ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ
കൊച്ചി: ഒന്നാം ക്ലാസ് വിദ്യാർത്ഥിയുടെ സ്കൂൾ ബാഗിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. കാക്കനാട് അത്താണി എളവക്കാട്ട് അബ്ദുൾ അസീസിന്റെ വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
വെള്ളിയാഴ്ച വൈകിട്ട് ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയ അബ്ദുൾ അസീസിന്റെ പേരക്കുട്ടി സ്കൂൾ ബാഗ് മേശയ്ക്കടിയിൽ വച്ചിരുന്നു.
തുടർന്ന് ഇന്നലെ രാവിലെ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരി ബാഗ് നീക്കാൻ ശ്രമിക്കുന്നതിനിടെയാണ് അകത്ത് നിന്ന് ചീറ്റൽ ശബ്ദം കേട്ടത്.
സംശയം തോന്നി അടുത്തുനോക്കിയപ്പോൾ ബാഗിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടതോടെ ഭയന്ന് പിന്മാറി.
ഉടൻ തന്നെ വനംവകുപ്പിന്റെ ‘സർപ്പ്’ ആപ്പിലൂടെ പാമ്പ് പിടിത്തത്തിനുള്ള സന്നദ്ധസേവകനായ എളമക്കര സ്വദേശി റിൻഷാദ് നാസറിനെ വിവരമറിയിച്ചു.
സ്ഥലത്തെത്തിയ റിൻഷാദ് ബാഗ് മുറ്റത്തേക്ക് മാറ്റി സൂക്ഷ്മമായി മൂർഖനെ പിടികൂടി. പിന്നീട് പാമ്പിനെ വനംവകുപ്പിന് കൈമാറി.
സംഭവത്തിൽ കുട്ടിക്കും കുടുംബാംഗങ്ങൾക്കും പരിക്കുകളൊന്നുമില്ല.
English Summary
A cobra was found inside the school bag of a Class 1 student at a house in Kakkanad, Kochi. The incident came to light when a domestic worker heard a hissing sound while moving the bag kept under a table. A trained volunteer rescued the snake using safety equipment and handed it over to the Forest Department. No one was injured in the incident.
cobra-found-in-school-bag-kakkanad-kochi
Kochi News, Kakkanad, Snake Rescue, Cobra Found, School Bag Incident, Kerala News, Wildlife Rescue, Forest Department, Breaking News









