കൊല്ലപ്പെടേണ്ട അടുത്തയാൾ ആരാണെന്ന് തീരുമാനിച്ചു; ഖലിസ്താൻ നേതാവിന് ആദരാജ്ഞലികൾ നേർന്ന് ഇന്ത്യക്കാർ

ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ വീണ്ടും ഭീഷണി മുഴക്കിയിരിക്കുകയാണ് ഖലിസ്താൻ ഭീകരൻ ഗുർപത്വന്ത് പന്നുൻ. ഹമാസ് പോലെ ഇന്ത്യയെയും അക്രമിക്കുമെന്നാണ് പറഞ്ഞത്. ഭീഷണിയുടെ വീഡിയോ സന്ദേശം പുറത്തു വിട്ടിരുന്നു. ഹമാസ്-ഇസ്രയേൽ സംഘർഷത്തിൽ നിന്ന് പഠിക്കണം. പഞ്ചാബിൽ നിന്ന് പലസ്തീനിലെത്തിയ ആളുകൾ പ്രതികരിക്കുകയും അത് അക്രമത്തിലേക്ക് മാറുമെന്നും പന്നുൻ പറഞ്ഞു. ഇന്ത്യ ഇനിയും പഞ്ചാബിനെ പിടിച്ച് വെക്കാൻ പോകുകയാണെങ്കിൽ അക്രമത്തിലേക്ക് നീങ്ങുമെന്നും പന്നുൻ ഭീഷണിപ്പെടുന്നു. എന്നാൽ, ഭീകരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കോമഡി ആയിരിക്കുകയാണ്.

സിഖ് ഫോർ ജസ്റ്റിസിന്റെ തലവനാണ് ഗുർപത്വന്ത് പന്നുൻ. ഇന്ത്യയ്‌ക്കെതിരെ ആക്രമണം മുഴക്കുന്ന വിഡിയോകൾ ഇതിനു മുൻപും പുറത്തു വിട്ടിരുന്നു. ഏറ്റവുമൊടുവിൽ അഹമ്മദാബാദില്‍ നടക്കുന്ന ഐസിസി ലോകകപ്പ് മത്സരത്തിനിടെ ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി. ഡല്‍ഹി ഖാലിസ്ഥാന്‍ ആയി മാറുമെന്നും പറഞ്ഞു. എന്നാൽ ഓരോ തവണ ഭീഷണി മുഴക്കുമ്പോഴും ഭീകരന് നേരെ ട്രോളുകളുടെ പ്രവാഹമാണ്. സമൂഹ മാധ്യമം ഒന്നടങ്കം പന്നുവിന് ആദരാഞ്ജലികൾ നേർന്നിട്ടുണ്ട്. ഇന്ത്യയിലേക്ക് സ്വാഗതം, നിങ്ങൾക്ക് ആദരാഞ്ജലി നേരുന്നു, ഹാപ്പി ദീപാവലി, ഞങ്ങൾ കാത്തിരിക്കുന്നു, എന്നിങ്ങനെ നീളുന്നു കമന്റുകൾ.

2020 ജൂലൈയിലാണ്‌ പന്നുവിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചത്‌. തീവ്രവാദക്കുറ്റത്തിന്‌ പുറമേ രാജ്യത്തിനെതിരെ പ്രചാരണം നടത്തുകയും പഞ്ചാബിലെ സിഖ് യുവാക്കളെ തീവ്രവാദത്തിലേയ്‌ക്ക്‌ പ്രേരിപ്പിക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ്‌ പന്നുവിനെതിരെ ഉള്ളത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ സെക്ഷൻ 51 എ പ്രകാരം പന്നുവിന്റെ കൃഷിഭൂമി കണ്ടു കെട്ടിയിരുന്നു. ഇന്ത്യയിലെ പഞ്ചാബിൽ മൂന്ന് രാജ്യദ്രോഹക്കുറ്റങ്ങൾ ഉൾപ്പെടെ 22 ക്രിമിനൽ കേസുകളാണ് പന്നുവിനെതിരെ ഉള്ളത്. സിഖുകാർക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് ഇന്ത്യൻ ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കുമെതിരെ അന്താരാഷ്ട്ര കോടതികളിൽ കേസുകൾ ഫയൽ ചെയ്യുന്നതിലും ഗുർപത്വന്ത് പന്നുൻ പങ്കാളിയാണ്.

Read Also:പത്താൻകോട്ട് ആക്രമണത്തിന്റെ സൂത്രധാരൻ പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടു. ഇന്ത്യയുടെ ശത്രുക്കൾ എവിടെ ഒളിച്ചിരുന്നാലും രക്ഷയില്ലെന്ന് സാമൂഹികമാധ്യമങ്ങൾ.

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

നൃത്ത പരിപാടിക്കായി പോകവേ അപകടം; റിയാലിറ്റിഷോ താരമായ മലയാളി നൃത്ത അധ്യാപികയ്ക്ക് ദാരുണാന്ത്യം

വാഹനാപകടത്തിൽ നൃത്ത അധ്യാപികയ്ക്ക് ദാരുണാന്ത്യം.മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവന്നിരുന്ന...

‘ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ പ്രസവിക്കാൻ വയ്യ’; വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി മിഷിഗണിൽ നിന്നുള്ള നിയമസഭാംഗം; ‘ശരീരത്തെ കറൻസിയാക്കാൻ അനുവദിക്കില്ല’

ഡൊണാൾഡ് ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ പ്രസവിക്കാനില്ലെന്നു വ്യക്തമാക്കി വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി...

ആലപ്പുഴയിൽ നാലാം ക്ലാസ്സുകാരന് പേവിഷബാധ: കുട്ടി അതീവ ഗുരുതരാവസ്ഥയിൽ

ആലപ്പുഴ ചാരുംമൂട് നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ. മൂന്നുമാസം മുൻപ് കുട്ടിയുടെ...

മോഷ്ടിച്ച സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ കള്ളനുമായി തെളിവെടുപ്പിനായി പോലീസ് എത്തി; പിന്നാലെ ആത്മഹത്യ ചെയ്ത് ജ്വല്ലറി ഉടമ

മോഷ്ടിച്ച സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ കള്ളനുമായി തെളിവെടുപ്പിനായി പോലീസ് എത്തിയതിനു പിന്നാലെ,...

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപികയും ഭർത്താവും അടക്കം അഞ്ചുപേർ അറസ്റ്റിൽ

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സ്കൂളിലെ പ്രധാന അധ്യാപികയുടെ...

Related Articles

Popular Categories

spot_imgspot_img