ടാക്സി പെർമിറ്റ് ഉള്ള വാഹനങ്ങളിൽ മാത്രം മൈക്ക് അനൗൺസ്മെന്റ്
ടാക്സി പെർമിറ്റ് ഉള്ള വാഹനങ്ങൾക്കു മാത്രമേ മൈക്ക് അനൗൺസ്മെന്റിന് അനുമതി നൽകാവൂ എന്ന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ഗൗരവമായി ബാധിക്കുന്നു.
സ്ഥാനാർത്ഥികളുടെ പ്രചാരണച്ചിലവ് വർദ്ധിപ്പിക്കുന്നതോടൊപ്പം മൈക്ക് അനൗൺസ്മെന്റിന് ആവശ്യമായ ടാക്സി വാഹനങ്ങളുടെ കുറവ് പ്രതിസന്ധി രൂക്ഷമാക്കുകയാണ്.
കേരളീയ ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് മനോജ് കോട്ടയം നൽകിയ നിവേദനത്തെ തുടർന്ന് 2025 ഒക്ടോബർ 17-നാണ് ആഭ്യന്തര വകുപ്പ് ടാക്സി വാഹനങ്ങളിൽ മാത്രം മൈക്ക് അനൗൺസ്മെന്റ് അനുവദിക്കണമെന്ന ഉത്തരവിറക്കിയത്.
ഉത്തരവ് പ്രകാരം മൈക്ക് അനൗൺസ്മെന്റിന് പോലീസിന്റെ അനുമതി അപേക്ഷിക്കുന്ന ‘തുണ’ പോർട്ടലിലും പുതിയ പരിഷ്കാരങ്ങൾ വരുത്തി, അഭ്യർത്ഥനകൾ ടാക്സി വാഹനങ്ങൾക്കായി മാത്രം പരിമിതപ്പെടുത്തി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ലൈറ്റ് ആന്റ് സൗണ്ട് ഓപ്പറേറ്റർമാർക്ക് സാധാരണ ലഭിക്കുന്ന ഉയർന്ന തോത് ജോലികൾ ഇപ്പോൾ തടസ്സപ്പെടുകയാണ്.
ഈ സാഹചര്യത്തിൽ, പുതിയ ഉത്തരവ് റദ്ദാക്കണമെന്നും, പ്രൈവറ്റ് രജിസ്ട്രേഷൻ ഉള്ള വാഹനങ്ങൾക്കും മൈക്ക് അനൗൺസ്മെന്റ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട്
മൂവാറ്റുപുഴ ലൈറ്റ് ആന്റ് സൗണ്ട് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് മാത്യു അഭിഭാഷകരായ മാത്യു കുര്യാക്കോസ്, സി. എൻ. പ്രകാശ് എന്നിവരുടെ മുഖേന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഹർജി വെള്ളിയാഴ്ച (28-11-2025) ഹൈക്കോടതി ജഡ്ജി വി. ജി. അരുൺ പരിഗണിക്കും.
പുതിയ ഉത്തരവ് പ്രായോഗികമല്ലെന്നും,
തെരഞ്ഞെടുപ്പ് സീസണിൽ മൈക്ക് അനൗൺസ്മെന്റിന് ആവശ്യമായ ടാക്സി ജീപ്പുകളും പിക്-അപ്പുകളും ലഭ്യമല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
പ്രവർത്തനത്തിനു വേണ്ടിയുള്ള പ്രൈവറ്റ് വാഹനങ്ങൾ ഭൂരിഭാഗം ഓപ്പറേറ്റർമാർക്കും സ്വന്തമായി ഉണ്ടായിട്ടും ഇവയ്ക്ക് അനുമതി നിഷേധിക്കുന്നത് വൻ തിരിച്ചടിയായെന്നും ഹർജി വ്യക്തമാക്കുന്നു.
വർഷങ്ങളായി പാലിച്ചുവരുന്ന രീതികളെ ലംഘിക്കുന്ന ഉത്തരവാണിതെന്നും, സ്ഥാനാർത്ഥികളുടെയോ ബന്ധുക്കളുടെയോ സ്വകാര്യ വാഹനങ്ങൾക്കും
മൈക്ക് അനൗൺസ്മെന്റ് അനുമതി നിഷേധിക്കുന്നത് പ്രചാരണച്ചിലവ് കുത്തനെ കൂട്ടുമെന്നും, ഇത് രാഷ്ട്രീയ പാർട്ടികൾക്കും വലിയ തിരിച്ചടിയാണെന്നും ഹർജിയിൽ പറയുന്നു.
🔹 English Summary
The Kerala Home Department’s order permitting microphone announcements only on vehicles with taxi permits has caused major difficulties for election campaigns. With limited taxi vehicles available, candidates face increased campaign expenses. Light and sound operators, who rely heavily on local body election season, are protesting the decision.
The order, issued on October 17, 2025, followed a representation by the Kerala Taxi Drivers Organization. The police ‘Thuna’ portal has also been updated to restrict permissions to taxi vehicles alone. Challenging the order, James Mathew of the Muvattupuzha Light and Sound Association has approached the Kerala High Court, arguing that the rule is impractical and disrupts long-standing practices. The petition will be considered on November 28, 2025.
kerala-mike-announcement-restriction-taxi-vehicles-election-issue
Kerala, Home Department, Mike Announcement, Taxi Permit, Election Campaign, Thuna Portal, Light and Sound Operators, High Court, Local Body Election









