ദുബായ്:ആഡംബര വില്ലയും ആകർഷകമായ വായ്പാ സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് ദമ്പതികളെ കബളിപ്പിച്ച്
ലക്ഷക്കണക്കിന് ദിർഹം തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് അറബ് പൗരന്മാർക്ക് ദുബൈ കോടതി തടവും വൻതുക പിഴയും ശിക്ഷ വിധിച്ചു.
അതീവ തന്ത്രപരമായി വ്യാജ രേഖകൾ ചമച്ചായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്.
സോഷ്യൽ മീഡിയയിലെ വ്യാജ പരസ്യത്തിലൂടെ ദമ്പതികളെ കെണിയിൽ വീഴ്ത്തിയത് ഇങ്ങനെ
സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു ആകർഷകമായ പരസ്യമാണ് ഈ വലിയ തട്ടിപ്പിന്റെ തുടക്കം.
വില്ലകൾ വാങ്ങുന്നതിനായി കുറഞ്ഞ പലിശ നിരക്കിൽ മോർട്ട്ഗേജ്-ഫണ്ടിങ് സേവനങ്ങൾ നൽകാമെന്നായിരുന്നു പരസ്യത്തിലെ വാഗ്ദാനം.
വില്ല വാങ്ങാൻ ആഗ്രഹിച്ചിരുന്ന ദമ്പതികൾ ഈ പരസ്യം വഴി പ്രതികളെ ബന്ധപ്പെടുകയായിരുന്നു.
ഉടൻ തന്നെ ഒരു പ്രമുഖ പ്രോപ്പർട്ടി ഡെവലപ്പർ കമ്പനിയുടെ സെയിൽസ് മാനേജർ എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ ദമ്പതികളെ നേരിട്ട് കാണുകയും ഇവരുടെ വിശ്വാസം ആർജ്ജിക്കുകയും ചെയ്തു.
ഔദ്യോഗിക രേഖകൾ എന്ന് തോന്നിപ്പിക്കുന്ന വ്യാജന്മാരെ ഹാജരാക്കി വിശ്വസ്തത നേടി
ദമ്പതികളുടെ വിശ്വാസം ഉറപ്പിക്കുന്നതിനായി പ്രതികൾ അതിവിദഗ്ധമായി നിർമ്മിച്ച വ്യാജ രേഖകളാണ് ഹാജരാക്കിയത്.
കമ്പനിയുടെ വാണിജ്യ ലൈസൻസ്, പ്രശസ്തമായ ഡെവലപ്പറുടെ പേരിലുള്ള പ്രോപ്പർട്ടി സെയിൽ കരാറുകൾ, സർക്കാർ വകുപ്പുകളുമായി ഒപ്പിട്ട ഔദ്യോഗിക കരാറുകൾ എന്നിവ ഇതിൽ ഉൾപ്പെട്ടിരുന്നു.
യഥാർത്ഥ രേഖകളാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഈ രേഖകൾ കണ്ടതോടെ ദമ്പതികൾക്ക് സംശയങ്ങൾ ബാക്കി ഉണ്ടായില്ല.
വില്ല സ്വന്തമാക്കുന്നതിനായി 800,000 ദിർഹം (ഏകദേശം 1.8 കോടിയിലധികം രൂപ) ഇവർ പ്രതികൾക്ക് കൈമാറി.
പണം കിട്ടിയതോടെ പ്രതികൾ അപ്രത്യക്ഷരായി; ഒടുവിൽ പൊലീസ് വലയിൽ
തുക കൈപ്പറ്റിയതിന് പിന്നാലെ മൂന്ന് പ്രതികളും ദമ്പതികളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയും ഫോണുകൾ ഓഫ് ചെയ്ത് അപ്രത്യക്ഷരാവുകയും ചെയ്തു.
സംശയം തോന്നിയ ഭർത്താവ് നടത്തിയ അന്വേഷണത്തിലാണ് തങ്ങൾ കാണിച്ച രേഖകളും കമ്പനിയും പൂർണ്ണമായും വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.
തുടർന്ന് ദുബൈ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിൽ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഭർത്താവുമായി വഴക്കിട്ട് പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം യുവതി ജീവനൊടുക്കി
വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജ രേഖകൾ ഉപയോഗിക്കൽ എന്നീ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയത്.
തടവ് ശിക്ഷയും നാടുകടത്തലും; 9 ലക്ഷം ദിർഹം മടക്കി നൽകാൻ സിവിൽ കോടതി വിധി
കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ക്രിമിനൽ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു.
ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ യുഎഇയിൽ നിന്ന് നാടുകടത്താനും ഉത്തരവുണ്ട്.
ഇതിന് പിന്നാലെ ദമ്പതികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കോടതിയെ സമീപിച്ചു.
ദമ്പതികൾക്ക് നേരിട്ട സാമ്പത്തിക നഷ്ടവും മാനസിക വിഷമവും പരിഗണിച്ച കോടതി, തട്ടിയെടുത്ത 8 ലക്ഷം ദിർഹത്തിന് പുറമെ 1 ലക്ഷം ദിർഹം കൂടി നഷ്ടപരിഹാരമായി നൽകാൻ വിധി.
ആകെ 9 ലക്ഷം ദിർഹം പ്രതികൾ നൽകണം. കൂടാതെ ക്ലെയിം ചെയ്ത തീയതി മുതൽ തുക പൂർണ്ണമായും നൽകുന്നത് വരെ 5 ശതമാനം നിയമപരമായ പലിശയും ഈടാക്കാൻ കോടതി ഉത്തരവിട്ടു.
English Summary
In a significant ruling, the Dubai Court has sentenced three Arab nationals to six months in jail for defrauding a couple of 800,000 AED through a fake villa and mortgage scheme. The fraudsters attracted the victims via social media and presented forged documents to appear as legitimate developer representatives. A









