web analytics

ഭരണത്തിന് സാധ്യത വര്‍ദ്ധിച്ചതോടെ സീറ്റിനായി കോൺ​ഗ്രസ് നേതാക്കളുടെ തിക്കുംതിരക്കും

ഭരണത്തിന് സാധ്യത വര്‍ദ്ധിച്ചതോടെ സീറ്റിനായി കോൺ​ഗ്രസ് നേതാക്കളുടെ തിക്കുംതിരക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം നേടാനുള്ള സാധ്യത ശക്തമായതോടെ കോൺഗ്രസിൽ സീറ്റ് ലഭിക്കാനുള്ള മത്സരവും ഇപ്പോഴേ സജീവമാകുന്നു.

മുതിർന്ന നേതാക്കളും നിലവിലെ എംപിമാരും അടക്കം നിരവധി പേർ മത്സരിക്കാൻ താൽപര്യം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ചിലർ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദം വരെ ഉയർത്തിയ സാഹചര്യത്തിലാണ് നേതൃനിരയിലെ ചലനം.

മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് മത്സരിക്കാൻ താൽപര്യം ആദ്യം തുറന്നു പറഞ്ഞത്.

പാർട്ടിക്കുള്ളിൽ ആഭ്യന്തര കലഹങ്ങൾ ഒഴിവാക്കി മുന്നോട്ടുപോയാൽ അധികാരം നേടാനാകുമെന്ന അഭിപ്രായം പ്രകടിപ്പിച്ച അദ്ദേഹം, പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന നിലപാടും വ്യക്തമാക്കി.

എവിടെ മത്സരിച്ചാലും തനിക്ക് സ്വീകാര്യതയുണ്ടെന്ന കാര്യവും മുല്ലപ്പള്ളി ആവർത്തിച്ചു. 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കപ്പെട്ടതിനു ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് അകലം പാലിച്ചിരുന്ന നേതാവാണ് അദ്ദേഹം.

മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന സൂചന നൽകി.

മത്സരിക്കണമോയെന്നത് വ്യക്തിപരമായ തീരുമാനമല്ല, പാർട്ടിയുടെ തീരുമാനമാണെന്നും പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും സുധാകരൻ പ്രതികരിച്ചു.

നിലവിലെ എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന ഒരു ധാരണ കോൺഗ്രസിനുള്ളിലുണ്ടായിരുന്നെങ്കിലും, ഭരണം നേടാനുള്ള സാധ്യത തെളിഞ്ഞതോടെ ഈ നിലപാടിൽ മാറ്റം വേണമെന്ന ആവശ്യം ചില എംപിമാർ ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ഈ സാഹചര്യത്തിൽ മുതിർന്ന നേതാക്കളുടെ രംഗപ്രവേശനം പാർട്ടിക്ക് പുതിയ തലവേദനയായി മാറുമെന്നതാണ് വിലയിരുത്തൽ.

English Summary

With the Congress gaining momentum after local body election gains, speculation over winning the upcoming Kerala Assembly elections has intensified internal competition for seats. Senior leaders and sitting MPs have begun expressing interest in contesting, potentially creating challenges for party leadership that favors giving more opportunities to younger leaders.

With the Congress gaining momentum after local body election gains, speculation over winning the upcoming Kerala Assembly elections has intensified internal competition for seats. Senior leaders and sitting MPs have begun expressing interest in contesting, potentially creating challenges for party leadership that favors giving more opportunities to younger leaders.

congress-seat-race-ahead-of-kerala-assembly-elections

Congress Kerala, assembly elections, seat sharing, Mullappally Ramachandran, K Sudhakaran, VD Satheesan, Kerala politics, KPCC, political developments

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു നേട്ടങ്ങൾ, ചിലർക്കു ജാഗ്രത; രാത്രി ശേഷം ഫലം മാറാം

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു നേട്ടങ്ങൾ, ചിലർക്കു ജാഗ്രത; രാത്രി ശേഷം ഫലം...

പോസ്റ്ററുകള്‍ക്ക് പിന്നിലെ ലക്ഷ്യം കണ്ടെത്തണമെന്ന് ടി.എന്‍ പ്രതാപന്‍

പോസ്റ്ററുകള്‍ക്ക് പിന്നിലെ ലക്ഷ്യം കണ്ടെത്തണമെന്ന് ടി.എന്‍ പ്രതാപന്‍ തൃശൂര്‍: തൃശൂരില്‍ തനിക്കെതിരെ പോസ്റ്ററുകള്‍...

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ തിരുവനന്തപുരം:...

പ്രവാസികളുടെ പരാതികൾക്ക് പരിഹാരം; എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ വരുന്നു

പ്രവാസികളുടെ പരാതികൾക്ക് പരിഹാരം; എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ വരുന്നു വിദേശത്ത് ജോലി ചെയ്യുന്ന...

വിമാനയാത്രക്കാർക്ക് തിരിച്ചടി! ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയർ ഇന്ത്യ; പുതിയ മാറ്റങ്ങൾ അറിയാം

ന്യൂഡൽഹി: വിദേശയാത്രകൾക്കും ആഭ്യന്തര യാത്രകൾക്കും ഒരുങ്ങുന്നവർക്ക് വൻ പ്രഹരമേൽപ്പിച്ചുകൊണ്ട് എയർ ഇന്ത്യയും...

ഗൾഫിൽ പ്രതിസന്ധി: രാജ്യം വിടുമ്പോൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പ്രവാസികൾ

ഗൾഫിൽ പ്രതിസന്ധി: രാജ്യം വിടുമ്പോൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പ്രവാസികൾ പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്നതിനിടെ...

Related Articles

Popular Categories

spot_imgspot_img