കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി
ഇടുക്കിയിൽ ബസിൽ കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാല ഉടമസ്ഥന് തിരിച്ച് നല്‍കി ബസ് ജീവനക്കാർ മാതൃകയായി. അടിമാലി – പൂപ്പാറ സർവ്വീസ് നടത്തുന്ന സ്പീഡ് ബസിലാണ് സംഭവം.
കഴിഞ്ഞ ദിവസം പുലർച്ചെ സർവ്വീസ് നടത്തുന്നതിനിടെ രാവിലെ പന്നിയാർകുട്ടിയിൽ വെച്ചാണ് ബസിൻ്റെ കണ്ടക്ടറായ വെള്ളത്തൂവൽ സ്വദേശിയായ സിബി പോളിന് മാല കിട്ടുന്നത്.
ഉടൻ കണ്ടക്ടർ ചാറ്റുപാറ സ്വദേശി അനീഷിനെ വിവരം അറിയിച്ചു. മാല വെള്ളത്തൂവൽ കത്തോലിക്കാ പള്ളിയിലെത്തിയ പതിനാലാം മൈൽ സ്വദേശിയായ ആലീസിൻ്റെതാണെന്ന് സിബിക്ക് തോന്നി.
തുടർന്ന് വെള്ളത്തൂവലിലെ പൊതു പ്രവർത്തകരുമായി ബന്ധപ്പെട്ട് ആലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
വെള്ളത്തൂവലിലെ പൊതു പ്രവർത്തകരുടെ സാന്നിധ്യത്തില്‍ മാല ഉടമസ്ഥയ്ക്ക് തിരിച്ചു ഏല്‍പ്പിക്കുകയും, ബസ് കണ്ടക്ടറും നാട്ടുകാരനുമായ സിബിയെയും അനീഷിനേയും ആദരിക്കുകയും ചെയ്തു.









