web analytics

ഗിൽ പുറത്ത്, സഞ്ജു അകത്ത്; ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു, ഇഷാൻ കിഷനും ടീമിൽ

ഗിൽ പുറത്ത്, സഞ്ജു അകത്ത്; ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു, ഇഷാൻ കിഷനും ടീമിൽ

മുംബൈ: ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം സഞ്ജു സാംസന്‍ ഇടം നേടി. സൂര്യകുമാർ യാദവ് നയിക്കുന്ന 15 അംഗ ടീമിൽ അക്ഷർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.

അഭിഷേക് ശർമ, തിലക് വർമ്മ, ഇഷാൻ കിഷൻ, വരുൺ ചക്രവർത്തി, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ എന്നിവരും ടീമിലുണ്ട്.

മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചീഫ് സെലക്ടർ അജിത് അഗാർക്കറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്ന് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്.

വിക്കറ്റ് കീപ്പർമാരായി സഞ്ജു സാംസനും ഇഷാൻ കിഷനുമാണ് ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. ശുഭ്മൻ ഗില്ലിനെ ഇത്തവണത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

പ്രഖ്യാപിച്ച ഈ ടീമാകും ന്യൂസീലൻഡിനെതിരായ പരമ്പരയിലും ഇന്ത്യയെ പ്രതിനിധീകരിക്കുക.

ഫെബ്രുവരി ഏഴ് മുതൽ മാർച്ച് എട്ട് വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ട്വന്റി20 ലോകകപ്പ് നടക്കുക. ഫെബ്രുവരി ഏഴിന് യുഎസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഫെബ്രുവരി 15ന് കൊളംബോയിൽ ഇന്ത്യ–പാക്കിസ്ഥാൻ മത്സരം നടക്കും. ജനുവരി 21ന് നാഗ്പൂരിൽ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയുടെ ആദ്യ മത്സരം ആരംഭിക്കും. പരമ്പരയിലെ അഞ്ചാം മത്സരം ജനുവരി 31ന് തിരുവനന്തപുരത്താണ് നടക്കുന്നത്.

ട്വന്റി20യിലെ നിലവിലെ ലോക ചാംപ്യൻമാരായ ഇന്ത്യ, 2024 ജൂൺ 29ന് ബ്രിജ്‌ടൗണിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് പരാജയപ്പെടുത്തിയാണ് രണ്ടാം ലോകകിരീടം സ്വന്തമാക്കിയത്.

എന്നാൽ ട്വന്റി20 ലോകകപ്പിൽ ഇതുവരെ ഒരു ടീമിനും തുടർച്ചയായി രണ്ട് കിരീടങ്ങൾ നേടാനായിട്ടില്ല.

ബിസിസിഐ പ്രതിനിധികളുടെ യോഗത്തിനു ശേഷമാണ് ടീം പ്രഖ്യാപനം നടന്നത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബിസിസിഐ ആസ്ഥാനത്തെത്താൻ വൈകിയതിനെ തുടർന്ന് വാർത്താ സമ്മേളനം അരമണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്.

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം:

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അക്ഷർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, ജസ്പ്രിത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ.

English Summary

India announced its 15-member squad for the ICC Men’s T20 World Cup, with Kerala wicketkeeper-batter Sanju Samson included in the team. Suryakumar Yadav will lead the side, while Axar Patel has been named vice-captain. The squad was unveiled by chief selector Ajit Agarkar and the captain at the BCCI headquarters in Mumbai. India will begin its World Cup campaign on February 7 against the USA, aiming to defend its T20 world title.

india-t20-world-cup-squad-announced-sanju-samson-included

India cricket team, T20 World Cup, Sanju Samson, Suryakumar Yadav, Axar Patel, BCCI, Indian squad announcement, Kerala cricketer

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ ഭാവിക്ക് കനത്ത പ്രഹരം: തോഷാഖാന കേസില്‍ കോടതി വിധി

ഇസ്ലാമബാദ്: തോഷാഖാന അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ...

യാത്രയ്ക്കായി എല്ലാം ഒരുക്കി, പക്ഷെ വളർത്തുനായ കാരണം ഇന്റർനാഷണൽ യാത്ര മുടങ്ങി യുവതി…!

വളർത്തുനായ കാരണം ഇന്റർനാഷണൽ യാത്ര മുടങ്ങി യുവതി വീട്ടിൽ പൂച്ചയോ...

ടി20 ലോകകപ്പിന് ശേഷം വൻ മാറ്റങ്ങൾ; വാഴുന്നവരും വീഴുന്നവരും വരുന്നവരും

ടി20 ലോകകപ്പിന് ശേഷം വൻ മാറ്റങ്ങൾ; വാഴുന്നവരും വീഴുന്നവരും വരുന്നവരും ഇന്ത്യൻ ക്രിക്കറ്റ്...

കോഴിക്കോട് നാടിനെ നടുക്കിയ കൊലപാതകം: ആറു വയസ്സുള്ള മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ

കോഴിക്കോട് ആറു വയസ്സുള്ള മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ കോഴിക്കോട് ∙...

Related Articles

Popular Categories

spot_imgspot_img