web analytics

ബി.ജെ.പിയുടെ മിഷൻ 2026;  ലക്ഷ്യം 30% വോട്ട് വിഹിതം; ഇത്തവണ മൂന്ന് പ്രധാന മുദ്രാവാക്യങ്ങൾ; തയ്യാറാക്കിയത് അമിത്ഷായുടെ നേതൃത്വത്തിൽ

ബി.ജെ.പിയുടെ മിഷൻ 2026;  ലക്ഷ്യം 30% വോട്ട് വിഹിതം; ഇത്തവണ മൂന്ന് പ്രധാന മുദ്രാവാക്യങ്ങൾ; തയ്യാറാക്കിയത് അമിത്ഷായുടെ നേതൃത്വത്തിൽ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുത്ത അനുഭവം മാതൃകയാക്കി, നിയമസഭാ തിരഞ്ഞെടുപ്പിൽ പരമാവധി നേട്ടം ലക്ഷ്യമിട്ട് ബി.ജെ.പി ‘മിഷൻ 2026’ എന്ന പ്രത്യേക രാഷ്ട്രീയ പദ്ധതി തയ്യാറാക്കി. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ എൻ.ഡി.എ നേതൃയോഗവും ബി.ജെ.പി കോർ കമ്മിറ്റിയോഗവും ചേർന്നാണ് മിഷൻ രൂപപ്പെടുത്തിയത്.

‘വികസിത കേരളം’, ‘സുരക്ഷിത കേരളം’, ‘ശബരിമല വിശ്വാസ സംരക്ഷണം’ എന്നീ മുദ്രാവാക്യങ്ങളിലൂന്നിയാണ് മിഷൻ 2026. സംസ്ഥാനത്ത് പാർട്ടിയുടെ വോട്ട് വിഹിതം 30 ശതമാനത്തിലേക്ക് ഉയർത്തുക എന്നതാണ് പ്രധാന ലക്ഷ്യം. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടെ മിഷൻ ഔദ്യോഗികമായി ലോഞ്ച് ചെയ്യും.

തദ്ദേശ തിരഞ്ഞെടുപ്പിൽ ‘വികസിത കേരളം’ എന്ന പ്രമേയത്തോടെയാണ് ബി.ജെ.പി രംഗത്തെത്തിയത്. 

മൊത്തം വോട്ടിൽ വർധന ഉണ്ടായെങ്കിലും ക്രൈസ്തവ മതന്യൂനപക്ഷ വോട്ടുകളിലും പാർട്ടിയുടെ അടിസ്ഥാന വോട്ടിലും പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാകാത്തതായാണ് പാർട്ടി വിലയിരുത്തൽ. 

ഇതിന്റെ പശ്ചാത്തലത്തിൽ, മിഷൻ 2026ൽ ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ എന്നിവരുമായി ബന്ധപ്പെട്ട മുസ്ലീം മതതീവ്രവാദത്തിനെതിരായ പോരാട്ടത്തിന് കൂടുതൽ ഊന്നൽ നൽകാനും തീരുമാനിച്ചിട്ടുണ്ട്. 

ശബരിമല സ്വർണക്കൊള്ള കേസിലും ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്താനാണ് തീരുമാനം.

മിഷൻ 2025 സംബന്ധിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അവതരിപ്പിച്ച റിപ്പോർട്ടിൽ ലക്ഷ്യങ്ങൾ ഏറെക്കുറെ കൈവരിച്ചതായി വിലയിരുത്തി. 

എല്ലാ സീറ്റുകളിലും മത്സരിക്കുക, പാർട്ടിയിലെ ഗ്രൂപ്പ് പ്രവർത്തനം അവസാനിപ്പിക്കുക, എൻ.ഡി.എ ജയിക്കുന്ന പ്രസ്ഥാനമാണെന്ന് സ്ഥാപിക്കുക, തലസ്ഥാന ഭരണം പിടിക്കുക, ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം ഇരട്ടിയാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ സാധ്യമായതായി റിപ്പോർട്ടിൽ പറയുന്നു. 

14 പഞ്ചായത്തുകളിൽ നിന്ന് 30 പഞ്ചായത്തുകളുടെ ഭരണം നേടുകയും 79 പഞ്ചായത്തുകളിൽ രണ്ടാംകക്ഷിയാകുകയും ചെയ്തു.

തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 

മിഷൻ 2026ൽ യു.ഡി.എഫിനെ മുഖ്യ രാഷ്ട്രീയ എതിരാളിയായി കണ്ടുള്ള പ്രചാരണമാണ് ബി.ജെ.പി ആസൂത്രണം ചെയ്യുന്നത്. 

യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും അനുബന്ധ സംഘടനകളുമാണെന്ന വാദവും ശക്തമാക്കും. 

ശബരിമല വിഷയത്തിലും മുസ്ലീം തീവ്രവാദ വിഷയത്തിലും ഇടതും വലതും മുന്നണികൾ സ്വീകരിക്കുന്ന സമാന നിലപാടുകൾ തുറന്നുകാട്ടുമെന്നും, മുസ്ലീം തീവ്രവാദത്തെ എതിർക്കുന്നവർക്ക് സുരക്ഷയുടെ പ്രതീക്ഷയായി എൻ.ഡി.എയെ അവതരിപ്പിക്കുകയുമാണ് മിഷൻ 2026ന്റെ ലക്ഷ്യം.

English Summary

The BJP has launched “Mission 2026” under the leadership of Union Home Minister Amit Shah, aiming to maximize gains in the Kerala Assembly elections.

bjp-mission-2026-kerala-assembly-election-strategy

BJP, Mission 2026, Kerala Politics, Assembly Elections, Amit Shah, NDA, Sabarimala, Kerala News

spot_imgspot_img
spot_imgspot_img

Latest news

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ തിരുവനന്തപുരം:...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

വിമാനയാത്രക്കാർക്ക് തിരിച്ചടി! ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയർ ഇന്ത്യ; പുതിയ മാറ്റങ്ങൾ അറിയാം

ന്യൂഡൽഹി: വിദേശയാത്രകൾക്കും ആഭ്യന്തര യാത്രകൾക്കും ഒരുങ്ങുന്നവർക്ക് വൻ പ്രഹരമേൽപ്പിച്ചുകൊണ്ട് എയർ ഇന്ത്യയും...

വീടുമതിലുകളിൽ നൂറുകണക്കിന് ഒച്ചുകൾ… ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം

വീടുമതിലുകളിൽ നൂറുകണക്കിന് ഒച്ചുകൾ… ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം കടുത്തുരുത്തി: പഞ്ചായത്തിലെ കപിക്കാട്–നീലിമല...

ഓം ബിര്‍ള തുടരും, ലോക്സഭാ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം തള്ളി

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും നാടകീയമായ അധ്യായങ്ങളിലൊന്നിന് ഇന്ന് ലോക്‌സഭ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിൽ...

Related Articles

Popular Categories

spot_imgspot_img