ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ സിപിഎം പ്രതിരോധത്തിലാവുന്നതിനിടെ, പാർട്ടി വിവിധ രാഷ്ട്രീയ നീക്കങ്ങൾ പരീക്ഷിക്കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ക്ഷേമപെൻഷൻ വർധനപോലുള്ള ജനപ്രീയ പ്രഖ്യാപനങ്ങളിലൂടെ പിന്തുണ ഉറപ്പാക്കാനായിരുന്നു സിപിഎമ്മിന്റെ ശ്രമം. എന്നാൽ എ. പത്മകുമാറിന്റെ അറസ്റ്റോടെ ആ നീക്കങ്ങൾക്ക് തിരിച്ചടി നേരിട്ടതായി വിലയിരുത്തപ്പെടുന്നു.
കോൺഗ്രസും ബിജെപിയും ശബരിമല വിഷയത്തെ പ്രചരണത്തിന്റെ മുഖ്യ ആയുധമാക്കുകയാണ്.
ഈ സാഹചര്യത്തിലാണ് രാഹുൽ മാങ്കൂട്ടത്തിനിനെതിരെ ഉയർന്ന ലൈംഗികാരോപണം സിപിഎം ശക്തമായി പ്രയോജനപ്പെടുത്തുന്നത്.
പെൺകുട്ടിയെ ഗർഭിണിയാക്കാൻ നിർബന്ധിക്കുകയും പിന്നീട് ഗർഭഛിദ്രത്തിനായി സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്ന ആരോപണങ്ങളെ രാഹുൽ നിഷേധിച്ചിട്ടില്ലെന്നതാണ് സിപിഎമ്മിന് കൂടുതൽ ആക്രമണം നടത്താൻ ഇടയാക്കുന്നത്.
സസ്‌പെൻഷനിൽ ആയിട്ടും തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ രാഹുൽ സജീവമാണെന്നതും ശ്രദ്ധ നേടുന്നു.
തുടർച്ചയായി ചാറ്റുകളും ഓഡിയോകളും പുറത്തുവന്നതോടെ ആരോപണം വീണ്ടും ചർച്ചയാവുകയും, തിരഞ്ഞെടുപ്പ് മുന്നോടിയായുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണിതെന്നാണ് ചിലരുടെ വിലയിരുത്തൽ.
പെൺകുട്ടി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകുമെന്നുറപ്പുള്ള സാഹചര്യത്തിൽ, പരാതി ലഭിക്കുകയാണെങ്കിൽ അറസ്റ്റിനും സാധ്യത ഏറുമെന്ന് വിലയിരുത്തുന്നു.
തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സിപിഎം ഇതിനെ ശക്തമായി ഉപയോഗിക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.
ഇതിനിടെ, ആരോപണം ഉയർന്നപ്പോൾ തന്നെ രാഹുലിനെതിരെ നടപടി എടുത്തുവെന്ന കാര്യത്തിലാണ് കോൺഗ്രസിന്റെ ആശ്വാസം.
അതേ വിഷയത്തിൽ പിന്നീടുണ്ടാകുന്ന നടപടികളെയും പാർട്ടി ശക്തമായ ന്യായീകരണത്തോടെ നേരിടാനാകുമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു.
നിലവിൽ രാഹുലുമായി പാർട്ടിക്ക് നേരിട്ട് ബന്ധമില്ലെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചുനിൽക്കുന്നു.
English Summary
The CPM is under pressure following the Sabarimala gold heist controversy and is exploring multiple political strategies to regain ground. Welfare pension hikes and other popular measures were intended to sway voters, but the arrest of A. Padmakumar disrupted those plans. Meanwhile, the Congress and BJP are focusing heavily on the Sabarimala issue during the campaign.
Amid this, the CPM is using the sexual allegations against suspended Congress leader Rahul Mankootathil as a political weapon. New chats and audios have resurfaced, allegedly showing him pressuring a woman into pregnancy and later for abortion—claims he has not explicitly denied. Although suspended, Rahul remains active in local poll activities, reportedly seeking re-entry into the party.
There are indications that the complainant may approach the Chief Minister directly. If a formal complaint is filed, Rahul’s arrest is likely, which the CPM may use to its advantage. The Congress, however, maintains that it acted swiftly when the allegations first surfaced and insists that Rahul currently has no connection with the party.
cpm-congress-rahul-mankootathil-allegations-election-strategy
CPM, Congress, BJP, Sabarimala, Rahul Mankootathil, Kerala politics, election campaign, allegations









