റെന്റ് എ കാർ ബിസിനസിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ; നടപടി എടുക്കാതെ മോട്ടോർ വാഹനവകുപ്പ്
കൊച്ചി: റെന്റ് എ കാർ ബിസിനസിന്റെ മറവിൽ സംസ്ഥാനത്ത് അനധികൃത വാഹന ഇടപാടുകളും ഗുരുതരമായ നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതായി ആൾ കേരള റെന്റ് എ ക്യാബ് അസോസിയേഷൻ (RCA) ആരോപിച്ചു.
വാഹനങ്ങൾ പണയത്തിനെടുത്ത് അനധികൃതമായി വാടകയ്ക്ക് നൽകുന്നതും, സ്വകാര്യ വാഹനങ്ങൾ നിയമവിരുദ്ധമായി വാടകയ്ക്ക് കൊടുക്കുന്നതും വ്യാപകമാണെന്ന് അസോസിയേഷൻ
സംസ്ഥാന വൈസ് പ്രസിഡന്റ് ദീപക്, സെക്രട്ടറി സാനു, ട്രഷറർ ബ്രൈസ് എന്നിവർ എറണാകുളം പ്രസ്ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഉപയോഗിച്ച് പരസ്യങ്ങൾ നൽകിയാണ് അനധികൃത റെന്റ് എ കാർ ബിസിനസ് നടത്തുന്നത്.
ഇത്തരം വാഹനങ്ങൾ ക്വട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനങ്ങൾ മുതൽ തീവ്രവാദ പ്രവർത്തനങ്ങൾ വരെ ഉപയോഗിക്കപ്പെടുന്നുവെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
എന്നാൽ വാഹനങ്ങൾ പണയത്തിന് നൽകുന്ന പലരും ഈ ദുരുപയോഗത്തെക്കുറിച്ച് ബോധവാന്മാരല്ലെന്നും നേതാക്കൾ പറഞ്ഞു.
സർക്കാർ അംഗീകൃതം എന്ന പേരിൽ പോലും അനധികൃതമായി വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും,
വിദേശ വിനോദസഞ്ചാരികൾ വരെ ഇവരുടെ കബളിപ്പിക്കലിന് ഇരയാകുന്നുണ്ടെന്നും അസോസിയേഷൻ ആരോപിച്ചു.
സെക്യൂരിറ്റി തുക വാങ്ങിയ ശേഷം തിരികെ നൽകാത്ത നിരവധി സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള അനധികൃത റെന്റ് എ കാർ ഇടപാടുകൾ തടയാൻ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നവർക്കെതിരെയും, നിയമവിരുദ്ധമായി വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നവർക്കെതിരെയും ശക്തമായ നടപടി വേണമെന്ന് നേതാക്കൾ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നവർക്കെതിരെ സൈബർ കുറ്റകൃത്യ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തണമെന്നും അവർ ആവശ്യപ്പെട്ടു.
അനധികൃതമായി വാഹനം വാടകയ്ക്ക് നൽകുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി അസോസിയേഷൻ ഒരു ഹെൽപ്പ്ലൈൻ നമ്പറും ആരംഭിച്ചിട്ടുണ്ട്.
ഹെൽപ്പ്ലൈൻ: 8129355392.
നിയമപരമായി മാന്യമായി ബിസിനസ് നടത്തുന്നവർക്കും സമൂഹത്തിൽ ചീത്തപ്പേരുണ്ടാക്കുന്ന ഇത്തരം അനധികൃത റെന്റ് എ കാർ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി അനിവാര്യമാണെന്ന് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
📰 English Summary
The All Kerala Rent a Cab Association has alleged that illegal activities are being carried out under the guise of the rent-a-car business in Kerala. Addressing a press conference in Kochi, association leaders said private vehicles are being illegally rented out, often after being taken as pledges.
illegal-rent-a-car-business-kerala-rca-demands-action
rent a car, illegal business, Kerala, motor vehicles department, transport rules, cyber crime, Kochi









