web analytics

തന്ത്രിമാരുടെ മൊഴിയെടുത്ത് SIT; സ്വര്‍ണപ്പാളി കൊണ്ടുപോകാന്‍ അനുമതി നല്‍കിയത് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരമെന്ന് മൊഴി

തന്ത്രിമാരുടെ മൊഴിയെടുത്ത് SIT; സ്വര്‍ണപ്പാളി കൊണ്ടുപോകാന്‍ അനുമതി നല്‍കിയത് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരമെന്ന് മൊഴി

ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം നിർണായകഘട്ടത്തിലേക്ക് കടക്കുകയാണ്. കേസിന്റെ ഭാഗമായി ശബരിമല തന്ത്രിമാരായ കണ്ഠരർ രാജീവരുടെയും മോഹനരരുടെയും മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി.

ദ്വാരപാലക ശിൽപ്പങ്ങൾക്ക് സ്വർണം പൂശുന്നതിനായി ചെന്നൈയിലേക്ക് കൊണ്ടുപോകാൻ താന്ത്രിക അനുമതി ലഭിച്ചിട്ടില്ലെന്നും, ഇതു സംബന്ധിച്ച് മുരാരി ബാബു നൽകിയ മൊഴി തെറ്റാണെന്നും തന്ത്രി കണ്ഠരർ രാജീവർ വ്യക്തമാക്കിയതായി സൂചനകളുണ്ട്.

ശിൽപ്പങ്ങളിലെ നിറം മങ്ങിയ ഭാഗങ്ങൾ ശബരിമലയിൽ തന്നെ അറ്റകുറ്റപ്പണി ചെയ്യാൻ മാത്രമാണ് താൻ അനുമതി നൽകിയതെന്നും, സ്വർണം പൂശാൻ പുറത്തേക്ക് കൊണ്ടുപോകാൻ ഒരിക്കലും നിർദേശം നൽകിയിട്ടില്ലെന്നും രാജീവർ പറഞ്ഞു.

ദേവസ്വം വക രേഖകളിൽ ‘സ്വർണം’ എന്ന് തന്നെയാണ് താൻ രേഖപ്പെടുത്തിയതെന്നും, ചെമ്പ് പാളികൾക്കാണെന്ന പ്രസ്താവനകൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. സമാനമായ മൊഴി തന്നെയാണ് തന്ത്രി മോഹനരും നൽകിയിരിക്കുന്നത്.

എസ്.ഐ.ടി ഓഫീസിലെത്തി മൊഴി നൽകിയ ഇരുവരും ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുള്ളവരാണെന്നും മൊഴിയിൽ വ്യക്തമാക്കി.

ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെ അടിസ്ഥാനപ്പെടുത്തിയാണ് സ്വർണപ്പാളി സംബന്ധിച്ച അനുമതികൾ നൽകിയതെന്നും ഇവർ പറഞ്ഞു.

എന്നാൽ ചെന്നൈയിലേക്കുള്ള യാത്രയിൽ ദൈവഹിതമില്ലായിരുന്നുവെന്ന തന്ത്രിമാരുടെ മൊഴി കേസ് കൂടുതൽ ഗുരുതരമാക്കുന്നു.

ഇതിനിടെ മുൻ ദേവസ്വം പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസുവിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.

ഡിസംബർ 3ന് കോടതി വിധി പറയും. കട്ടിളപ്പാളിയിലെ സ്വർണം കവർച്ചയിൽ വാസുവിന് പങ്കില്ലെന്നത് പ്രതിഭാഗത്തിന്റെ വാദമാണ്.

എസ്.ഐ.ടി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചെങ്കിലും പ്രോസിക്യൂഷൻ ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കാനുള്ള സാധ്യത ഉയർത്തിപ്പറഞ്ഞു.

എന്നാൽ തെളിവുകൾ മുഴുവൻ എസ്.ഐ.ടി കസ്റ്റഡിയിലുള്ളതിനാൽ അതിന് സാധ്യതയില്ലെന്ന് വാദിച്ചു.

ENGLISH SUMMARY

The Sabarimala gold smuggling case has reached a crucial stage as the Special Investigation Team recorded statements from senior Sabarimala priests Kantaru Rajeevaru and Mohanaru. Rajeevaru stated that he never granted permission to take the gold-plated Dwarapalaka idols to Chennai for gold coating, contradicting claims made by former executive officer Murari Babu. He clarified that only minor repairs within the temple were permitted and that all official documents issued by him mentioned gold, not copper.

Both priests revealed they knew the prime accused Unnikrishnan Potti and granted permissions only based on requests from officials, adding that there was no divine sanction for transporting the idols outside the temple. Their testimony is expected to significantly influence the investigation.

Meanwhile, arguments concluded in former Devaswom president N. Vasu’s bail plea. The defense argued he had no role in the misappropriation of gold sheets, while the prosecution claimed bail could lead to evidence tampering. The court will deliver its verdict on December 3.

sabarimala-gold-theft-case-priests-key-testimony

Sabarimala, gold theft case, Kerala news, Devaswom Board, SIT investigation, Kantaru Rajeevaru, Mohanaru, Unnikrishnan Potti, temple corruption, Malayalam news

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

ബി.ഡി.ജെ.എസിനെ മുന്നണിയിലേക്ക് സ്വാഗതംചെയ്ത് സി.പി.എം

ബി.ഡി.ജെ.എസിനെ മുന്നണിയിലേക്ക് സ്വാഗതംചെയ്ത് സി.പി.എം ആലപ്പുഴ: ബി.ഡി.ജെ.എസ്. പ്രവർത്തകരെ സി.പി.എമ്മിലേക്കും ഇടതുപക്ഷ മുന്നണിയിലേക്കും...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം കോഴിക്കോട്:...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

വമ്പൻ വാച്ച് കമ്പനി ഇന്ത്യയിലേക്ക്; ലക്ഷങ്ങൾ വില; വാങ്ങാൻ കടമ്പകൾ ഏറെ

വമ്പൻ വാച്ച് കമ്പനി ഇന്ത്യയിലേക്ക്; ലക്ഷങ്ങൾ വില; വാങ്ങാൻ കടമ്പകൾ ഏറെ കൊച്ചി:...

മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാ​ഗ്യദേവത; ഇക്കുറി എട്ടു കോടിരൂപയിലേറെ

മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാ​ഗ്യദേവത; ഇക്കുറി എട്ടു കോടിരൂപയിലേറെ ദുബായ്: പ്രവാസലോകത്ത്...

Related Articles

Popular Categories

spot_imgspot_img