web analytics

‘സഹയാത്രികർ ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ നടുക്കടലിലേക്ക് ചാടുകയാണല്ലോ സാർ’: പരിഹസിച്ച് മാങ്കൂട്ടത്തിൽ

‘സഹയാത്രികർ ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ നടുക്കടലിലേക്ക് ചാടുകയാണല്ലോ സാർ’: പരിഹസിച്ച് മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ഇടതു സഹയാത്രികനും ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യവുമായിരുന്ന റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നതിനു പിന്നാലെ പരിഹാസ പ്രതികരണവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി.

‘കപ്പൽ ആടി ഉലയുക മാത്രമല്ല, സഹയാത്രികർ ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ നടുക്കടലിലേക്ക് എടുത്ത് ചാടുക കൂടിയാണല്ലോ സാർ…’ എന്നാണ് രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചത്.

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആണ് റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനം. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.

കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയ യുദ്ധത്തിനല്ല സാധ്യതയെന്നും, പഴയ ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടുപോയാൽ സംസ്ഥാനം വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും റെജി ലൂക്കോസ് പറഞ്ഞു.

ബിജെപി ദേശീയ നേതൃത്വം മുന്നോട്ടുവയ്ക്കുന്ന വികസന കാഴ്ചപ്പാടുകളാണ് പാർട്ടിയിലേക്ക് ആകർഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറേ നാളുകളായി സിപിഎം കേരളത്തിൽ വർഗീയ വിഭജനത്തിന് വഴിയൊരുക്കുന്ന തരത്തിലുള്ള ആശയവ്യതിയാനം നടത്തുന്നുവെന്നും, ഇത് തന്നെ ഏറെ ദുഃഖിപ്പിച്ചുവെന്നും റെജി ലൂക്കോസ് കൂട്ടിച്ചേർത്തു.

English Summary

Following the defection of left-leaning commentator Regi Loukos to the BJP, Palakkad MLA Rahul Mamkootathil responded with sarcasm on social media, saying it was like jumping into the middle of the sea without a life jacket. Regi Loukos joined the BJP ahead of the upcoming Kerala Assembly elections, stating that outdated ideologies have lost relevance and that the BJP’s development-focused vision attracted him. He also criticised the CPM for promoting divisive politics in Kerala.

regi-loukos-joins-bjp-rahul-mamkootathil-reacts

regi loukos, bjp kerala, rahul mamkootathil, kerala politics, party defection, assembly elections, cpm reaction

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

വാട്സാപ്പിൽ വരുന്ന ആ ക്ഷണക്കത്ത് തുറക്കും മുൻപ് ഒന്നറിഞ്ഞിരിക്കുക, ജീവിതം മാറ്റിമറിക്കാൻ കരുത്തുള്ള ഒരു അതിഥിയാവാം അതിനുള്ളിൽ !

വാട്സാപ്പിൽ വരുന്ന ആ ക്ഷണക്കത്ത് തുറക്കും മുൻപ് സൂക്ഷിക്കുക സൈബർ കുറ്റകൃത്യങ്ങളിൽ ഏറ്റവും...

പ്രസിഡന്റ്‌സ് ട്രോഫിക്ക് മുന്നൊരുക്കം; അഷ്ടമുടിക്കായലില്‍ ബോട്ടുകള്‍ക്ക് വിലക്ക്

പ്രസിഡന്റ്‌സ് ട്രോഫിക്ക് മുന്നൊരുക്കം; അഷ്ടമുടിക്കായലില്‍ ബോട്ടുകള്‍ക്ക് വിലക്ക് കൊല്ലം: പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവുമായി...

ഇടുക്കിയിൽ ലോഡുമായെത്തിയ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട്ടിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇടുക്കിയിൽ ലോഡുമായെത്തിയ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു ഇടുക്കി നെടുങ്കണ്ടത്ത്...

ദാസേട്ടൻ്റെയും ജയവിജയൻമാരുടേയും പാട്ടുകൾ മാത്രമല്ല, ശബരീശ സന്നിധിയിൽ ഇനി എല്ലാ ഗായകരുടെയും ഭക്തിഗാനങ്ങൾക്ക് അവസരം

ദാസേട്ടൻ്റെയും ജയവിജയൻമാരുടേയും പാട്ടുകൾ മാത്രമല്ല, ശബരീശ സന്നിധിയിൽ ഇനി എല്ലാ ഗായകരുടെയും...

പോലീസ് മാമാ… ആശാനെഡിറ്റിം​ഗ് ഒന്നു പിഴച്ചാല്‍! വിഡിയോയില്‍ തെറ്റ്, കേരള പൊലീസിനു ട്രോളോട് ട്രോള്‍

പോലീസ് മാമാ… ആശാനെഡിറ്റിം​ഗ് ഒന്നു പിഴച്ചാല്‍! വിഡിയോയില്‍ തെറ്റ്, കേരള പൊലീസിനു...

Related Articles

Popular Categories

spot_imgspot_img