web analytics

ഫീല്‍ഡ് ഔട്ടില്‍ നിന്ന് തിരിച്ചുവരവ്? ‘ഭഭബ’യെക്കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്

സമീപകാലത്ത് മറ്റൊരു മലയാള സിനിമയ്ക്കും സാധിക്കാത്ത തരത്തില്‍ പ്രേക്ഷകരെ രണ്ട് ധ്രുവങ്ങളായി വിഭജിച്ചുകൊണ്ടാണ് ദിലീപ് ചിത്രം ‘ഭഭബ’ തിയേറ്ററുകളിലെത്തിയത്.

കുറ്റവിമുക്തിക്ക് ശേഷം ആദ്യ റിലീസ്: ദിലീപിന് ‘ഭഭബ’ നിർണായക പരീക്ഷണം

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായ ശേഷം പുറത്തിറങ്ങുന്ന ദിലീപിന്റെ ആദ്യ റിലീസ് എന്ന നിലയില്‍ ചിത്രം ആരാധകര്‍ക്ക് ആഘോഷമായപ്പോള്‍,

അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നവര്‍ സിനിമയ്ക്കും അതിലൂടെ ദിലീപിന് ലഭിക്കുന്ന സ്വീകാര്യതയ്ക്കുമെതിരെ ശക്തമായ നിലപാടുകളാണ് ഉയര്‍ത്തുന്നത്.

മാറിയ മലയാള സിനിമാ സാഹചര്യത്തില്‍ തന്റെ സ്ഥാനം വീണ്ടെടുക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ദിലീപ് ‘ഭഭബ’യുമായി എത്തുന്നത്.

എന്നാല്‍ പുതിയ കാലത്തെ സിനിമകളോട് താരത്തിന്റെ ശൈലി പൊരുത്തപ്പെടുമോ എന്ന സംശയം ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ തന്നെ സിനിമാ പ്രേമികളും നിരൂപകരും ഉന്നയിച്ചിരുന്നു.

റിലീസിന് ശേഷം ലഭിക്കുന്ന പ്രതികരണങ്ങള്‍ ഈ സംശയങ്ങളെ കൂടുതല്‍ ശക്തമാക്കുന്ന തരത്തിലാണ്.

ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുമോള്‍, സ്വര്‍ഗത്തിലെ ഞങ്ങളുടെ മാലാഖ, വളരെ നേരത്തെ ഞങ്ങളെ വിട്ടു പോയി’; മകളെയോര്‍ത്ത് ഇന്നും നീറുന്ന ചിത്ര

ആദ്യ ഷോയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ദിലീപ് ആരാധകരുടെ ആഘോഷമായിരുന്നു. ലോജിക്കും തലച്ചോറും മാറ്റിവെച്ച് കണ്ടാല്‍ ഇഷ്ടപ്പെടും, മുഴുനീള മാഡ്‌നസ് എന്നിങ്ങനെയായിരുന്നു ഫാന്‍സ് പ്രതികരണം.

എന്നാല്‍ സമയം കടന്നതോടെ പുറത്ത് വന്ന റിവ്യൂകള്‍ ചിത്രത്തിന് അനുകൂലമല്ലെന്ന സൂചനയാണ് നല്‍കുന്നത്.

വിനീത്–ധ്യാൻ–ലാലേട്ടൻ: വൻ താരനിരയുണ്ടായിട്ടും പ്രതികരണം മിശ്രം

വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായി പ്രമോഷനുകളില്‍ മുന്നോട്ട് വെച്ചത്.

എന്നാല്‍ ലാലേട്ടനെ കൊണ്ടും ചിത്രത്തെ രക്ഷിക്കാനായില്ല എന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ വിലയിരുത്തല്‍.

തമിഴ് ‘ദളപതി’ റഫറൻസുകൾ സിനിമയ്ക്ക് തിരിച്ചടിയായോ?

