web analytics

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്: നടന്റെ പിന്നാലെയുണ്ട് ഇഡി; ജയസൂര്യക്ക് വീണ്ടും സമൻസ്

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്: നടന്റെ പിന്നാലെയുണ്ട് ഇഡി; ജയസൂര്യക്ക് വീണ്ടും സമൻസ്

സേവ് ബോക്‌സ് ലേല ആപ്പ് നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസ്. ജനുവരി ഏഴിന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി വീണ്ടും ചോദ്യം ചെയ്യലിന് വിധേയനാകണമെന്നാണ് നിർദേശം.

മുമ്പ് രണ്ടു ഘട്ടങ്ങളിലായി പത്ത് മണിക്കൂറിലധികം സമയം ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു. ആ ചോദ്യം ചെയ്യലുകളിൽ ലഭിച്ച മൊഴികൾ വിശദമായി പരിശോധിച്ചതിന് ശേഷമാണ് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ജയസൂര്യയുടെ ഭാര്യ സരിതയെയും ഇഡി ചോദ്യം ചെയ്തിരുന്നു.

തൃശൂർ സ്വദേശി സ്വാദിക് റഹീം ആരംഭിച്ച സേവ് ബോക്‌സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ. ഇലക്ട്രോണിക് ഉപകരണങ്ങൾ കുറഞ്ഞ വിലയിൽ ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കാമെന്ന വാഗ്ദാനത്തിലൂടെയാണ് ആപ്പ് നിക്ഷേപകരെ ആകർഷിച്ചത്.

ലേലത്തിൽ പങ്കെടുക്കാൻ പണം നൽകി വിർച്വൽ കോയിനുകൾ വാങ്ങേണ്ടതുണ്ടായിരുന്നു. ഇങ്ങനെ കോയിനുകൾ വാങ്ങിയ നിരവധി പേരുടെ പണമാണ് നഷ്ടമായത്.

ഇതിനു പുറമേ, സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി, ഓഹരി നിക്ഷേപം എന്നിവ വാഗ്ദാനം ചെയ്തും സ്വാദിക് റഹീം പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

2023ൽ തൃശൂർ ഈസ്റ്റ് പൊലീസ് സ്വാദിക് റഹീമിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇപ്പോൾ ഇഡി അന്വേഷിക്കുന്നത്.

തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ ഒരു ഭാഗം ജയസൂര്യയ്ക്കും കൈമാറിയിട്ടുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടനെ വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് ഇഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

English Summary

Actor Jayasurya has been summoned again by the Enforcement Directorate in connection with the Save Box auction app scam. He has been asked to appear at the ED office in Kochi on January 7. The agency is probing financial transactions linked to the app, in which Jayasurya served as brand ambassador. ED suspects that part of the scam proceeds may have been paid to him.
Actor Jayasurya has been summoned again by the Enforcement Directorate in connection with the Save Box auction app scam. He has been asked to appear at the ED office in Kochi on January 7. The agency is probing financial transactions linked to the app, in which Jayasurya served as brand ambassador. ED suspects that part of the scam proceeds may have been paid to him.

save-box-app-scam-jayasurya-ed-summons-again

Jayasurya, Save Box app scam, ED summons, Enforcement Directorate, online fraud, Kerala news, celebrity investigation

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img