38 വയസ് പ്രായവ്യത്യാസം; അധ്യാപകനോടുള്ള ക്രഷ് പ്രണയമായി, വിമർശനങ്ങൾക്ക് മറുപടിയുമായി മിനിയ
പ്രണയത്തിലും വിവാഹത്തിലും പ്രായം ഒരു തടസ്സമല്ലെന്ന സന്ദേശവുമായി ഇറ്റാലിയൻ ഇൻഫ്ലുവൻസർ മിനിയ പഗ്നിയുടെ ജീവിതകഥ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
തന്നേക്കാൾ 38 വയസ് മുതിർന്നയാളെ വിവാഹം കഴിച്ചതിന് പിന്നാലെ കടുത്ത വിമർശനങ്ങൾ നേരിട്ടെങ്കിലും, തന്റെ തീരുമാനത്തിന് പിന്നിലെ യഥാർത്ഥ കാരണം തുറന്നുപറയുകയാണ് മിനിയ.
നിളാ ആരതി അർച്ചകരാകാൻ ഗംഗാ ആരതി പണ്ഡിറ്റുകൾ; മഹാമാഘമഹോത്സവത്തിന് ഒരുങ്ങി തിരുനാവായ
അധ്യാപകനോടുള്ള ക്രഷ്, വർഷങ്ങൾക്ക് ശേഷം പ്രണയം
ഇപ്പോൾ 22 വയസ്സുള്ള മിനിയ പഗ്നി അഞ്ച് വർഷങ്ങൾക്ക് മുൻപാണ് 60 വയസ്സുള്ള മാസിമോയുയെ ആദ്യമായി പരിചയപ്പെടുന്നത്.
അന്ന് മാസിമോ അവളുടെ ഹൈസ്കൂൾ അധ്യാപകനായിരുന്നു.
പഠനകാലത്ത് അദ്ദേഹത്തോട് ക്രഷ് തോന്നിയിരുന്നെങ്കിലും അന്ന് പ്രണയത്തിലേക്ക് അത് മാറിയില്ല.
സ്കൂൾ പഠനം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം, യാദൃശ്ചികമായി ഒരു ബുക്ക്‌സ്റ്റോറിൽ വെച്ചുണ്ടായ വീണ്ടും കണ്ടുമുട്ടലാണ് ബന്ധത്തെ പ്രണയത്തിലേക്ക് നയിച്ചതെന്ന് മിനിയ പറയുന്നു.
‘ഗോൾഡ് ഡിഗ്ഗർ’ ആരോപണങ്ങൾക്ക് മറുപടി
വിവാഹത്തിന് പിന്നാലെ ‘പണത്തിന് വേണ്ടിയുള്ള ബന്ധം’, ‘ഗോൾഡ് ഡിഗ്ഗർ’ തുടങ്ങിയ ആരോപണങ്ങൾ ഉയർന്നുവന്നു.
എന്നാൽ, ഒരു സ്ത്രീയുടെ തെരഞ്ഞെടുപ്പിനെ പണത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് യാഥാസ്ഥിതിക ചിന്തയാണെന്ന് മിനിയ തുറന്നടിച്ചു.
മാസിമോയുടെ ബുദ്ധിയും വ്യക്തിത്വവും പെരുമാറ്റവുമാണ് തന്നെ ആകർഷിച്ചതെന്നും അവൾ വ്യക്തമാക്കി.
കുടുംബത്തിന്റെ എതിർപ്പിൽ നിന്ന് അംഗീകാരം വരെ
ആദ്യഘട്ടത്തിൽ മാതാപിതാക്കൾക്ക് ആശങ്കയും എതിർപ്പുമുണ്ടായിരുന്നെങ്കിലും, പിന്നീട് മിനിയയുടെ തീരുമാനത്തെ അവർ അംഗീകരിച്ചു.
ഇന്ന്, പ്രായവ്യത്യാസത്തെ മറികടന്ന ഈ വിവാഹം സ്വതന്ത്രമായ സ്ത്രീ തീരുമാനത്തിന്റെ ഉദാഹരണമായി സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
English Summary;
Italian influencer Minia Pagni has spoken out after facing criticism for marrying a man 38 years older than her. She clarified that her relationship with her former teacher Massimo is based on mutual respect, intelligence, and love, not money, challenging traditional stereotypes about age-gap marriages.









