സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; 24 വിദ്യാര്‍ഥികൾ ആശുപത്രിയില്‍
കൽപ്പറ്റ: വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ. പുല്‍പ്പള്ളി ചേകാടി എയുപി സ്‌കൂളിലെ 24 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയത്. യാത്രയ്ക്കിടെ കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
വിനോദയാത്രയ്ക്ക് കൊണ്ടുപോയ ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.
കുട്ടികള്‍ക്ക് കാര്യമായി ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല.മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടികള്‍ ചികിത്സയിലാണ്.
കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ കാര്യം സ്‌കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
വയനാട്ടിൽ സ്കൂൾ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ. പുല്പള്ളി ചേകാടി എയുപി സ്കൂളിലെ 24 വിദ്യാർത്ഥികളെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് സ്കൂളിൽ നിന്നു വിനോദയാത്രയ്ക്ക് പോയത്. യാത്രയ്ക്കിടെ കുട്ടികൾക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധനയിൽ ഭക്ഷണത്തിൽ നിന്നുള്ള വിഷബാധയാണെന്ന് കണ്ടെത്തി.
വിനോദയാത്രയ്ക്കായി കൊണ്ടുപോയ ഭക്ഷണമാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്.
കുട്ടികൾക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും എല്ലാവരും സുഖം പ്രാപിക്കുന്ന നിലയിലാണെന്നും ആശുപത്രി അധികൃതരും സ്കൂൾ അധികൃതരും അറിയിച്ചു.
English Summary
Twenty-four students from Chekadi AUP School in Wayanad fell ill due to suspected food poisoning during a school tour. They were admitted to Mananthavady Medical College Hospital. The illness is believed to have been caused by food taken along for the trip. All students are stable, and school authorities have confirmed the food poisoning incident.
wayanad-school-tour-food-poisoning-24-students-hospitalised
Wayanad, Kalpetta, Food Poisoning, School Tour, Students, Mananthavady Medical College, Kerala News









