അയോധ്യ: രാമക്ഷേത്ര നിർമാണ വിജയത്തിന്റെ പ്രതീകമായ ‘ധർമ്മ ധ്വജാരോഹണം’ ഇന്ന് അയോധ്യയിൽ ചരിത്ര സാക്ഷ്യമായി ഉയരും.
പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തുന്ന ചടങ്ങ് രാവിലെ 11.50 ശേഷം ആരംഭിച്ച് 11.58 മുതൽ 1 മണി വരെ തുടരും. പരിപാടിയിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ സന്നിഹിതരാകും.
ശോഭയാത്രയിലൂടെ ക്ഷേത്രാഞ്ജലി
ധ്വജാരോഹണത്തിന് മുമ്പ് അയോധ്യയിലെ 12 പ്രശസ്ത ക്ഷേത്രങ്ങളിൽ നിന്നുള്ള ശോഭയാത്ര, രാമജന്മഭൂമി ക്ഷേത്രത്തിൽ എത്തിച്ചേരും.
11 മണിയോടെ പ്രധാനമന്ത്രി അയോധ്യയിൽ എത്തും. ചടങ്ങിന്റെ ഭാഗമായും നഗരവും ക്ഷേത്രവും ഒരു വൻ ദീപാലങ്കാരത്തിനൊരുങ്ങി; അതിഥികൾക്ക് പ്രത്യേക സ്വീകരണ സംവിധാനവും പൂർത്തിയായി.
161 അടി ഗോപുരം, 30 അടി കാവി പതാക
161 അടി ഉയരമുള്ള പ്രധാന ഗോപുരത്തിന് മുകളിൽ, 30 അടി ഉയരമുള്ള കാവി നിറത്തിലുള്ള ധർമ്മധ്വജം പാറിപ്പറക്കും.
ഹെയ്ലി ഗബ്ബി അഗ്നിപർവത സ്ഫോടനം: ഇന്ത്യൻ വിമാനങ്ങൾക്ക് ഡി.ജി.സി.എ ജാഗ്രതാ നിർദ്ദേശം
പതാകയിൽ ‘ഓം’, സൂര്യൻ, മന്ദാരവും പാരിജാതവും ചേർന്ന കോവിദാരമരം (കാഞ്ചനാര) എന്നീ ചിഹ്നങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സൂര്യൻ: ശ്രീരാമന്റെ സൂര്യവംശത്തെ പ്രതിനിധീകരിക്കുന്നു ഓം: ശാശ്വത ആത്മീയ ശബ്ദം കോവിദാരമരം: ഭക്തി, പവിത്രത, സമൃദ്ധി
കലശപൂജയോടെ തുടക്കം; പൊതുദർശനം രണ്ട് ദിവസത്തിന് ശേഷം
ധ്വജാരോഹണത്തിന് മുമ്പ് സരയൂതീരത്ത് കലശപൂജ നടക്കും. ആയിരക്കണക്കിന് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പങ്കെടുക്കാൻ അനുവാദം. മറ്റന്നാൾ മുതൽ പൊതുജനങ്ങൾക്ക് ദർശനാവസരം ലഭിക്കും. കഴിഞ്ഞ വർഷം ജനുവരിയിലാണ് പ്രാണപ്രതിഷ്ഠ നടന്നത്.
ഉന്നത സുരക്ഷ
ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, അയോധ്യയിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഡ്രോൺ പരിശോധന, എൻ.എസ്.ജി. സാന്നിധ്യം, സാങ്കേതിക നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ട്.
English Summary
Ayodhya will witness a historic moment today with the ‘Dharma Dhwaj’ hoisting ceremony at the Ram Temple. Prime Minister Narendra Modi will raise a 30-foot saffron flag atop the 161-foot temple tower between 11:58 AM and 1 PM. The flag carries symbols like Om, the Sun, and the Kovidar tree, representing spiritual and divine traditions. Only invited guests can attend, while general public viewing begins two days later. Security has been tightened in the wake of the recent Delhi blast.









