web analytics

ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ…; ദൈവത്തെപ്പോലെ കൂടെ നിന്ന പ്രേക്ഷകര്‍, നിങ്ങള്‍ക്ക് വേണ്ടി സിനിമ ചെയ്യും

ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ…; ദൈവത്തെപ്പോലെ കൂടെ നിന്ന പ്രേക്ഷകര്‍, നിങ്ങള്‍ക്ക് വേണ്ടി സിനിമ ചെയ്യും

ബോക്‌സ് ഓഫീസിൽ ചരിത്രവിജയമായി മാറുകയാണ് നിവിൻ പോളി ചിത്രം ‘സർവ്വം മായ’. 2025-ലെ ക്രിസ്മസ് റിലീസായി എത്തിയ ചിത്രം 2026-ന്റെ തുടക്കവും സ്വന്തം പേരിലാക്കി മാറ്റിയാണ് കുതിപ്പ് തുടരുന്നത്.

റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളിൽ തന്നെ 100 കോടി ക്ലബ്ബിലെത്തിയ ‘സർവ്വം മായ’ നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്.

ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നിവിന് ഒരു സൂപ്പർഹിറ്റ് ലഭിക്കുന്നത് എന്നതും ചിത്രത്തിന്റെ വിജയത്തിന് കൂടുതൽ തിളക്കം നൽകുന്നു.

വലിയ പ്രചാരണങ്ങളോ ബഹളങ്ങളോ ഇല്ലാതെയാണ് ‘സർവ്വം മായ’ തിയേറ്ററുകളിലെത്തിയത്. വമ്പൻ ബജറ്റോ താരനിരയോ ഇല്ലാത്ത ചിത്രം പക്ഷേ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.

അതിവേഗം 100 കോടി പിന്നിടുന്ന ചിത്രങ്ങളുടെ പട്ടികയിൽ ‘എമ്പുരാൻ’, ‘തുടരും’, ‘ലോക’ എന്നിവയ്ക്ക് പിന്നാലെ ‘സർവ്വം മായ’യും ഇടം പിടിച്ചു.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ തിയേറ്റർ സന്ദർശനത്തിനിടെ നിവിൻ പോളി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

തന്റെ പ്രശസ്തമായ ഡയലോഗ് ആയ “ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ” എന്ന് പറഞ്ഞുകൊണ്ട്, ജീവിതത്തിലെ കഠിന ഘട്ടങ്ങളിൽ ദൈവത്തെ പോലെ തനിക്ക് ഒപ്പമുണ്ടായിരുന്നത് പ്രേക്ഷകരാണെന്ന് നിവിൻ പറഞ്ഞു.

എറണാകുളം കവിത തിയേറ്ററിൽ നടന്ന തിയേറ്റർ വിസിറ്റിൽ നിവിനോടൊപ്പം ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു.


“എന്റെ കരിയറിൽ പല പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും വന്നപ്പോൾ ദൈവത്തെ പോലെ കൂടെ നിന്നത് നിങ്ങൾ പ്രേക്ഷകരാണ്.

അതിന് ഒരുപാട് നന്ദി. ഇനി നിങ്ങള്ക്ക് വേണ്ടി മാത്രം സിനിമകൾ ചെയ്യണം. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും വരട്ടെ എന്നതാണ് ആഗ്രഹം,” എന്നാണ് നിവിൻ പറഞ്ഞത്.

അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’യിൽ റിയ ഷിബുവാണ് നായിക. പ്രീതി മുകുന്ദൻ, അജു വർഗീസ്, ജനാർദ്ദനൻ, മധു വാര്യർ, രഘുനാഥ് പലേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമെന്ന നേട്ടവും ‘സർവ്വം മായ’ സ്വന്തമാക്കി.

English Summary

Nivin Pauly’s Sarvam Maya has emerged as a massive box office success, entering the ₹100 crore club within just ten days of release. Marking his biggest career hit after six years, the film won audiences without massive promotions and became one of the fastest Malayalam films to cross the milestone. Nivin thanked fans during a theatre visit, calling them his strongest support through difficult phases.

nivin-pauly-sarvam-maya-100-crore-box-office-success

Nivin Pauly, Sarvam Maya, Malayalam Cinema, Box Office Success, 100 Crore Club, Akhil Sathyan, Christmas Release

spot_imgspot_img
spot_imgspot_img

Latest news

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

Other news

ശബരിമലയിൽ കടുത്ത നിയന്ത്രണം! മകരവിളക്ക് ദർശനത്തിന് വൻ മാറ്റങ്ങൾ; ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് പുറത്ത്

കൊച്ചി: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിലും തീർഥാടന പാതകളിലും ഉണ്ടായേക്കാവുന്ന അമിതമായ തിരക്ക്...

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ 

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ  കൊച്ചി: ഒന്നാം...

‘അന്ന് പറഞ്ഞത് ഇന്ന് മാറ്റി’; രജിഷ വിജയന് നേരെ കടുത്ത സൈബര്‍ ആക്രമണം! വൈറലായി ‘കോമള താമര’

മലയാളത്തിലൂടെ കരിയർ ആരംഭിച്ച് ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി...

ഒന്നരമാസമുള്ള കുഞ്ഞിന്റെ തള്ളവിരൽ കാനുല മുറിക്കുന്നതിനൊപ്പം മുറിച്ചുമാറ്റി നേഴ്സ് ; അബദ്ധത്തിൽ പറ്റിയതെന്ന് വിശദീകരണം !

കാനുല മുറിക്കുന്നതിനൊപ്പം കുഞ്ഞിന്റെ തള്ളവിരൽ മുറിച്ചുമാറ്റി നേഴ്സ് ഇൻഡോർ: ഒന്നരമാസം പ്രായമുള്ള...

കാട്ടുപന്നിയാക്രമണം; ഇടുക്കിയിൽ നിന്നും കുടിയൊഴിയേണ്ട അവസ്ഥയിൽ കർഷകർ

കാട്ടുപന്നിയാക്രമണം; ഇടുക്കിയിൽ നിന്നും കുടിയൊഴിയേണ്ട അവസ്ഥയിൽ കർഷകർ കാട്ടുപന്നിയാക്രമണം രൂക്ഷമായതോടെ ഇടുക്കിയുടെ മണ്ണിൽ...

Related Articles

Popular Categories

spot_imgspot_img