തമിഴകത്തെ ‘ദളപതി’ റഫറന്‍സുകളും അമിത ഗിമ്മിക്കുകളും സിനിമയെ കൂടുതല്‍ ദുര്‍ബലമാക്കിയെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം.

ആറാട്ട് പോലൊരു ക്രിഞ്ച് ഫെസ്റ്റ് ലോജിക് ഒന്നുമില്ലാത്ത പടം പിആര്‍ തള്ള് മാത്രമാണ് തുടങ്ങിയ കമന്റുകളാണ് പല റിവ്യൂകളിലും നിറയുന്നത്.

ചിലര്‍ തുറന്നടിച്ച് ചിത്രം കാണാന്‍ പോലും തയ്യാറാകില്ലെന്ന നിലപാടിലാണ്.

അങ്ങിനെയാകുമ്പോള്‍, ‘ഭഭബ’ ദിലീപിന്റെ തിരിച്ചുവരവിന്റെ ടേണിംഗ് പോയിന്റാകുമോ, അതോ വിവാദങ്ങളുടെ മറ്റൊരു അധ്യായമാകുമോ എന്നത് വരും ദിവസങ്ങളിലെ പ്രേക്ഷക പ്രതികരണങ്ങള്‍ വ്യക്തമാക്കും.

English Summary

Bhbhb, Dileep’s comeback film after his legal acquittal, has sparked intense polarization among audiences. While fans celebrate the release, critics and a section of viewers strongly oppose the film, calling it illogical and gimmick-driven. Despite massive promotions and a Mohanlal cameo, audience reactions remain largely mixed to negative, making Bhbhb a crucial test for Dileep in the evolving Malayalam cinema landscape.

പഴയ ഇരിപ്പിടം തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച് ദിലീപ്; ‘ഭ ഭ ബ’ ഉച്ചവരെ കളക്ഷൻ 81 ലക്ഷം

spot_imgspot_img
spot_imgspot_img

Latest news

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി;...

Other news

12 ദമ്പതികൾക്ക് പോലീസ് സംരക്ഷണം; പ്രായപൂർത്തിയായവർക്ക് അവരുടെ ഇഷ്ടാനുസരണം ജീവിക്കാം

12 ദമ്പതികൾക്ക് പോലീസ് സംരക്ഷണം; പ്രായപൂർത്തിയായവർക്ക് അവരുടെ ഇഷ്ടാനുസരണം ജീവിക്കാം ലിവിങ് ടുഗെതർ...

പാരഡിയും പാരയായി; ഇനി കൂടുതല്‍ കേസ് വേണ്ടെന്ന് നിര്‍ദേശം

പാരഡിയും പാരയായി; ഇനി കൂടുതല്‍ കേസ് വേണ്ടെന്ന് നിര്‍ദേശം ‘പോറ്റിയെ കേറ്റിയേ’ എന്ന...

മരിച്ച് അഞ്ചാംനാള്‍ വീട്ടിലെ രണ്ട് മുറികള്‍ പെയിന്റടിപ്പിച്ചു; അജിത്തിന്റെ മരണം കൊലപാതകമോ?

മരിച്ച് അഞ്ചാംനാള്‍ വീട്ടിലെ രണ്ട് മുറികള്‍ പെയിന്റടിപ്പിച്ചു; അജിത്തിന്റെ മരണം കൊലപാതകമോ? തദ്ദേശതിരഞ്ഞെടുപ്പിൽ...

പ്രവാസികളെ വിട്ടൊഴിയാതെ അറേബ്യൻ ഭാഗ്യദേവത; ഇക്കുറി കടാക്ഷം ലഭിച്ചത് മലയാളി നഴ്സിന്

പ്രവാസികളെ വിട്ടൊഴിയാതെ അറേബ്യൻ ഭാഗ്യദേവത; ഇക്കുറി കടാക്ഷം ലഭിച്ചത് മലയാളി നഴ്സിന് അബുദാബി∙...

Related Articles

Popular Categories

spot_imgspot_img