തലസ്ഥാനത്ത് അവസാനം വമ്പൻ ട്വിസ്റ്റ്; ബിജെപിയുടെ ഓഫർ നിരസിച്ച് ആർ ശ്രീലേഖ, വി.വി രാജേഷ് നഗര പിതാവാകും; ഡെപ്യൂട്ടി മേയർ ആശാനാഥ്
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് വി.വി. രാജേഷിന്റെ പേര് ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സൂചന.
അതേസമയം, ആർ. ശ്രീലേഖ ഡെപ്യൂട്ടി മേയറാകാനും സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് രാവിലെ വരെ ശ്രീലേഖയെ മേയറാക്കുമെന്ന ശക്തമായ സൂചനകളുണ്ടായിരുന്നുവെങ്കിലും, ആർഎസ്എസിന്റെ ഇടപെടലോടെയാണ് വി.വി. രാജേഷിന്റെ പേര് വീണ്ടും സജീവ പരിഗണനയിലെത്തിയത്.
തുടർന്ന് കേന്ദ്ര നേതൃത്വം രാജേഷിന്റെ പേരിന് അംഗീകാരം നൽകുകയായിരുന്നുവെന്നാണ് വിവരം. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ആശാനാഥിന്റെ പേരും പരിഗണനയിലുണ്ടെന്നാണ് സൂചന.
ആർ. ശ്രീലേഖയെ മേയറാക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കൾ തുറന്ന എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ചില സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയതായും റിപ്പോർട്ടുണ്ട്.
വിഷയത്തിന്റെ പശ്ചാത്തലത്തിൽ സംഘടന ജനറൽ സെക്രട്ടറി എസ്. സുരേഷും തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും ശ്രീലേഖയെ വീട്ടിലെത്തി അടിയന്തരമായി സന്ദർശിച്ചെന്നും അറിയുന്നു.
English Summary
V. V. Rajesh is likely to be officially announced as the Mayor of Thiruvananthapuram Corporation soon. R. Sreelakha is unlikely to become Deputy Mayor. Although Sreelakha was considered for the Mayor post until this morning, RSS intervention reportedly shifted the focus back to Rajesh. The central leadership is said to have approved his name. Ashanath is being considered for the Deputy Mayor post. Opposition within the party against Sreelakha’s elevation had earlier reached the central leadership.
vv-rajesh-thiruvananthapuram-mayor-decision
Thiruvananthapuram Corporation, Mayor Post, V V Rajesh, R Sreelakha, BJP Kerala, RSS, Local Body Politics









