web analytics

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌ തറപറ്റിച്ച് ഇന്ത്യ

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌ തറപറ്റിച്ച് ഇന്ത്യ

റാഞ്ചിയിൽ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ആവേശകരമായ പോരാട്ടം നിറഞ്ഞ മത്സരമായിരുന്നു.

ഇന്ത്യ ഉയർത്തിയ 349 റൺസ് വിജയം നേടാൻ ദക്ഷിണാഫ്രിക്ക ശക്തമായി ശ്രമിച്ചെങ്കിലും 17 റൺസിന്റെ തോൽവി ഏറ്റുവാങ്ങി.

തുടക്കത്തിൽ തന്നെ വലിയ തകർച്ച നേരിട്ട ദക്ഷിണാഫ്രിക്കയെ പിന്നീട് ചില താരങ്ങൾ മികച്ച പ്രതിരോധത്തിലൂടെയാണ് ഉയർത്തിപ്പിടിച്ചത്.

എന്നാൽ നിർണായക ഘട്ടങ്ങളിൽ ഇന്ത്യൻ ബൗളർമാർ നേടിയ ബ്രേക്ക്ത്രൂകൾ മത്സരത്തിന്റെ ഗതി ഇന്ത്യക്കു അനുകൂലമായി മാറ്റി.

ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ തുടക്കം തന്നെ പൂർണ്ണമായും ഇന്ത്യയുടെ പക്കലായിരുന്നു. രണ്ടാം ഓവർ എറിയാൻ എത്തിയ ഹർഷിത് റാണ ആദ്യ രണ്ട് പന്തുകളിലും വിക്കറ്റുകൾ വീഴ്ത്തി അവരെ ഞെട്ടിച്ചു.

റിസാ ഹെൻഡ്രിക്സിനെയും ക്വിന്റൺ ഡി കോക്കിനെയും ഡക്കിൽ തിരിച്ചയച്ചതോടെ അതിഥികൾ നിരാശാജനക നിലയിൽ ആയിരുന്നു.

അതിനുശേഷം എയ്ഡൻ മാർക്രം ഏഴ് റൺസെടുത്ത് പുറത്തായതോടെ ദക്ഷിണാഫ്രിക്ക അപകടം മണത്തു.

ഇതോടെ അതിവേഗം തകർന്നുപോകുമോ എന്ന ആശങ്ക ഉയർന്നെങ്കിലും ടോണി ഡി സോർസിയും മാത്യു ബ്രീറ്റ്സ്കെയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.

സോർസി–ബ്രീറ്റ്സ്കെ കൂട്ടുകെട്ട് ടീമിനെ 70 റൺസിന് മുകളിൽ എത്തിച്ചു. പിന്നീടാണ് 39 റൺസെടുത്ത സോർസി പുറത്തായത്. അഞ്ചാം വിക്കറ്റിൽ ബ്രവിസും ബ്രീറ്റ്സ്കെയും ഒരുമിച്ച് മികച്ച പങ്കാളിത്തം കാഴ്ചവെച്ചു.

രണ്ടുപേരും ചേർന്ന് സ്കോർ 130ൽ എത്തിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ വീണ്ടും ഉയർന്നു. എന്നാൽ 37 റൺസെടുത്ത ബ്രവിസ് ഹർഷിത് റാണയ്ക്ക് ഇരയായതോടെ വീണ്ടും പിന്നോട്ടിടുകയായിരുന്നു.

പക്ഷേ അതിന് ശേഷമാണ് മത്സരത്തിന്റെ ഭാവം മാറാൻ തുടങ്ങിയത്. മാർക്കോ യാൻസൻ ക്രീസിലെത്തിയതോടെ റൺവർഷം ആരംഭിച്ചു.

കെവലം 26 പന്തിൽ അർധസെഞ്ചുറി നേടുന്ന യാൻസൻ ഇന്ത്യൻ ബൗളർമാരെ സമ്മർദ്ദത്തിലാക്കുകയായിരുന്നു. ബ്രീറ്റ്സ്കെയും മികച്ച റിതത്തിൽ സ്കോർ ഉയർത്തി.

22 ഓവറിൽ 134-5 എന്ന നിലയിൽ ആയിരുന്ന ദക്ഷിണാഫ്രിക്ക 30 ഓവറിൽ 206 ന് എത്തി ഇന്ത്യയെ സമ്മർദ്ദത്തിലാക്കി.

