web analytics

‘രാഷ്ട്രീയം അല്ല, ക്രിമിനൽ കുറ്റമാണ്’ — രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി. ശിവൻകുട്ടിയുടെ കടുത്ത വിമർശനം

‘രാഷ്ട്രീയം അല്ല, ക്രിമിനൽ കുറ്റമാണ്’ — രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി. ശിവൻകുട്ടിയുടെ കടുത്ത വിമർശനം

തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ അത്യന്തം ഗുരുതരമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു.

ഒരു പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്നതും, ഗർഭം ധരിക്കാൻ നിർബന്ധിച്ചുവെന്നും, തുടർന്ന് നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കുകയായിരുന്നുവെന്നുമുള്ള വിവരങ്ങൾ പുറത്ത് വരുന്നതായി അദ്ദേഹം പറഞ്ഞു.

സ്പാ എന്ന പേരിൽ നടത്തിയിരുന്നത് അനാശാസ്യ കേന്ദ്രം: ലൈസൻസില്ല; ‘ലക്ഷങ്ങൾ’ എത്തുന്നത് 2 പൊലീസുകാരുടെ അക്കൗണ്ടിൽ

‘സ്ത്രീത്വത്തിനെതിരായ കടന്നുകയറ്റം; രാഷ്ട്രീയ വിഷയമല്ല’

ഈ സംഭവം സാധാരണ രാഷ്ട്രീയ തർക്കമല്ല, സ്ത്രീയുടെ അവകാശങ്ങൾക്കും സുരക്ഷയ്ക്കുമെതിരായ കടന്നു കയറ്റവും ക്രിമിനൽ കുറ്റവുമാണ് എന്ന് ശിവൻകുട്ടി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ശിക്ഷിക്കപ്പെടേണ്ട വ്യക്തിയെ സംരക്ഷിക്കാനുള്ള രാഷ്ട്രീയ ശ്രമമാണിത് എന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് നടപടി നാടകം: ശിവൻകുട്ടിയുടെ വിമർശനം

കോൺഗ്രസ് നേതൃത്വം രാഹുലിനെ സസ്‌പെൻഡ് ചെയ്തതായി പ്രഖ്യാപിച്ചിരുന്നു, എന്നാൽ ഇത് വെറും നാടകം മാത്രമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു എന്നും ശിവൻകുട്ടി പറഞ്ഞു.

സസ്‌പെൻഷൻ പ്രഖ്യാപിച്ചിട്ടും രാഹുൽ കോൺഗ്രസിന്റെ ഔദ്യോഗിക വേദികളിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സജീവമായി നിൽക്കുന്നുവെന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.

“സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലരാകുന്ന കോൺഗ്രസ് നേതാക്കൾ, സ്വന്തം എം.എൽ.എക്കെതിരെ ഇത്രയും നീചമായ ആരോപണം ഉയർന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുകയാണ്. കുറ്റാരോപിതനായ വ്യക്തിയെ മുന്നിൽ നിർത്തി വോട്ട് ചോദിക്കാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു? ഇത് കേരളത്തിലെ സ്ത്രീകളോടും വോട്ടർമാരോടും കാണിക്കുന്ന വെല്ലുവിളിയാണ്”. — വി. ശിവൻകുട്ടി, ഫേസ്ബുക്ക് കുറിപ്പിൽ.

English Summary:

Kerala Education Minister V. Sivankutty strongly criticized the Congress over its handling of serious allegations against MLA Rahul Mankootathil, stating that the case involves criminal acts, including cheating a woman with false marriage promises and allegedly forcing an abortion. He accused Congress of pretending to suspend Rahul while still allowing him active participation in official political activities, calling it a drama intended to mislead voters.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img