വന്നത് ആളൂരിനെ കാണാൻ; ബണ്ടി ചോറിനെ വിട്ടയച്ചു
കൊച്ചി: കരുതൽ തടങ്കലിന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു.
കേരളത്തിൽ നിലവിൽ പുതിയ കേസുകളൊന്നും ഇല്ലെന്നും ഇയാൾ നൽകിയ മൊഴി അന്വേഷണത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടതുമാണ് വിടുതലിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
എഴുന്നൂറിലധികം കവർച്ചാ കേസുകളിൽ പ്രതിയായ ബണ്ടി ചോർ ഡൽഹിയിൽ നിന്നും ട്രെയിനിൽ കൊച്ചിയിലേക്കെത്തിയപ്പോൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽവച്ച് പൊലീസ് കണ്ടെത്തി.
സംശയം തോന്നിയതിനെ തുടർന്ന് വിവരശേഖരണത്തിന്റെ ഭാഗമായാണ് കരുതൽ തടങ്കലിൽ മാറ്റിയത്.
അന്തരിച്ച അഭിഭാഷകൻ ബി. എ. ആളൂരിനെ കാണാനെത്തിയതാണെന്നാണ് ചോദ്യം ചെയ്യലിൽ ബണ്ടി ചോർ പറഞ്ഞത്.
ആളൂർ അന്തരിച്ച വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും തുടർന്ന് ആളൂരിനൊപ്പം പ്രവർത്തിച്ച അഭിഭാഷകരുമായി പൊലീസ് ബന്ധപ്പെട്ടു ബണ്ടിചോർ പറഞ്ഞ കാര്യങ്ങൾ ശരിവെച്ചു.
കേരളത്തിൽ ഇയാൾക്കെതിരേ മൂന്ന് കേസുകൾ ഉണ്ടായിരുന്നുവെങ്കിലും 2013ലെ മോഷണക്കേസിൽ ശിക്ഷ അനുഭവിച്ച ഇയാൾ 2023ൽ ജയിൽവാസം പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു.
തുടർന്ന് ഡൽഹിയിൽ യുപി പൊലീസ് വീണ്ടും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
സൗത്ത് റെയിൽവേ സ്റ്റേഷനിൽ സാന്നിധ്യം സംശയാസ്പദമായതിനാലാണ് റെയിൽവേ പൊലീസ് ഇയാളെ വീണ്ടും കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലിൽ മുമ്പുണ്ടായിരുന്ന ഒരു കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതൽ ലഭിക്കാനായി ഹർജി നൽകാനെത്തിയതാണെന്നാണ് ഇയാൾ മറ്റൊരു മൊഴിയായി നൽകിയിരുന്നത്.
എന്നാൽ ഇത് പൊലീസ് സ്ഥിരീകരിക്കാൻ സാധിച്ചില്ല. എല്ലാ വിവരങ്ങളും പരിശോധിച്ച ശേഷമാണ് ബണ്ടി ചോറിനെ വിട്ടയച്ചത്.
English Summary
Notorious thief Bunty Chor, who was taken into preventive custody in Kochi, has been released by the police. He is currently not facing any active cases in Kerala, and his statements were verified during the inquiry.
Bunty, accused in more than 700 theft cases across various states, was spotted at Ernakulam South Railway Station after arriving from Delhi. He told the police he had come to meet the late lawyer B.A. Aloor, unaware of his demise. Police confirmed his version after contacting lawyers who worked with Aloor.
Though Bunty had earlier served a sentence in Kerala in a 2013 theft case and completed his jail term in 2023, no new cases are pending against him. After detailed questioning and verification, the police released him.
bunty-chor-kochi-police-release
Bunty Chor, Kochi Police, Kerala Crime, Preventive Custody, Theft Cases, Railway Police