എന്നാൽ കുൽദീപ് യാദവ് തന്റെ മായാജാലം കാഴ്ചവെച്ച 34-ാം ഓവർ ഇന്ത്യയുടെ ജയപ്രതീക്ഷ പുനരുജ്ജീവിപ്പിച്ചു.

യാൻസനെയും ബ്രീറ്റ്സ്കെയെയും തുടർച്ചയായി പുറത്താക്കി കുൽദീപ് മത്സരത്തെ ഇന്ത്യയിലേക്ക് തിരിച്ചു. യാൻസൻ 39 പന്തിൽ 70 റൺസും ബ്രീറ്റ്സ്കെ 72 റൺസും സംഭാവന ചെയ്തു.

പിന്നീട് കോർബിൻ ബോഷ് പ്രിൻലൻ സുബ്രയാനുമായി ചേർന്ന് പ്രോട്ടീസിനെ വീണ്ടും 270 റൺസിലേക്ക് ഉയർത്തി. വീണ്ടും കുൽദീപ് സജീവമായി രംഗത്തെത്തി സുബ്രയാനെ പുറത്താക്കി ഇന്ത്യയെ മുന്നിലാക്കി.

എന്നാൽ അവസാന ഘട്ടത്തിൽ കോർബിൻ ബോഷ് ബർഗറുമായി ചേർന്ന് സ്കോർ 300 കടത്തിച്ചു.

കോർബിൻ അർധസെഞ്ചുറിയോടെ പ്രതിരോധിച്ചെങ്കിലും 67 റൺസെടുത്ത് പുറത്തായതോടെ 332 റൺസിൽ മുഴുവൻ ടീമും പുറത്തായി. ഇതോടെ ഇന്ത്യ 17 റൺസിന്റെ വിജയം സ്വന്തമാക്കി.

നേരത്തെ ഇന്ത്യയുടെ ബാറ്റിംഗ് ശക്തമായ പ്രകടനം കാഴ്ചവെച്ചിരുന്നു. 18 റൺസെടുത്ത് യശസ്വി ജൈസ്വാൾ പുറത്തായെങ്കിലും വിരാട് കോലിയും രോഹിത് ശർമയും ചേർന്ന് രണ്ടാം വിക്കറ്റിൽ ഇന്നിങ്സ് കെട്ടിപ്പടുത്തു.

ഇരുവരും ശ്രദ്ധയോടെ തുടങ്ങിയെങ്കിലും പിന്നീട് വേഗം കൂട്ടി. ഇരുവരും അർധസെഞ്ചുറി പൂർത്തിയാക്കി ഇന്ത്യയെ 153 റൺസിലേക്ക് ഉയർത്തി.

രോഹിത്ത് 57 റൺസെടുത്ത് പുറത്തായതോടെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ സിക്‌സറുകളുള്ള താരം എന്ന ചരിത്ര നേട്ടം സ്വന്തമാക്കി.

ഗെയ്ക്വാഡും വാഷിംഗ്ടൺ സുന്ദറും നിരാശപ്പെടുത്തിയെങ്കിലും കോലി അതിശയകരമായ പ്രകടനമാണ് കാഴ്ചവെച്ചത്. 102 പന്തിൽ സെഞ്ചുറി നേടിയ കോലി പിന്നീട് തകർപ്പൻ പ്രകടനം കാഴ്ചവച്ചു.

135 റൺസെടുത്താണ് താരം പുറത്തായത്. കോലിയോടൊപ്പം കെ.എൽ. രാഹുൽ 60 റൺസും ജഡേജ 32 റൺസും നേടി.

നിശ്ചിത 50 ഓവറിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് ഉയർത്തി. ഈ സ്കോർ അവസാനം ഇന്ത്യയ്ക്ക് വിജയമായി മാറി.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

ബസിൽ ഉണ്ടായിരുന്നത് ജോയിന്റ് ആർ.ടി.ഒ; തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി

തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി തൃപ്രയാറിൽ...

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി തെക്കൻ ഡൽഹിയിലെ...

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; വയോധികന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു വയോധികന് ദാരുണാന്ത്യം ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ...

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ ഇന്ന്, പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ...

Related Articles

Popular Categories

spot_imgspot_img