web analytics

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന കിറ്റ്

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന കിറ്റ്

തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ്–പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.

ജനുവരി ഒന്നുവരെ ഫെയറുകൾ തുടരും.
ഫെയറുകളുടെ ഭാഗമായി 20 കിലോഗ്രാം അരി കിലോയ്ക്ക് 25 രൂപയ്ക്ക് ലഭ്യമാകും. 500 രൂപയ്ക്ക് മുകളിൽ സബ്‌സിഡിയേതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും.

കൂടാതെ 12 ഉത്പന്നങ്ങളടങ്ങിയ പ്രത്യേക കിറ്റ് ഇന്ന് മുതൽ ലഭ്യമാണ്.
പ്രമുഖ ബ്രാൻഡുകളുടെ 280ലധികം ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും, ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് 5 മുതൽ 50 ശതമാനം വരെ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.

ആറ് ജില്ലകളിൽ പ്രത്യേകം ഒരുക്കിയ സ്ഥലങ്ങളിലാണ് ഫെയറുകൾ:

തിരുവനന്തപുരം – പുത്തരിക്കണ്ടം മൈതാനം

കൊല്ലം – ആശ്രാമം മൈതാനം

പത്തനംതിട്ട – റോസ് മൗണ്ട് ഓഡിറ്റോറിയം

കോട്ടയം – തിരുനക്കര മൈതാനം

എറണാകുളം – മറൈൻ ഡ്രൈവ്

തൃശൂർ – തേക്കിൻകാട് മൈതാനം

ഇതോടൊപ്പം എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വിൽപ്പനശാല ക്രിസ്മസ് ഫെയറായും പ്രവർത്തിക്കും.
500 രൂപയുടെ 12 ഇന കിറ്റ്:

കേക്ക്, പഞ്ചസാര, തേയില, പായസം മിക്‌സ്, ശബരി അപ്പം പൊടി, വിവിധ മസാലകൾ എന്നിവ ഉൾപ്പെട്ട 667 രൂപ വിലയുള്ള 12 ഇന കിറ്റ് 500 രൂപയ്ക്ക് ലഭിക്കും.

കൂപ്പൺ ഓഫറുകൾ:

1000 രൂപയ്ക്ക് സബ്‌സിഡി സാധനങ്ങൾ വാങ്ങുമ്പോൾ 50 രൂപ ഡിസ്‌കൗണ്ട് കൂപ്പൺ വഴി.

സപ്ലൈകോ പെട്രോൾ പമ്പുകളിൽ 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും, 1000 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന മറ്റ് വാഹനങ്ങൾക്കും കൂപ്പണുകൾ ലഭിക്കും.

English Summary

The state-level inauguration of Supplyco’s Christmas–New Year fairs will be held today in Thiruvananthapuram. Running until January 1, the fairs offer subsidised rice at ₹25 per kg, special product kits, discounts of up to 50% on branded items, and multiple coupon-based offers across six districts and all taluks.

supplyco-christmas-new-year-fairs-kerala-2024

Supplyco, Christmas Fair, New Year Offers, Kerala Government, Subsidised Rice, Consumer Offers, Kerala News

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

Other news

താമസസ്ഥലത്ത് ഹൃദയാഘാതം; സൗദിയിൽ മലയാളി തൊഴിലാളി മരിച്ചു

താമസസ്ഥലത്ത് ഹൃദയാഘാതം; സൗദിയിൽ മലയാളി തൊഴിലാളി മരിച്ചു റിയാദ്: സൗദി അറേബ്യയിലെ അൽ...

കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥി മരിച്ച സംഭവം: കാൽവഴുതി വീണതെന്ന് പ്രാഥമിക നിഗമനം; അസ്വാഭാവികതയില്ലെന്ന് പോലീസ്

കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥി മരിച്ച സംഭവം: കാൽവഴുതി വീണതെന്ന് പ്രാഥമിക നിഗമനം;...

ശത്രുക്കളിൽ നിന്ന് ജാഗ്രത വേണം; നേട്ടവും വെല്ലുവിളിയും ചേർന്ന ഇന്നത്തെ നക്ഷത്രഫലം

ശത്രുക്കളിൽ നിന്ന് ജാഗ്രത വേണം; നേട്ടവും വെല്ലുവിളിയും ചേർന്ന ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ...

ബൈ ബൈ പിണറായി’ ഫ്ലക്സിൽ തുടങ്ങിയ തർക്കം കയ്യാങ്കളിയിൽ: കളമശ്ശേരിയിൽ എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

'ബൈ ബൈ പിണറായി' ഫ്ലക്സിൽ തുടങ്ങിയ തർക്കം കയ്യാങ്കളിയിൽ: കളമശ്ശേരിയിൽ എൽഡിഎഫ്–യുഡിഎഫ്...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Related Articles

Popular Categories

spot_imgspot_img