web analytics

ചരിത്രമെഴുതി ബിഹാര്‍;1951ന് ശേഷം റെക്കോര്‍ഡ് പോളിങ്

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ടിംഗ് രേഖപ്പെടുത്തി.

ആദ്യഘട്ടത്തില്‍ 65.08 ശതമാനവും രണ്ടാംഘട്ടത്തില്‍ 68.76 ശതമാനവുമായാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്.

ഇതോടെ മൊത്തം 66.91 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു.

1951 മുതല്‍ ഇത്രയും ഉയര്‍ന്ന വോട്ടിംഗ് ആദ്യമായാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വനിതകളുടെ വോട്ടിംഗ് നിരക്ക് ശ്രദ്ധേയമായി

വോട്ടെടുപ്പില്‍ സ്ത്രീകളുടെ സാന്നിധ്യം ശ്രദ്ധേയമായി 71 ശതമാനം വനിതകളും 62 ശതമാനം പുരുഷന്മാരും വോട്ട് ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പില്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം ഉറപ്പെന്ന് എക്‌സിറ്റ് പോള്‍

അതേസമയം, വിവിധ എക്‌സിറ്റ് പോളുകള്‍ ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് വീണ്ടും അധികാരത്തില്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു.

122 സീറ്റുകള്‍ കേവലഭൂരിപക്ഷത്തിന് ആവശ്യമായ സാഹചര്യത്തില്‍, മിക്ക എക്‌സിറ്റ് പോളുകളും എന്‍ഡിഎയ്ക്ക് 130ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നു.

പീപ്പിള്‍സ് പള്‍സ് എക്‌സിറ്റ് പോളില്‍ എന്‍ഡിഎക്ക് 133-159 സീറ്റുകള്‍, ഇന്ത്യാ സഖ്യത്തിന് 75-101 സീറ്റുകള്‍, മറ്റുള്ളവര്‍ക്ക് 2 മുതല്‍ 5 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പറയുന്നു.

ജാഗ്രതാ മുന്നറിയിപ്പ്: ഇടുക്കിയിൽ രാത്രി മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട്; 7 ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

മാട്രിസ്, പിമാര്‍ക്യു, ചാണക്യ സ്ട്രാറ്റജീസ് പോളുകളും എന്‍ഡിഎയ്ക്ക് അനുകൂലം

മാട്രിസ് എക്‌സിറ്റ് പോള്‍ എന്‍ഡിഎയ്ക്ക് പരമാവധി 167 സീറ്റുകള്‍ ലഭിക്കുമെന്നും ഇന്ത്യാ സഖ്യം 70-90 സീറ്റിലൊതുങ്ങുമെന്നും പ്രവചിക്കുന്നു. പിമാര്‍ക്യു പോളില്‍ എന്‍ഡിഎയ്ക്ക് 142-162 സീറ്റുകളും ഇന്ത്യാ സഖ്യത്തിന് 80-98 സീറ്റുകളും ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

ചാണക്യ സ്ട്രാറ്റജീസ് എക്‌സിറ്റ് പോളിലും എന്‍ഡിഎയ്ക്ക് 138 സീറ്റുകള്‍ ലഭിക്കുമെന്ന പ്രവചനമുണ്ട്. പ്രശാന്ത് കിഷോര്‍ നയിക്കുന്ന ജന്‍ സുരാജ് പാര്‍ട്ടിക്ക് 5 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കു എന്നാണ് എല്ലാ പോളുകളും സൂചിപ്പിക്കുന്നത്.

രണ്ടാംഘട്ടത്തില്‍ 122 മണ്ഡലങ്ങളിലെ വോട്ടെടുപ്പ്

ആകെ 243 മണ്ഡലങ്ങളുള്ള ബിഹാറില്‍ രണ്ടാംഘട്ടത്തില്‍ 122 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. നവംബര്‍ 6ന് നടന്ന ഒന്നാംഘട്ടത്തില്‍ 64.7 ശതമാനമായിരുന്നു പോളിങ്.

കഴിഞ്ഞ 2020ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 125 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയിരുന്നു. അന്ന് ആര്‍ജെഡി–കോണ്‍ഗ്രസ്–ഇടതുപക്ഷ സഖ്യമായ മഹാഗഠ്ബന്ധന്‍ 110 സീറ്റുകള്‍ നേടിയിരുന്നു.

English Summary:
Bihar Election 2025 records 66.91% turnout — the highest since 1951. Women’s participation crosses 70%. Exit polls indicate NDA’s strong return to power under Nitish Kumar, with most surveys predicting 130+ seats. The INDIA bloc lags behind, while Prashant Kishor’s Jan Suraaj Party is expected to win under 5 seats.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

Other news

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസ് മറിഞ്ഞു; അമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: വിധി വൈപരീത്യത്തിന്റെ നടുക്കുന്ന വാർത്തയാണ് പാലക്കാട് ജില്ലയിൽ നിന്നും പുറത്തുവരുന്നത്....

കണ്ണീർ വഴികൾ താണ്ടി മായ മൗഷ്മിയുടെ തിരിച്ചുവരവ്!

കണ്ണീർ വഴികൾ താണ്ടി മായ മൗഷ്മിയുടെ തിരിച്ചുവരവ്! തിരുവനന്തപുരം: ഒരു കാലത്ത് മലയാള...

കേരളത്തിലേക്ക് ബുള്ളറ്റ് ട്രെയിൻ: തമിഴ്‌നാടിന്റെ വമ്പൻ നീക്കം! ഇനി മിനിറ്റുകൾക്കുള്ളിൽ കൊച്ചിയിലും തിരുവനന്തപുരത്തുമെത്താം

ചെന്നൈ: ദക്ഷിണേന്ത്യയിലെ യാത്രാ വിപ്ലവത്തിന് തിരികൊളുത്തി തമിഴ്നാട് സർക്കാരിന്റെ അപ്രതീക്ഷിത നീക്കം....

സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ; സുരക്ഷ ശക്തമാക്കി ഇലക്ഷൻ കമ്മിഷൻ

സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ; സുരക്ഷ ശക്തമാക്കി ഇലക്ഷൻ കമ്മിഷൻ തിരുവനന്തപുരം: സംസ്ഥാനത്ത് 2,040...

പെരുവനം പൂരം സമാപിച്ചു; ഇനി ആറാട്ടുപുഴ പൂരത്തിന്റെ കാത്തിരിപ്പിൽ മേളപ്രേമികൾ

തൃശൂർ: മേളങ്ങളുടെ തറവാടായ പെരുവനത്തിന്റെ മണ്ണിൽ ചരിത്രപ്രസിദ്ധമായ പെരുവനം പൂരം ആവേശപൂർവ്വം...

Related Articles

Popular Categories

spot_imgspot_img