ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗങ്ങളും അറസ്റ്റിലാവും
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളക്കേസിന്റെ അന്വേഷണത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഗുരുതര വീഴ്ച വരുത്തിയതായി ഹൈക്കോടതി വിമർശനം ഉയർന്നതിനെ തുടർന്ന്, കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്ന സൂചന.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തെങ്കിലും, ബോർഡിന്റെ മുൻ അംഗങ്ങളായ കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവരിലേക്ക് അന്വേഷണം നീണ്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ശബരിമലയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ താൻ ഒറ്റയ്ക്ക് എടുത്തതല്ലെന്നും, ഭരണസമിതിയുമായി ആലോചിച്ച ശേഷമാണ് തീരുമാനങ്ങളെടുത്തതെന്നും പത്മകുമാർ മൊഴി നൽകി.
അന്വേഷണത്തിന്റെ വിശ്വാസ്യത തന്നെ സംശയാസ്പദമാണെന്നും, പ്രതികളെ ചേർക്കുന്ന കാര്യത്തിൽ വിവേചനം കാണിക്കുന്നുവെന്നും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.
2019ലെ ദേവസ്വം ബോർഡ് അംഗങ്ങൾക്കും തന്ത്രിക്കും കുരുക്കാവുന്ന മൊഴികളും വിവരങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും, എസ്.ഐ.ടി അവരോട് മൃദുനിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണം നിലനിൽക്കുന്നു.
രാഷ്ട്രീയ നേതൃത്വത്തിലേക്കും അന്വേഷണം നീണ്ടിട്ടില്ല. ശബരിമലയിൽ പ്രവർത്തിച്ചിരുന്ന പോട്ടി തന്ത്രി കുടുംബാംഗമായിട്ടാണെന്നും, തന്ത്രിയുടെയും ചില ഉദ്യോഗസ്ഥരുടെയും പിൻബലത്തോടെയാണ് ഇയാൾ ശക്തനായതെന്നും പത്മകുമാർ വെളിപ്പെടുത്തി.
രണ്ട് തന്ത്രിമാരുടെ മൊഴി എസ്.ഐ.ടി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അതിനെ തുടർന്ന് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കട്ടിളപ്പാളികൾ കൊണ്ടുപോകുന്നതിന് മുമ്പ് മുൻ ഭരണസമിതിയുടെ കാലത്തും ക്ലാഡിംഗ് വർക്കുകൾ പുറത്തേക്ക് കൊണ്ടുപോയി നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
സ്വർണം വേർതിരിച്ചെടുത്ത ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് ദേവസ്വം ബോർഡുമായി നടത്തിയ കത്തിടപാടുകൾ, സ്വർണക്കൊള്ളയുടെ ആസൂത്രണത്തിലും ഗൂഢാലോചനയിലേക്കും വിരൽചൂണ്ടുന്നതാണെന്ന് എസ്.ഐ.ടി വ്യക്തമാക്കി.
ശബരിമലയിൽ സ്പോൺസറാകാൻ പോറ്റി സർക്കാർ തലത്തിൽ ആരെയെല്ലാം സമീപിച്ചുവെന്നതാണ് ഇനി അന്വേഷണ സംഘം കണ്ടെത്തേണ്ടത്.
English Summary
Following sharp criticism from the High Court over lapses in the Sabarimala gold theft probe, the Special Investigation Team is likely to make more arrests soon. The court questioned selective action by the SIT, noting that key former Devaswom Board members and temple authorities were not properly investigated despite incriminating evidence.
sabarimala-gold-theft-sit-lapses-high-court-more-arrests
Sabarimala Gold Theft, SIT Probe, Kerala High Court, Devaswom Board, Temple Controversy, Kerala News









