web analytics

“അന്യകൈവശം” നിയമം ദുരുപയോഗം ചെയ്ത് ഭൂമി തട്ടിയെടുക്കൽ; കുറ്റക്കാരെന്ന് റവന്യു വിജിലൻസ് കണ്ടെത്തിയ ഉദ്യോഗസ്ഥർക്ക് സംരക്ഷണം

“അന്യകൈവശം” നിയമം ദുരുപയോഗം ചെയ്ത് ഭൂമി തട്ടിയെടുക്കൽ; കുറ്റക്കാരെന്ന് റവന്യു വിജിലൻസ് കണ്ടെത്തിയ ഉദ്യോഗസ്ഥർക്ക് സംരക്ഷണം

തിരുവനന്തപുരം: വിദേശത്ത് സ്ഥിരതാമസമാക്കിയവരുടെ പേരിലുള്ള ഭൂമി ‘അന്യകൈവശം’ (Adverse Possession) എന്ന നിയമവ്യവസ്ഥ ദുരുപയോഗപ്പെടുത്തി തട്ടിയെടുക്കാൻ ഒത്താശ ചെയ്ത റവന്യു ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ലെന്ന് ആക്ഷേപം.

കുറ്റക്കാരെന്ന് റവന്യു വിജിലൻസ് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കാണ് സംരക്ഷണം ലഭിക്കുന്നതെന്നും, ഭരണാനുകൂല സംഘടനകളുടെ സമ്മർദ്ദമാണ് ഇതിന് കാരണമെന്നുമാണ് ആരോപണം.

ദക്ഷിണ മേഖല റവന്യു വിജിലൻസ് ഡെപ്യൂട്ടി കളക്ടർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സെപ്റ്റംബർ 23ന് ലാൻഡ് റവന്യു കമ്മിഷണർക്ക് കൈമാറിയിരുന്നു.

തിരുവനന്തപുരത്തെ ചിറയിൻകീഴ്, വർക്കല താലൂക്കുകളിലായി നൂറുകണക്കിന് സ്വകാര്യ ഭൂമികൾ മാഫിയ സംഘം കൈവശപ്പെടുത്തിയ കേസുകളാണ് അന്വേഷണ വിധേയമായത്.

ചിറയിൻകീഴിലെ 83 കേസുകളും വർക്കലയിലെ 89 കേസുകളും വിജിലൻസ് പരിശോധിച്ചു.

പരിശോധനയിൽ, പോക്കുവരവ് ചട്ടം 28 പ്രകാരം ക്രമപ്രകാരമല്ലാതെ നടപടികൾ സ്വീകരിച്ചതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി.

അന്യകൈവശം എന്ന നിയമവ്യവസ്ഥ ദുരുപയോഗപ്പെടുത്തിയാണ് ഭൂമി തട്ടിപ്പ് നടത്തിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

വ്യാജ ആധാരം ചമച്ച് മറിച്ചുവിൽപ്പന
1966ലെ പോക്കുവരവ് ചട്ടം 28 പ്രകാരം, 12 വർഷത്തിലധികം ഒരാൾ തുടർച്ചയായും പരസ്യ തർക്കങ്ങളില്ലാതെയും കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് നികുതി അടയ്ക്കാൻ അനുമതിയുണ്ട്.

അപേക്ഷയുടെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർ അന്വേഷണം നടത്തി പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും തഹസീൽദാർ അന്യകൈവശം അനുവദിക്കുകയും ചെയ്യും. എന്നാൽ ഇതുവഴി ഉടമസ്ഥാവകാശം ലഭിക്കില്ല, നികുതി അടയ്ക്കാൻ മാത്രമാണ് അനുമതി.

ഈ നിയമത്തിലെ പോരായ്മ ഉപയോഗിച്ച് വ്യാജ ആധാരങ്ങൾ ചമച്ച് ഭൂമി സ്വന്തമാക്കി പിന്നീട് മറിച്ചുവിൽക്കുകയാണ് മാഫിയ സംഘം ചെയ്യുന്നതെന്ന് വിജിലൻസ് റിപ്പോർട്ട് പറയുന്നു.

തട്ടിപ്പിന്റെ വഴികൾ

വർഷങ്ങളായി നികുതി അടയ്ക്കാത്ത ഭൂമിയുടെ ഉടമ വിദേശത്ത് സ്ഥിരതാമസമാക്കിയതാണെന്ന് കണ്ടെത്തി, അന്യകൈവശ ഭൂമിയെന്ന് അവകാശപ്പെട്ട് വ്യാജ അപേക്ഷ നൽകും.

ഉദ്യോഗസ്ഥരെ സ്വാധീനിച്ച്, തയ്യാറാക്കിയ സാക്ഷികളെ ഹാജരാക്കി വില്ലേജ് ഉദ്യോഗസ്ഥർ വഴി വ്യാജ റിപ്പോർട്ട് തയ്യാറാക്കും.

തണ്ടപ്പേർ അനുവദിക്കുന്നതിനെതിരെ 15 ദിവസത്തിനകം ആക്ഷേപം അറിയിക്കണമെന്ന നോട്ടീസ് വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിൽ പതിക്കേണ്ടതുണ്ടെങ്കിലും, മാഫിയ സംഘം ഇത് കൈപ്പറ്റി നശിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary

Revenue officials accused of aiding land grabbing by misusing the ‘adverse possession’ provision to seize properties owned by expatriates are allegedly being protected despite vigilance findings. An investigation into hundreds of cases in Chirayinkeezhu and Varkala taluks revealed serious procedural lapses, forged documents, and systematic manipulation by land mafias, with no action taken against guilty officials.

revenue-officials-protected-adverse-possession-land-grab-kerala

Kerala Land Scam, Adverse Possession, Revenue Vigilance, Land Mafia, Expat Properties, Revenue Department, Kerala News

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C തിരുവനന്തപുരം: സംസ്ഥാനത്ത്...

വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു

വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ആന്ധ്രപ്രദേശ്: വിനോദയാത്രയ്ക്കിടെ സെൽഫിയെടുക്കാൻ...

സമസ്തയുടെ കരുത്തുറ്റ പണ്ഡിത തേജസ്സ് ഇനി ഓർമ്മ; ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാർ വിടവാങ്ങി

കണ്ണൂർ: മുസ്ലിം വൈജ്ഞാനിക ലോകത്തിന് നികത്താനാവാത്ത നഷ്ടം സമ്മാനിച്ചുകൊണ്ട് പ്രമുഖ പണ്ഡിതനും...

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം: ദിവസത്തിന്റെ ആദ്യപകുതിയും അവസാനപകുതിയും തമ്മിൽ...

18 വർഷം പ്രവാസജീവിതം; ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മലയാളി മരിച്ചു

18 വർഷം പ്രവാസജീവിതം; ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മലയാളി മരിച്ചു റിയാദ്: സൗദി...

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ...

Related Articles

Popular Categories

spot_imgspot_img