രാജ്യത്തെ ചെറുകാറുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങള്‍ക്കും ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പിന്നാലെ സന്തോഷവാര്‍ത്തയുമായി ഹ്യൂണ്ടായ്.
എല്ലാ വാഹനങ്ങള്‍ക്കും ആറ് എയര്‍ ബാഗുകള്‍ വീതം നല്‍കുമെന്നാണ് ഹ്യുണ്ടായ്യുടെ അറിയിപ്പ്. ഗ്‌ളോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ വെഔന അഞ്ച് സ്റ്റാര്‍ സുരക്ഷ നേടിയതിന് പിന്നാലെയാണ് ഹ്യുണ്ടായ്‌യുടെ പ്രഖ്യാപനം. നിലവില്‍ ഗ്രാന്‍ഡ് ഐ 10, നിയോസ്, ഓറ, വെന്യൂ തുടങ്ങിയ വാഹനങ്ങളുടെ അടിസ്ഥാന വകഭേദങ്ങളില്‍ ആറ് എയര്‍ബാഗുകള്‍ നല്‍കിയിരുന്നില്ല. ഉയര്‍ന്ന മോഡലുകളില്‍ മാത്രമായിരുന്നു ആറ് എയര്‍ബാഗുകള്‍. പുതിയ പ്രഖ്യാപനത്തോടെ ഹ്യൂണ്ടായ്‌യുടെ 13 മോഡലുകള്‍ക്കും അടിസ്ഥാനവകഭേദം മുതല്‍ ആറ് എയര്‍ബാഗുകളുണ്ടാകും.
രേത്തെ ത്രീപോയിന്റ് സീറ്റ്‌ബെല്‍റ്റ് എല്ലാ മോഡുകളിലും കൊണ്ടുവന്നിരിക്കുന്നു. കൂടാതെ ഇഎസ്‌സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നീ സുരക്ഷ സംസവിധാനങ്ങള്‍ എക്‌സ്റ്റര്‍ ഗ്രാന്‍ഡ് ഐ 10 നിയോസ്, ഓറ എന്നീ വാഹനങ്ങളുടെ അടിസ്ഥാന വകഭേദങ്ങള്‍ ഒഴിച്ച് ബാക്കി എല്ലാ മോഡലുകള്‍ക്കും കൊണ്ടുവന്നിരുന്നു.
എയര്‍ബാഗുകള്‍ ഒരിക്കലും സീറ്റ് ബെല്‍റ്റിന് പകരക്കാരല്ല
എയര്‍ബാഗുകളുടെ കാര്യത്തില്‍ പലര്‍ക്കും ഇപ്പോഴും തെറ്റിദ്ധാരണയുണ്ട്. എയര്‍ ബാഗുകള്‍ സീറ്റ് ബെല്‍റ്റുകള്‍ക്ക് പകരമായുണ്ടാക്കിയതോ അല്ലെങ്കില്‍ സീറ്റ് ബെല്‍റ്റുമായി യാതൊരു ബന്ധവുമില്ലാത്ത, അപകടം വരുമ്പോള്‍ ഒരു കുടപോലെ വിടര്‍ന്ന് നമ്മളെ സംരക്ഷിക്കുന്ന ഒരു മാന്ത്രിക സംവിധാനമാണെന്ന്. സത്യം പറഞ്ഞാല്‍ എയര്‍ ബാഗുകള്‍ ആദ്യമായി വാഹനങ്ങളില്‍ കൊണ്ടു വന്നത് തന്നെ ഇങ്ങനെ ഒരു സാമാന്യ ബോധത്തിന്റെ പുറത്താണ്. അതായത് അന്നും ഇന്നും ലോകത്തെവിടെയുമുള്ള മനുഷ്യര്‍ക്കും സീറ്റ് ബെല്‍റ്റ് ഇടുക എന്നത് അല്‍പ്പം അസൗകര്യം തന്നെ ആയതിനാല്‍ സീറ്റ് ബെല്‍റ്റിനു പകരമായി അപകടത്തില്‍ പെടുന്നവരെ സംരക്ഷിക്കാന്‍ ഒരു സംവിധാനം എന്ന നിലയില്‍ ആണ് ആദ്യം എയര്‍ ബാഗുകള്‍ വിഭാവനം ചെയ്യപ്പെട്ടത്. പക്ഷേ പിന്നീട് അപകടങ്ങളെ വിശകലനം ചെയ്തപ്പോള്‍ എയര്‍ ബാഗുകള്‍ സീറ്റ് ബെല്‍റ്റിന് പകരമായി മാറുന്നില്ല. മാത്രമല്ല, എയര്‍ ബാഗുകള്‍ മാത്രം ഉപയോഗിച്ചതുകൊണ്ട് മാത്രവും അപകടങ്ങള്‍ ഉണ്ടായതായി കാണാന്‍ കഴിഞ്ഞു. അതോടെയാണ് സീറ്റ് ബെല്‍റ്റ് എന്ന പ്രാഥമിക സുരക്ഷാ സംവിധാനത്തിന് ഒരു സപ്ലിമെന്റ് ആയി മാത്രമാണ് എയര്‍ ബാഗുകള്‍ ഉപയോഗിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവ് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഇത് Supplimental Restraint System എന്ന സാങ്കേതിക നാമത്തില്‍ അറിയപ്പെട്ടു തുടങ്ങി.
Also Read:വളര്‍ച്ചയില്‍ രക്ഷകനായി എലിവേറ്റ്