web analytics

കോട്ടയംകാരനെ കൊല്ലത്തേക്ക് വിളിച്ചുവരുത്തി; കെട്ടിയിട്ട് മർദിച്ച ശേഷം പണവും ബുള്ളറ്റ് ബൈക്കും കവർന്നു; ഭർത്താവ് പിടിയിൽ, ഭാര്യ ഒളിവിൽ

കടയ്ക്കൽ: കൊല്ലത്ത് യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് മർദിച്ച ശേഷം പണവും ബുള്ളറ്റ് ബൈക്കും കവർന്ന കേസിൽ ഒരാൾ പിടിയിൽ. കടയ്ക്കലിൽ ഭാര്യയും ഭർത്താവും ചേർന്നാണ് കവർച്ച നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

തിരുവനന്തപുരം നേമം ചാനൽകര സ്വദേശിയായ ഗിരി (35) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ അജിത ഒളിവിലാണ്. അജിതയ്ക്കായി തിരച്ചിൽ ഊർജിതമായി തുടരുകയാണ്.

സാമൂഹ്യമാധ്യമങ്ങളിലൂടെ യുവാവിനെ സൗഹൃദത്തിലാക്കി ദമ്പതികൾ കവർച്ച നടത്തുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഗിരിയെന്ന് പൊലീസ് അറിയിച്ചു.

അജിതയുടെ അകന്ന ബന്ധുവായ ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശി മനോജിനെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയും ഫോൺ വഴിയും സമീപിച്ച് വലയിൽ കുടുക്കിയത്. തുടർന്ന് അജിത മനോജിനോട് 5000 രൂപ കടം ആവശ്യപ്പെട്ടു.

കടം നൽകാനായി കഴിഞ്ഞ ഒക്ടോബർ 21-ന് അജിതയും ഭർത്താവും താമസിക്കുന്ന കടയ്ക്കൽ ആനപ്പാറയിലെ വീട്ടിലേക്ക് മനോജിനെ രാത്രിയിൽ വിളിച്ചുവരുത്തി.

ഏറ്റുമാനൂരിൽ നിന്ന് ബൈക്കിലെത്തിയ മനോജിനെ ഭാര്യയും ഭർത്താവും ചേർന്ന് മുറിയിൽ പൂട്ടിയിട്ട് കൈകൾ കെട്ടി മർദിച്ചു. പിന്നീട് പോക്കറ്റിലുണ്ടായിരുന്ന 5000 രൂപ കൈക്കലാക്കുകയും, ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന ബുള്ളറ്റ് ബൈക്ക് കവർന്നെടുക്കുകയും ചെയ്തു.

വീട്ടിൽ നിന്ന് രക്ഷപ്പെട്ട മനോജ് കടയ്ക്കൽ പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞതോടെ പ്രതികൾ ഒളിവിൽ പോയി.

പിന്നീട് തിരുവനന്തപുരം നേമത്ത് വാടകവീട്ടിൽ ഒളിച്ചുതാമസിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കടയ്ക്കൽ എസ്.എച്ച്.ഒ സുബിൻ തങ്കച്ചന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിൽ വളഞ്ഞ് ഗിരിയെ പിടികൂടുകയായിരുന്നു.

പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഗിരിയെ ഏറെ ശ്രമത്തിനൊടുവിലാണ് പിടികൂടിയത്. കവർന്ന ബുള്ളറ്റ് ബൈക്ക് തിരുവനന്തപുരം വെള്ളായണി ഭാഗത്തുനിന്ന് കണ്ടെത്തി.

തീകൊളുത്തൽ, തട്ടിക്കൊണ്ടുപോകൽ, വധശ്രമം ഉൾപ്പെടെ എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഗിരി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഭാര്യ അജിതയ്ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

English Summary

A man has been arrested in Kollam for abducting, tying up, and assaulting a youth before robbing him of cash and a Bullet motorcycle.

kollam-couple-robbery-youth-tied-assaulted-giri-arrested

Kollam Crime, Kadakkal Robbery, Social Media Trap, Couple Arrested, Kerala Police, Bullet Bike Robbery, Criminal Case

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

Other news

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ പാലക്കാട്: കോൺഗ്രസ് നേതാവും...

കിവീസിനെതിരായ പരമ്പര തുടങ്ങുന്നതിനു തൊട്ടുമുൻപ് ഇന്ത്യൻ ടീമിനു കനത്ത തിരിച്ചടി; പപരിശീലനത്തിനിടെ പരിക്കേറ്റ ഋഷഭ് പന്ത് പുറത്ത്

കിവീസിനെതിരായ പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ടീമിനു കനത്ത തിരിച്ചടി വഡോദര: ന്യൂസീലൻഡിനെതിരായ ഏകദിന...

ജോലിയ്ക്ക് അപ്പുറം മനുഷ്യത്വം; ആശുപത്രിയിലെത്തിയ ബ്ലിങ്കിറ്റ് ഡെലിവറി ബോയിയുടെ കരുണ സോഷ്യൽ മീഡിയയിൽ ചർച്ച

ജോലിയ്ക്ക് അപ്പുറം മനുഷ്യത്വം; ആശുപത്രിയിലെത്തിയ ബ്ലിങ്കിറ്റ് ഡെലിവറി ബോയിയുടെ കരുണ സോഷ്യൽ...

ചെണ്ടകൊട്ടി മോദി; സോമനാഥിൽ ഭക്തിസാന്ദ്രമായ സ്വീകരണം! ആയിരം വർഷത്തെ ചെറുത്തുനിൽപ്പിന്റെ ഓർമ്മ പുതുക്കി പ്രധാനമന്ത്രി

അഹമ്മദാബാദ്: ഗുജറാത്തിലെ ഐതിഹാസികമായ സോമനാഥ ക്ഷേത്രത്തിൽ ഭക്തിയും ആവേശവും വാനോളമുയർത്തി പ്രധാനമന്ത്രി...

‘സ്വർഗത്തിൽ നിന്ന് ആ മാലാഖ കുഞ്ഞുങ്ങൾ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും, തെറ്റായ ഒരാളെ അച്ഛനായി തെരഞ്ഞെടുത്തതിന്; രാഹുൽ മാങ്കൂട്ടത്തിനെതിരെ കുറിപ്പുമായി ആദ്യപരാതിക്കാരി

രാഹുൽ മാങ്കൂട്ടത്തിനെതിരെ കുറിപ്പുമായി ആദ്യപരാതിക്കാരി പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിന് പിന്നാലെ...

ഉപ്പുതറയിൽ തലയ്ക്കടിയേറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഒളിവിൽ പോയ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

തലയ്ക്കടിയേറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍ ഇടുക്കി...

Related Articles

Popular Categories

spot_imgspot_img