മുംബൈയിൽ പരീക്ഷണ ഓട്ടത്തിനിടെ മോണോറെയിൽ തൂണിൽ ഇടിച്ചുകയറി
മുംബൈ: മുംബൈ നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിന് പുതുമ നൽകിക്കൊണ്ടുള്ള പദ്ധതികളിൽ പ്രധാനമായ മോണോറെയിൽ, വീണ്ടും അപകടവാർത്തകളിൽ ഇടം പിടിച്ചു.
ബുധനാഴ്ച രാവിലെ വഡാല ഡിപ്പോയിൽ നടന്ന പരീക്ഷണ ഓട്ടത്തിനിടെ മോണോറെയിൽ തൂണിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റു.
ട്രെയിൻ ക്യാപ്റ്റനും മറ്റ് ജീവനക്കാരുമായിരുന്നു അപകടസമയത്ത് ട്രെയിനിൽ ഉണ്ടായിരുന്നത്. ഇവരെ ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി, ചികിത്സ പുരോഗമിക്കുകയാണന്നാണ് ആശുപത്രി റിപ്പോർട്ടുകൾ.
അപകടത്തെ ‘ചെറിയ പ്രശ്നം’ എന്ന് വിശേഷിപ്പിച്ചെങ്കിലും, സംഭവം ട്രെയിനിന്റെ സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. സംഭവിച്ചത് ട്രാക്ക് ക്രോസോവർ പോയിന്റിൽവച്ചാണ്.
ചികിത്സാപ്പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി
മോണോറെയിലിന്റെ ആദ്യ കോച്ചാണ് നിയന്ത്രണം തെറ്റി തൂണിലിടിയത്. ഇടിച്ചതിന്റെ ആഘാതത്തിൽ കോച്ചിന്റെ മുൻഭാഗം തകർന്നതോടൊപ്പം, മെക്കാനിക്കൽ ഘടകങ്ങൾക്കും വലിയ നാശനഷ്ടമുണ്ടായി.
സാങ്കേതിക തകരാറുകളുടെ പേരിൽ സെപ്റ്റംബർ 20 മുതൽ മോണോറെയിൽ സേവനങ്ങൾ പല റൂട്ടുകളിലും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
മുംബൈയിൽ പരീക്ഷണ ഓട്ടത്തിനിടെ മോണോറെയിൽ തൂണിൽ ഇടിച്ചുകയറി
അധികൃതർ അറിയിച്ചു പോലെ, ഇപ്പോഴും പല സ്ഥലങ്ങളിലും സിഗ്നലിങ്, ട്രാക്ക് പരിശോധനകളും നവീകരണപ്രവർത്തനങ്ങളും തുടരുകയാണ്.
ഇത്തരത്തിൽ തുടർച്ചയായി പരീക്ഷണയോട്ടങ്ങൾ നടത്തുന്നതിനിടെയാണ് ഇപ്പോഴത്തെ അപകടമുണ്ടായത്.
കമ്പനിയുടെ വക്താക്കൾ നൽകിയ വിശദീകരണക്കമനുസരിച്ച്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു എല്ലാ ജോലികളും.
കരാറുകാർ നടത്തിയ അറ്റകുറ്റപ്പണികൾക്കും സിഗ്നൽ ടെസ്റ്റുകൾക്കും പൂർണ്ണമായ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചുവെന്നും അവർ പറഞ്ഞു.
എന്നിരുന്നാലും, പൂട്ടിക്കിടന്ന ട്രാക്കിൽ പരീക്ഷണത്തിനിടെ തന്നെ ഇത്തരമൊരു അപകടം സംഭവിച്ചതോടെ, സുരക്ഷാ ക്രമീകരണങ്ങൾ കാര്യക്ഷമമാണോയെന്ന് സംശയം ഉയരുകയാണ്.
അപകടത്തിനുശേഷം ട്രെയിൻ കുടുങ്ങിക്കിടന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലടക്കമുള്ളവിടങ്ങളിൽ പ്രചരിച്ചു. കോച്ചിന്റെ ഒരു വശം ഉയർന്ന നിലയിൽ തൂങ്ങിക്കിടക്കുകയും, രണ്ട് ബീമുകൾക്കിടയിൽ ഇടുങ്ങിയ സ്ഥിതിയിലാകുകയും ചെയ്തിരുന്നു.
ട്രെയിനിലെ അണ്ടർഗിയറുകൾ, കപ്ലിംഗുകൾ, ബോഗികൾ, ചക്രങ്ങളിലെ കവറുകൾ തുടങ്ങി നിരവധി ഘടകങ്ങൾക്ക് വലിയ കേടുപാടുകളാണ് സംഭവിച്ചത്.
ഈ കേടുപാടുകൾ പരിഹരിക്കാനും ട്രെയിനിനെ സുരക്ഷിതമായി മാറ്റാനും അധികസമയം എടുത്തു. ക്രെയിൻ ഉപയോഗിച്ച് സൂക്ഷ്മമായ പരിശ്രമം കൊണ്ടാണ് ട്രെയിനിന്റെ ശേഷിച്ച ഭാഗങ്ങൾ മാറ്റാനായത്.
സംഭവത്തിന്റെ ഗുരുത്വം മനസ്സിലാക്കി മുംബൈ മെട്രോപൊളിറ്റൻ റീജണിയൽ ഡെവലപ്മെന്റ് അതോറിറ്റി (MMRDA) വിശദമായ അന്വേഷണം പ്രഖ്യാപിച്ചു.
സാങ്കേതിക പിഴവാണോ, മനുഷ്യ പിശകാണോ, വാഹനം നിയന്ത്രിക്കുന്ന സംവിധാനങ്ങളുടെ തകരാറാണോ, അപകടത്തിന് കാരണം എന്നത് പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
മുമ്ബും മോണോറെയിൽ സേവനങ്ങൾ പലവട്ടം സാങ്കേതിക തടസ്സങ്ങൾ മൂലം വിമർശനങ്ങൾ നേരിട്ടിരുന്നു. പ്രത്യേകിച്ച് മുംബൈക്കാരെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷിക്കുന്ന വഴിയായി പ്രഖ്യാപിച്ച് വലിയ പ്രതീക്ഷകളോടെ ആരംഭിച്ച ഈ പദ്ധതി, തുടർച്ചയായ തകരാറുകളുടെ പേരിൽ പൊതു പ്രശ്നങ്ങളുടെ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.
മോണോറെയിലിന്റെ പുനരാരംഭനത്തിന് മുൻപ് കൂടുതൽ കർശനമായ പരിശോധനകളും സുരക്ഷാ പരിശോധനകളും നടത്തണമെന്ന് പൊതുജനവും ഗതാഗത വിദഗ്ധരും ആവശ്യമുന്നയിക്കുന്നു.
ഈ പദ്ധതി നഗരത്തിന്റെ ഭാവി ഗതാഗത സ്വപ്നങ്ങളിലൊന്നായതിനാൽ, ഓരോ നടപടിയും ജനങ്ങൾ വിശ്വാസത്തോടെ സ്വീകരിക്കാവുന്ന രീതിയിൽ വേണം നടപ്പാക്കാൻ.









