web analytics

വിജയ്ക്ക് സിബിഐ സമൻസ്; ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണം

വിജയ്ക്ക് സിബിഐ സമൻസ്; ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണം

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് സിബിഐ സമൻസ് അയച്ചു. ഈ മാസം 12ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരായി ചോദ്യം ചെയ്യണമെന്ന് സമൻസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട മുൻ അന്വേഷണങ്ങളുടെ തുടർച്ചയായാണ് ഈ നടപടി. സമൻസ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തൽ.

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നേരത്തെ തമിഴ്‌നാട് പൊലീസ് നടത്തിയ അന്വേഷണത്തോട് വിജയ് സഹകരിച്ചിരുന്നില്ല.

സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന നിലപാടിലാണ് അദ്ദേഹം ഉണ്ടായിരുന്നത്. വിജയ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചത്.

വിജയ് സ്ഥാപിച്ച ടിവികെ രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണ റാലിക്കിടെയാണ് കരൂരിൽ വൻ ദുരന്തം ഉണ്ടായത്. 2025 സെപ്റ്റംബർ 27ന് നടന്ന റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും കുട്ടികളടക്കം 41 പേർ മരിച്ചിരുന്നു.

വിജയ് എത്താൻ വൈകിയതും പൊലീസ് അനുവദിച്ചതിലേറെ പേർ റാലിയിൽ എത്തിയതുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന ആരോപണങ്ങളുണ്ട്.

മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരം ആദ്യം തമിഴ്‌നാട് പൊലീസ് അന്വേഷണം നടത്തിയ കേസാണ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. ഇതിന് ശേഷമാണ് ടിവികെ സുപ്രീം കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

English Summary

The CBI has issued a summons to actor and TVK party chief Vijay in connection with the Karur tragedy case. He has been asked to appear for questioning at the CBI’s Delhi office on the 12th of this month. The summons follows earlier investigations into the incident and is expected to trigger political debate in Tamil Nadu. The tragedy occurred during a TVK campaign rally in Karur on September 27, 2025, when a stampede claimed 41 lives, including children. Allegations include delays in Vijay’s arrival and overcrowding beyond permitted limits. Vijay had earlier sought a CBI probe, citing lack of faith in the state government’s investigation.

The tragedy occurred during a TVK campaign rally in Karur on September 27, 2025, when a stampede claimed 41 lives, including children. Allegations include delays in Vijay’s arrival and overcrowding beyond permitted limits. Vijay had earlier sought a CBI probe, citing lack of faith in the state government’s investigation.

karur-tragedy-cbi-summons-actor-vijay-tvk

Karur tragedy, Vijay TVK, CBI summons, Tamil Nadu politics, campaign rally stampede, CBI investigation, Madras High Court

spot_imgspot_img
spot_imgspot_img

Latest news

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

വിമാനയാത്രക്കാർക്ക് തിരിച്ചടി! ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയർ ഇന്ത്യ; പുതിയ മാറ്റങ്ങൾ അറിയാം

ന്യൂഡൽഹി: വിദേശയാത്രകൾക്കും ആഭ്യന്തര യാത്രകൾക്കും ഒരുങ്ങുന്നവർക്ക് വൻ പ്രഹരമേൽപ്പിച്ചുകൊണ്ട് എയർ ഇന്ത്യയും...

വീടുമതിലുകളിൽ നൂറുകണക്കിന് ഒച്ചുകൾ… ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം

വീടുമതിലുകളിൽ നൂറുകണക്കിന് ഒച്ചുകൾ… ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം കടുത്തുരുത്തി: പഞ്ചായത്തിലെ കപിക്കാട്–നീലിമല...

അസാപ് കേരള; സൗജന്യ കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ മാർച്ച് 12-ന്

അസാപ് കേരള; സൗജന്യ കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ മാർച്ച് 12-ന് തിരുവനന്തപുരം: അസാപ്...

ഗൾഫിൽ പ്രതിസന്ധി: രാജ്യം വിടുമ്പോൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പ്രവാസികൾ

ഗൾഫിൽ പ്രതിസന്ധി: രാജ്യം വിടുമ്പോൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പ്രവാസികൾ പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്നതിനിടെ...

തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരം; മികച്ച ചിത്രം ‘എക്കോ’

തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരം; മികച്ച ചിത്രം ‘എക്കോ’ തിക്കുറിശ്ശി സുകുമാരൻ നായരുടെ...

Related Articles

Popular Categories

spot_imgspot_img