web analytics

ശബരിമലയിൽ വന്‍ ഭക്തജന തിരക്ക്; ഒരു മിനിറ്റിൽ പതിനെട്ടാം പടി കയറുന്നത് ശരാശരി 63 പേർ

ശബരിമലയിൽ വന്‍ ഭക്തജന തിരക്ക്; ഒരു മിനിറ്റിൽ പതിനെട്ടാം പടി കയറുന്നത് ശരാശരി 63 പേർ

പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് നട തുറന്നതോടെ ഭക്തജന തിരക്ക് വന്‍തോതില്‍ തുടരുകയാണ്.

നട തുറന്ന ആദ്യ മണിക്കൂറില്‍ മാത്രം 3,801 തീര്‍ഥാടകര്‍ ദര്‍ശനം നടത്തി. തുടര്‍ന്ന് നാല് മുതൽ അഞ്ച് വരെ 3,612 പേരും അഞ്ച് മുതല്‍ ആറുവരെ 3,429 പേരും ദര്‍ശനം പൂര്‍ത്തിയാക്കി.

ഒരു മിനിറ്റില്‍ ശരാശരി 63 പേരാണ് പതിനെട്ടാം പടി കടക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സമയത്തിനൊപ്പം തീര്‍ഥാടകരുടെ ഒഴുക്ക് കൂടി വേഗതയിലാണെന്ന് അധികൃതര്‍ അറിയിച്ചു.

തിരക്കിനെ നേരിടുന്നതിനായി 60 അംഗ എന്‍ഡിആര്‍എഫ് സംഘം ശബരിമലയില്‍ പ്രവര്‍ത്തനം തുടങ്ങി. വ്യാഴാഴ്ച രാത്രിയോടെയാണ് രണ്ടാംഘട്ട എന്‍ഡിആര്‍എഫ് യൂണിറ്റ് സന്നിധാനത്ത് എത്തിയത്.

മൂന്ന് ഡ്യൂട്ടി പോയിന്റുകളിലായി 24 മണിക്കൂറും പ്രവര്‍ത്തനം നടത്തുമെന്ന് ടീം കമാന്‍ഡര്‍ ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.

പമ്പയിലും എന്‍ഡിആര്‍എഫ് സേവനം സജ്ജമാക്കും എന്നും കമാന്‍ഡര്‍ ജിഎസ് പ്രശാന്ത് അറിയിച്ചു.

ഇതിനിടെ, ഭക്തജനസഞ്ചാരം കൂടുന്നതിനൊപ്പം പമ്പയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് വീണ്ടും ചർച്ചയാകുന്നു.

നിലവില്‍ പ്രവര്‍ത്തിക്കുന്നതു പേ ആന്‍ഡ് യൂസ് ശുചിമുറികളാണ്. യാത്രികര്‍ക്ക് വലിയ ആശ്വാസമായിരുന്ന ബയോ ടോയ്ലറ്റുകള്‍ പ്രവര്‍ത്തനരഹിതമാണെന്ന വിവരമാണ് പുറത്ത് വരുന്നത്.

English Summary:

Heavy pilgrim rush continues at Sabarimala after the temple opened at 3 AM today. In the first hour, 3,801 devotees had darshan, followed by 3,612 between 4 and 5 AM and 3,429 between 5 and 6 AM. About 63 pilgrims are crossing the 18 steps every minute. To manage the increasing crowd, a 60-member NDRF team has been deployed at Sabarimala and Pampa, operating round the clock. Meanwhile, lack of basic facilities at Pampa has become a concern, as only pay-and-use toilets are functioning while the bio-toilets remain out of service.

sabarimala-heavy-rush-ndrf-deployed-pampa-facility-issues

Sabarimala, Pilgrimage, NDRF, Pampa, Kerala, Devotees, Crowd Rush

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

2000 കോടി തട്ടിപ്പ്: 24 ന്യൂസ് ചാനല്‍ ചെയർമാൻ ഒന്നാം പ്രതി കേസിലെ ഞെട്ടിക്കുന്ന കഥകൾ പുറത്ത്

കൊച്ചി: 24 ന്യൂസ് ചാനൽ ചെയർമാൻ മുഹമ്മദ് ആലുങ്ങലിനെതിരെ 2000 കോടി...

സെപ്റ്റംബർ നവംബർ വരെ ഉയര്‍ന്ന സർചാർജ്… ഡിസംബറിൽ പെട്ടെന്ന് കുറവ്: പിന്നിലെ കാരണങ്ങൾ എന്ത്?

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് വലിയ ആശ്വാസവുമായി കെഎസ്ഇബി. ഡിസംബറിൽ ലഭിക്കുന്ന...

ഉന്തുവണ്ടിയിൽ കയറ്റി എടിഎം കടത്തി വേറിട്ട മോഷണം

ബംഗളൂരു: കര്‍ണാടകയിലെ ബലഗാവിയിൽ നടന്ന അതിവിദഗ്ദ്ധമായ എടിഎം കവര്‍ച്ച പോലീസിനെയും നാട്ടുകാരെയും...

താമര വില ഇടിഞ്ഞു; വിപ്ലവം സൃഷ്ടിച്ച് മുല്ലപ്പൂ

താമര വില ഇടിഞ്ഞു; വിപ്ലവം സൃഷ്ടിച്ച് മുല്ലപ്പൂ കൊല്ലം: രണ്ടാഴ്ചയ്ക്കിടെ മുല്ലപ്പൂവിന്റെ വില...

ഭക്ഷണം കഴിച്ചില്ല; ജയിലില്‍ വെള്ളം മാത്രം കുടിച്ച് രാഹുല്‍ ഈശ്വറിന്റെ പ്രതിഷേധം

ഭക്ഷണം കഴിച്ചില്ല; ജയിലില്‍ വെള്ളം മാത്രം കുടിച്ച് രാഹുല്‍ ഈശ്വറിന്റെ പ്രതിഷേധം പാലക്കാട്:...

Related Articles

Popular Categories

spot_imgspot_img