web analytics

6.60 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 4 പോലീസുകാർക്ക് സസ്പെൻഷൻ

പുല്ലുവഴി സ്വദേശിയായ വിദ്യാർഥി ബാങ്ക് അക്കൗണ്ട് വിറ്റത് 5000 രൂപക്ക്; ഗുജറാത്തിൽ നിന്നു വന്ന പോലീസിനെ ഒതുക്കാൻ കുറുപ്പംപടിയിലെ പോലീസുകാർ ചോദിച്ചത് 8 ലക്ഷം...

6.60 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 4 പോലീസുകാർക്ക് സസ്പെൻഷൻ

കൊച്ചി: സൈബർ തട്ടിപ്പ് കേസിൽ അറസ്റ്റ് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് 6.60 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ  കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.

 കുറുപ്പംപടി സ്റ്റേഷനിലെ റൈറ്ററായ ഗ്രേഡ് എസ്.ഐ അബ്ദുൾ റൗഫ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷഫീക്ക്, സഞ്ജു ജോസഫ്, സക്കീർ എന്നിവർക്കെതിരെയാണ് നടപടി.

രഹസ്യാന്വേഷണ വിഭാഗം ഇവർ പണം കൈപ്പറ്റിയതായി റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ആലുവ റൂറൽ എസ്.പി എം. ഹേമലത സസ്‌പെൻഷൻ ഉത്തരവിടുകയായിരുന്നു.

ഗുജറാത്ത് സ്വദേശിയെ വെർച്വൽ അറസ്റ്റിന് വിധേയനാക്കിയ സൈബർ തട്ടിപ്പ് കേസിൽ പുല്ലുവഴി സ്വദേശിയായ വിദ്യാർഥിയെ കസ്റ്റഡിയിലെടുക്കാൻ ഈ മാസം നാലിനാണ് ഗുജറാത്ത് പൊലീസിന്റെ നാലംഗ സംഘം എത്തിയത്.

കുറുപ്പംപടി പൊലീസിന്റെ സഹായത്തോടെ ഞായറാഴ്ച തന്നെ യുവാവിനെ കണ്ടെത്തി ചോദ്യം ചെയ്തു. സുഹൃത്ത് പരിചയപ്പെടുത്തിയ ഒരാൾക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറുക മാത്രമാണ് ചെയ്തതെന്ന് യുവാവ് മൊഴി നൽകി. ഇതിന് 5000 രൂപയും വാങ്ങിയെന്നും സമ്മതിച്ചു.

തുടർന്ന് യുവാവിന്റെ സുഹൃത്തിനെ കണ്ടെത്തിയ കുറുപ്പംപടി സ്റ്റേഷനിലെ പൊലീസുകാർ, ഇരുവരും കേസിൽ പ്രതികളാണെന്നും എട്ട് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

 ബന്ധുക്കൾ ഇടപെട്ടതോടെ 6.60 ലക്ഷം രൂപ നൽകാൻ ധാരണയായി. ഇതനുസരിച്ച് യുവാക്കൾ 3.30 ലക്ഷം രൂപ വീതം പൊലീസുകാർക്ക് കൈമാറി.

ഇതിൽ 60,000 രൂപ ഗുജറാത്ത് പൊലീസുകാർക്ക് കൈമാറിയ ശേഷം ശേഷിക്കുന്ന ആറു ലക്ഷം രൂപ നാല് പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ പങ്കുവച്ചുവെന്നതാണ് ഗുരുതര ആരോപണം. 

സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

English Summary

Four police officers from Kuruppampady police station in Ernakulam district have been suspended for allegedly extorting ₹6.6 lakh from youths by threatening arrest in a cyber fraud case. Acting on an intelligence report, the Aluva Rural SP ordered the suspension. The officers are accused of collecting money in coordination with a Gujarat police team and sharing most of the amount among themselves.

kerala-police-suspension-cyber-fraud-extortion-kuruppampady

Kerala Police, Cyber fraud, Police suspension, Kuruppampady, Ernakulam news, Extortion case, Gujarat Police, Crime news

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരാക്കാൻ ശുപാർശ

കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരാക്കാൻ ശുപാർശ New Delhi: കേരള...

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു Kochi: സംസ്ഥാനത്തെ ജില്ലാ...

ശരണംവിളികളാൽ മുഖരിതം സന്നിധാനം; പൊന്നമ്പലമേട്ടിൽ കണി കണ്ടുണർന്ന് ആയിരങ്ങൾ! വൻ ഭക്തജനത്തിരക്ക്

പത്തനംതിട്ട: ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളിൽ കണിക്കൊന്നയുടെയും ഐശ്വര്യത്തിന്റെയും സ്മരണകൾ ഉണർത്തിക്കൊണ്ട് സന്നിധാനത്ത്...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതിൻ രാജ് മരണം; ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ് തീരുമാനം

നിതിൻ രാജ് മരണം; ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ്...

ചികിത്സ കിട്ടാതെ പാവങ്ങൾ; ആയുഷ്മാൻ ഭാരത് കുടിശികയിൽ വലഞ്ഞ് കേരളം

ചികിത്സ കിട്ടാതെ പാവങ്ങൾ; ആയുഷ്മാൻ ഭാരത് കുടിശികയിൽ വലഞ്ഞ് കേരളം നിർദ്ധന...

Related Articles

Popular Categories

spot_imgspot_img