കൊച്ചി:തെരഞ്ഞെടുപ്പ് ആവേശത്തിൽ മുഴുകിക്കിടക്കുന്ന കേരളത്തിൽ, തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോരാട്ടം നിർണായക ഘട്ടത്തിലേക്ക് കടന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലായി ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുമ്പോൾ,
വടക്കൻ ഏഴ് ജില്ലകളിൽ പ്രചാരണം കൊട്ടിക്കലാശം
സംസ്ഥാനത്തിന്റെ വടക്കൻ ഏഴുജില്ലകളിൽ തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് പരസ്യപ്രചാരണത്തിന് ചൊവ്വാഴ്ച വൈകുന്നേരം കൊട്ടിക്കലാശം നടന്നു.
പ്രത്യാശകൾ ഉയർത്തിയും വാഗ്ദാനങ്ങൾ പുനർഉറപ്പിച്ചുമാണ് പാർട്ടികൾ അവസാന നിമിഷ പ്രചാരണങ്ങളുമായി തെരുവുകളിൽ നിറഞ്ഞത്.
യുവജനങ്ങളും വനിതാസേനകളും മുതൽ മുതിർന്ന നേതാക്കളുവരെ ഓരോ വോട്ട് തേടിയും വീടുകൾ കയറി ഇറങ്ങി.
ഗ്രാമ, നഗര മേഖലകളിലെ വികസന പ്രതീക്ഷകളും പ്രാദേശിക വിഷയങ്ങളും പ്രചാരണത്തിന്റെ മുഖ്യ അജണ്ടകളായി.
കണ്ണൂരിലെ മട്ടന്നൂർ മുനിസിപ്പൽ കൗൺസിലിന് 2027 സെപ്റ്റംബർ 10 വരെ കാലാവധി നിലനിൽക്കുന്നതിനാൽ അവിടെ ഈ ഘട്ടത്തിൽ തിരഞ്ഞെടുപ്പില്ല.
അതേസമയം, കണ്ണൂരിൽ 14 വാർഡുകളിലും കാസർഗോഡിൽ 2 വാർഡുകളിലും സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു, ഇത് രണ്ടുജില്ലകളിലെ രാഷ്ട്രീയ സമവാക്യങ്ങൾക്കുള്ള പ്രത്യേക സൂചനയായി വിലയിരുത്തപ്പെടുന്നു.
1.53 കോടി വോട്ടർമാർ: സ്ത്രീകളുടെ പങ്കാളിത്തം ഉച്ചസ്ഥായിയിൽ
സംസ്ഥാനത്ത് ആകെ 1,53,78,937 വോട്ടർമാരാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ പങ്കെടുപ്പിക്കുന്നത്. ഇതിൽ 81,13,064 പേർ വനിതകളാണ്, സംസ്ഥാന രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഉയർന്നതായി ഇതിലൂടെ വ്യക്തമാണ്.
തദ്ദേശ സ്ഥാപനങ്ങളിലുടനീളം വലിയ സ്ഥാനാർഥി നിര തന്നെയാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത.
ഐഎഫ്എഫ്കെയിൽ വിവാദം: ചലച്ചിത്രപ്രവർത്തകയുടെ പരാതിയിൽ സംവിധായകൻ പി ടി കുഞ്ഞു മുഹമ്മദിനെതിരെ കേസ്
പഞ്ചായത്തിൽ മാത്രം 28,288 പേരാണ് മത്സരരംഗത്ത്. ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികൾ 3,742 പേരും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾ 681 പേരുമാണ്.
മുനിസിപ്പാലിറ്റികളിൽ 5,551 പേരും കോർപ്പറേഷനുകളിൽ 751 പേരുമാണ് വോട്ട് തേടുന്നത്.
വോട്ടെടുപ്പിനായുള്ള തയ്യാറെടുപ്പുകളും പൂർത്തിയായി. പോളിങ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷണ വിഭാഗം അറിയിച്ചു.
വികസന വാഗ്ദാനങ്ങളും പ്രാദേശിക വിഷയങ്ങളും പ്രചാരണത്തിന്റെ ഹൃദയത്തിൽ
സുരക്ഷാ സംവിധാനങ്ങളും വോട്ടിംഗ് മെഷീൻ പരിശോധനകളും ജില്ലാതലത്തിൽ പൂർത്തിയായി.
ഉപജീവന പ്രശ്നങ്ങൾ, വികസന പ്രതീക്ഷകൾ, പ്രാദേശിക രാഷ്ട്രീയം, യുവതലമുറയുടെ പങ്കാളിത്തം എല്ലാം ചേർന്നാണ് ഈ തിരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ചൂട് കൂട്ടുന്നത്.
അടുത്ത ഘട്ട വോട്ടെടുപ്പിനായുള്ള കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞപ്പോൾ വോട്ടർമാരും ആവേശത്തോടെ അന്തിമ തീരുമാനം എടുക്കാനൊരുങ്ങുകയാണ്.
English Summary
Kerala enters a crucial phase of the local body elections as seven districts—Thiruvananthapuram to Ernakulam—go to polls on Tuesday, while campaigning draws to a close in the northern districts. Over 1.53 crore voters, including more than 81 lakh women, will participate. A total of around 39,000 candidates are contesting across various local bodies.









