന്ന ആഗ്രഹം വർഷങ്ങളായി ഉള്ളതാണെന്ന് ഗൗതമി വ്യക്തമാക്കി. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി തന്റെ താത്പര്യം അനുകൂലമായി പരിഗണിക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു.
നിലവിൽ അണ്ണാ ഡിഎംകെയുടെ പ്രചാരണ വിഭാഗത്തിൽ ഡെപ്യൂട്ടി സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഗൗതമി, മുമ്പ് ബിജെപിയിൽ അംഗമായിരുന്നു.
കഴിഞ്ഞ വർഷമാണ് അവർ അണ്ണാ ഡിഎംകെയിൽ ചേർന്നത്. പാർട്ടിയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന ഗൗതമിയുടെ സാധ്യതാ സ്ഥാനാർത്ഥിത്വം പാർട്ടിക്കുള്ളിൽ സജീവ ചർച്ചയായി മാറിയിരിക്കുകയാണ്.
English Summary
Actress Gautami has expressed her interest in contesting from the Rajapalayam constituency in the upcoming Tamil Nadu Assembly elections. She said contesting elections has been a long-standing ambition and that she has conveyed her interest to the AIADMK leadership. Currently serving as Deputy Secretary of the party’s propaganda wing, Gautami joined the AIADMK last year after leaving the BJP. Her possible candidature is now being discussed within the party.
gautami-rajapalayam-assembly-election-aiadmk
Gautami, AIADMK, Tamil Nadu Assembly Election, Rajapalayam, Tamil Nadu Politics, Actress in Politics, EPS









