web analytics

ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക നിർദേശം

ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക നിർദേശം

തിരുവനന്തപുരം: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ എഴുതുന്ന ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് അനുവദിക്കുന്ന അധിക സമയം എന്ന ആനുകൂല്യം സി.ബി.എസ്.ഇ ബോർഡിലും നടപ്പിലാക്കുന്നത് പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. 

സി.ബി.എസ്.ഇ സെക്രട്ടറി, കേരള റീജിയണൽ ഡയറക്ടർ എന്നിവർക്കാണ് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകിയത്.

ടൈപ്പ് വൺ പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് അധിക സമയം അനുവദിക്കാത്തത് ഭരണഘടന ഉറപ്പുനൽകുന്ന സമത്വാവകാശത്തിന്റെ ലംഘനമാണെന്ന് കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി. 

കേരള സർക്കാർ ഇതിനകം തന്നെ സംസ്ഥാന സിലബസിലുള്ള പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഇത്തരം വിദ്യാർത്ഥികൾക്ക് ഓരോ മണിക്കൂറിനും 20 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്.

 അടുത്തിടെ ഈ ആനുകൂല്യം വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലേക്കും വ്യാപിപ്പിച്ചിരുന്നു.

ഇതേ മാതൃകയിൽ സി.ബി.എസ്.ഇ ബോർഡും നടപടികൾ സ്വീകരിക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷന്റെ നിലപാട്. 

വിഷയത്തിൽ കമ്മിഷനെ സമീപിച്ച ടൈപ്പ് വൺ ഡയബറ്റിസ് ഫൗണ്ടേഷൻ ഭാരവാഹി ബുഷ്റ ഷിഹാബിനോട്, സി.ബി.എസ്.ഇ ബോർഡ് സെക്രട്ടറിക്ക് ഔപചാരികമായി അപേക്ഷ സമർപ്പിക്കണമെന്നും കമ്മിഷൻ നിർദ്ദേശം നൽകി.

English Summary

The Kerala Human Rights Commission has recommended that CBSE also implement the provision of extra exam time for students suffering from Type 1 diabetes, similar to what is already practiced in Kerala state syllabus exams. The Commission stated that denying such accommodation violates the right to equality. CBSE officials have been asked to consider the matter, following a complaint from the Type 1 Diabetes Foundation.

hrc-asks-cbse-extra-time-type1-diabetes-students

CBSE, Type 1 Diabetes, Human Rights Commission, Exams, Students, Kerala, Education Policy

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

നിങ്ങൾ ഈ ജോലി ചെയ്യുന്നവരാണെങ്കിൽ സൂക്ഷിക്കൂ….വരുന്ന വർഷങ്ങളിൽ ഈ 15 ജോലികൾ പൂർണ്ണമായും ഇല്ലാതാകും

വരുന്ന വർഷങ്ങളിൽ ഈ 15 ജോലികൾ പൂർണ്ണമായും ഇല്ലാതാകും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)...

വീട്ടിൽ അതിക്രമിച്ചു കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം; 53 കാരൻ അറസ്റ്റിൽ

വീട്ടിൽ അതിക്രമിച്ചു കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം; 53 കാരൻ അറസ്റ്റിൽ കൊല്ലം:...

15,000 ജോലികൾ വെട്ടിക്കുറച്ച് വൻ പിരിച്ചുവിടൽ നടത്തിയതിനു പിന്നാലെ ജീവനക്കാരുടെ ലൈബ്രറി, പത്രം എന്നിവ നിർത്തലാക്കി മൈക്രോസോഫ്റ്റ്; കാരണം ഇതാണ്….

ജീവനക്കാരുടെ ലൈബ്രറി, പത്രം എന്നിവ നിർത്തലാക്കി മൈക്രോസോഫ്റ്റ് മൈക്രോസോഫ്റ്റ് മാസങ്ങളായി കൃത്രിമബുദ്ധി...

ഇംപീച്ച്മെന്റ് നടപടിക്കെതിരായ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഇംപീച്ച്മെന്റ് നടപടിക്കെതിരായ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി ന്യൂഡല്‍ഹി: ഔദ്യോഗിക...

Related Articles

Popular Categories

spot_imgspot_img